ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ചി​ട്ടും ആ​ദി​വാ​സി ഉ​ന്ന​തി​ക​ളി​ല്‍ ജ​ല​ക്ഷാ​മ​ത്തി​നു ശാ​ശ്വ​ത​പ​രി​ഹാ​ര​മാ​യി​ല്ല

വെ​ള്ളി​ക്കു​ള​ങ്ങ​ര: മ​റ്റ​ത്തൂ​രി​ലെ കി​ഴ​ക്ക​ന്‍ വ​ന​മേ​ഖ​ല​യി​ലു​ള്ള ശാ​സ്താം​പൂ​വം കാ​രി​ക്ക​ട​വ് ആ​ദി​വാ​സി ഉ​ന്ന​തി​ക​ളി​ല്‍ വേ​ന​ല്‍​ക്കാ​ല​ത്ത് അ​നു​ഭ​വ​പ്പെ​ടു​ന്ന ശു​ദ്ധ​ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന് പു​തി​യ പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​രു​ന്നു.

ര​ണ്ട് ഉ​ന്ന​തി​ക​ളി​ലും ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും വേ​ന​ല്‍ രൂ​ക്ഷ​മാ​യാ​ല്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ വെ​ള്ള​മെ​ത്തി​ച്ചാ​ണ് ഇ​വി​ട​ത്തെ ജ​ല​ക്ഷാ​മം താ​ത്കാ​ലി​ക​മാ​യി പ​രി​ഹ​രി​ക്കു​ന്ന​ത്.

വെ​ള്ളി​ക്കു​ള​ങ്ങ​ര​യി​ല്‍​നി​ന്ന് ആ​റു കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ​യു​ള്ള ശാ​സ്താം​പൂ​വം വ​ന​പ്ര​ദേ​ശ​ത്താ​ണ് കാ​ട​ര്‍ വി​ഭാ​ഗ​ക്കാ​ര്‍ താ​മ​സി​ക്കു​ന്ന ആ​ന​പ്പാ​ന്തം ഉ​ന്ന​തി​യു​ള്ള​ത്. എ​ഴു​പ​തോ ളം ​കു​ടും​ബ​ങ്ങ​ള്‍ ഇ​വി​ടെ​യു​ണ്ട്. പ​ന്ത​ണ്ടു​വ​ര്‍​ഷം​മു​മ്പ് ഇ​വി​ടെ പു​തി​യ കു​ടി​വെ​ള്ള പ​ദ്ധ​തി സ്ഥാ​പി​ക്കു​ക​യും ഉ​ന്ന​തി​യി​ലെ ഉ​യ​ര്‍​ന്ന​ഭാ​ഗ​ത്ത് ജ​ല​സം​ഭ​ര​ണി നി​ര്‍​മി​ച്ച് മു​ഴു​വ​ന്‍ വീ​ടു​ക​ളി​ലേ​ക്കും പൈ​പ്പു​ക​ണ​ക്‌​ഷ​ന്‍ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്തി​ട്ടു​ള്ള​താ​ണ്.

എ​ന്നാ​ല്‍ വേ​ന​ല്‍​മാ​സ​ങ്ങ​ളി​ല്‍ കി​ണ​റു​ക​ളി​ല്‍ ജ​ല​നി​ര​പ്പ്് താ​ഴ്ന്നു​പോ​കു​ന്ന​തോ​ടെ പ​മ്പിം​ഗി​നാ​വ​ശ്യ​മാ​യ വെ​ള്ളം ല​ഭ്യ​മ​ല്ലാ​താ​കു​ക​യും പ​ദ്ധ​തി​യു​ടെ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച് കു​ടി​വെ​ള്ളം കി​ട്ടാ​ക്ക​നി​യാ​യി മാ​റു​ക​യും ചെ​യ്യും. അ​ധി​കൃ​ത​ര്‍ ടാ​ങ്ക​റു​ക​ളി​ല്‍ എ​ത്തി​ച്ചു​ന​ല്‍​കു​ന്ന വെ​ള്ള​മാ​ണു പി​ന്നീ​ട് മ​ഴ​ക്കാ​ലം​വ​രെ ഇ​വ​ര്‍​ക്കാ​ശ്ര​യം.

ശാ​സ്താം​പൂ​വ​ത്തു​നി​ന്ന് ഒ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ മാ​ത്രം അ​ക​ലെ സ്ഥി​തി ചെ​യ്യു​ന്ന കാ​രി​ക്ക​ട​വ് ആ​ദി​വാ​സി ഉ​ന്ന​തി​യി​ലും വേ​ന​ല്‍​ക്കാ​ല​മാ​യാ​ല്‍ കു​ടി​വെ​ള്ളം കി​ട്ടാ​ക്ക​നി​യാ​ണ്. മ​ല​യ​ര്‍ വി​ഭാ​ഗ​ക്കാ​രാ​യ പ​തി​ന​ഞ്ചു കു​ടും​ബ​ങ്ങ​ളാ​ണ് കാ​രി​ക്ക​ട​വ് ഉ​ന്ന​തി​യി​ലു​ള്ള​ത്.

കു​റു​മാ​ലി പു​ഴ​യു​ടെ കൈ​വ​ഴി​യാ​യ മു​പ്ലി പു​ഴ​യോ​ര​ത്തു​ള്ള ഈ ​ഉ​ന്ന​തി​യി​ല്‍ കു​ടി​വെ​ള്ള​ത്തി​നാ​യി ര​ണ്ട് വ​ലി​യ കി​ണ​റു​ക​ള്‍ നി​ര്‍​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും വേ​ന​ലി​ല്‍ പു​ഴ വ​റ്റി വ​ര​ളു​ന്ന​തോ​ടെ കി​ണ​റു​ക​ളി​ല്‍ ജ​ല​നി​ര​പ്പു​താ​ഴും. മാ​ര്‍​ച്ച് മു​ത​ല്‍ ജൂ​ണ്‍​വ​രെ​യു​ള്ള മാ​സ​ങ്ങ​ളി​ല്‍ ടാ​ങ്ക​ര്‍ ലോ​റി​യി​ലെ​ത്തു​ന്ന വെ​ള്ള​ത്തെ​യാ​ണ് ഇ​വി​ട​ത്തെ കു​ടും​ബ​ങ്ങ​ള്‍ ആ​ശ്ര​യ​ച്ചു​പോ​രു​ന്ന​ത്.

ര​ണ്ട് ഉ​ന്ന​തി​ക​ളി​ലും കി​ണ​റു​ക​ളു​ടേ​യും കു​ഴ​ല്‍​കി​ണ​റു​ക​ളു​ടേ​യും ജ​ല​സം​ഭ​ര​ണി​ക​ളു​ടേ​യും നി​ര്‍​മാ​ണ​ത്തി​നാ​യി ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ വി​വി​ധ​ഘ​ട്ട​ങ്ങ​ളി​ല്‍ ചെ​ല​വ​ഴി​ച്ചി​ട്ടും വേ​ന​ലി​ല്‍ ജ​ല​ല​ഭ്യ​ത​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ല​ക്ഷാ​മ​ത്തി​നു ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് പു​തി​യ പ​ദ്ധ​തി വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.

ശാ​സ്താം​പൂ​വം , കാ​രി​ക്ക​ട​വ് ഉ​ന്ന​തി​ക​ളി​ല്‍ ഇ​നി​യും കി​ണ​റു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​തു​കൊ​ണ്ട് ഫ​ല​പ്രാ​പ്തി​യു​ണ്ടാ​കി​ല്ലെ​ന്ന് തെ​ളി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ല്‍ വ​ര്‍​ഷം മു​ഴു​വ​നും ജ​ല​ല​ഭ്യ​ത​യു​ള്ള സ്ഥ​ലം ക​ണ്ടെ​ത്തി പു​തി​യ പ​ദ്ധ​തി സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.

വെ​ള്ളി​ക്കു​ള​ങ്ങ​ര​യി​ല്‍ നി​ന്ന് പൈ​പ്പു​ലൈ​ന്‍ വ​ഴി ര​ണ്ട് ഉ​ന്ന​തി​ക​ളി​ലേ​ക്കും വെ​ള്ളം എ​ത്തി​ക്കാ​നു​ള്ള പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ചാ​ല്‍ ജ​ല​ക്ഷാ​മം പൂ​ര്‍​ണ​മാ​യും പ​രി​ഹ​രി​ക്കാ​ന്‍ സാ​ധ്യ​മാ​കു​മെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്.

വെ​ള്ളി​ക്കു​ളം വ​ലി​യ തോ​ടി​നു സ​മീ​പ​ത്താ​യി പ​മ്പിം​ഗ് സ്റ്റേ​ഷ​നും വ​നം​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഏ​ഴു കി​ലോ​മീ​റ്റ​റോ​ളം നീ​ള​ത്തി​ല്‍ വ​ന​ഭൂ​മി​യി​ലൂ​ടെ പൈ​പ്പു​ലൈ​നും സ്ഥാ​പി​ച്ചാ​ല്‍ ഉ​ന്ന​തി​ക​ളി​ല്‍ വ​ര്‍​ഷം മു​ഴു​വ​ന്‍ സ​മൃ​ദ്ധ​മാ​യി ശു​ദ്ധ​ജ​ല മെ​ത്തി​ച്ചു​കൊ​ടു​ക്കാ​നാ​കും. അ​ത​ല്ലെ​ങ്കി​ല്‍ ഉ​ന്ന​തി​ക​ള്‍​ക്കു​സ​മീ​പം വ​റ്റാ​ത്ത ജ​ല​സ്രോ​ത​സ് നി​ര്‍​മി​ച്ച് പ​മ്പിം​ഗ് ന​ട​ത്താ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Related posts

Leave a Comment