യു​എ​സ് എം​ബ​സി​ക​ൾ​ക്കെ​തി​രേ ആ​ക്ര​മ​ണം: ഇ​റാ​നെ തീ​ർ​ക്കു​മെ​ന്ന് ട്രം​പ്

ദു​ബാ​യ്/​റി​യാ​ദ്: പ​ശ്ചി​മേ​ഷ്യ​യി​ൽ യു​എ​സ് – ഇ​സ്ര​യേ​ൽ സ​ഖ്യ​വും ഇ​റാ​നും ത​മ്മി​ലു​ള്ള പോ​രാ​ട്ടം അ​തീ​വ ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക്. സൗ​ദി അ​റേ​ബ്യ​യി​ലെ​യും കു​വൈ​റ്റി​ലെ​യും അ​മേ​രി​ക്ക​ൻ എം​ബ​സി​ക​ൾ​ക്കെ​തി​രേ ഇ​റാ​ൻ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി​യ​തോ​ടെ മേ​ഖ​ല പൂ​ർ​ണ​മാ​യും യു​ദ്ധ​ത്തി​ലേ​ക്കു നീ​ങ്ങു​ക​യാ​ണ്.

മേ​ഖ​ല​യി​ലെ സാ​ഹ​ച​ര്യം കൈ​വി​ട്ടു​പോ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ, പ​ശ്ചി​മേ​ഷ്യ​യി​ലു​ള്ള അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​രോ​ട് അ​ടി​യ​ന്ത​ര​മാ​യി രാ​ജ്യം വി​ടാ​ൻ യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് നി​ർ​ദ്ദേ​ശം ന​ൽ​കി. ബ​ഹ്‌​റൈ​ൻ, കു​വൈ​റ്റ്, ഈ​ജി​പ്റ്റ്, ലെ​ബ​ന​ൻ, ഒ​മാ​ൻ, ഇ​റാ​ഖ്, ഖ​ത്ത​ർ, സൗ​ദി, യു​എ​ഇ തു​ട​ങ്ങി 15 രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ ല​ഭ്യ​മാ​യ വി​മാ​ന സ​ർ​വീ​സു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഉ​ട​ൻ​ത്ത​ന്നെ മ​ട​ങ്ങ​ണ​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി മോ​റ നം​ദാ​ർ അ​റി​യി​ച്ചു.

യു​എ​സ് എം​ബ​സി​ക്കെ​തി​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​നും ആ​റ് യു​എ​സ് സൈ​നി​ക​രു​ടെ വീ​ര​മൃ​ത്യു​വി​നും ശ​ക്ത​മാ​യ തി​രി​ച്ച​ടി ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ട്രം​പ് പ​റ​ഞ്ഞു. ഇ​റാ​നെ​തി​രെ​യു​ള്ള സൈ​നി​ക​നീ​ക്ക​ത്തി​ൽ ക​ര​സേ​ന​യെ നേ​രി​ട്ട് യു​ദ്ധ​ക്ക​ള​ത്തി​ൽ ഇ​റ​ക്കേ​ണ്ടി​വ​രി​ല്ലെ​ന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി. ഇ​റാ​നി​ലെ സൈ​നി​ക ന​ട​പ​ടി​ക​ൾ നാ​ലു മു​ത​ൽ അ​ഞ്ച് ആ​ഴ്ച വ​രെ നീ​ണ്ടു​നി​ന്നേ​ക്കാ​മെ​ന്നും, ആ​വ​ശ്യ​മെ​ങ്കി​ൽ അ​തി​ലും കൂ​ടു​ത​ൽ കാ​ലം യു​ദ്ധം തു​ട​രാ​ൻ ത​ങ്ങ​ൾ സ​ജ്ജ​മാ​ണെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി.

ക​ര​സേ​ന​യെ ഇ​റ​ക്കാ​ൻ ത​നി​ക്ക് മ​ടി​യി​ല്ലെ​ന്നു നേ​ര​ത്തെ ട്രം​പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രും സൈ​ന്യ​ത്തെ ഇ​റ​ക്കി​ല്ല എ​ന്ന് പ​റ​യു​മ്പോ​ൾ, താ​ൻ അ​ങ്ങ​നെ​യ​ല്ല പ​റ​യാ​റു​ള്ള​ത്. ചി​ല​പ്പോ​ൾ അ​തി​ന്‍റെ ആ​വ​ശ്യം വ​ന്നേ​ക്കി​ല്ല, അ​ല്ലെ​ങ്കി​ൽ ആ​വ​ശ്യ​മാ​ണെ​ങ്കി​ൽ മാ​ത്രം ചെ​യ്യും എ​ന്ന​താ​ണ് ത​ന്‍റെ നി​ല​പാ​ടെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ഇ​റാ​ൻ ഭ​ര​ണ​കൂ​ട​ത്തെ അ​ട്ടി​മ​റി​ക്കു​ക എ​ന്ന​ത് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മ​ല്ലെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​റാ​നെ​തി​രെ​യു​ള്ള സൈ​നി​ക നീ​ക്ക​ത്തി​ന് “ഓ​പ്പ​റേ​ഷ​ൻ എ​പ്പി​ക് ഫ്യൂ​റി’ എ​ന്നാ​ണ് അ​മേ​രി​ക്ക പേ​രി​ട്ടി​രി​ക്കു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​തി​ലും ശ​ക്ത​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന് യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ പ​റ​ഞ്ഞു.

ടെ​ഹ്റാ​നി​ൽ ശ​ക്ത​മാ​യ ആ​ക്ര​മ​ണം തു​ട​ർ​ന്ന് ഇ​സ്ര​യേ​ൽ
ഇ​റാ​ൻ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ൽ ഇ​സ്ര​യേ​ൽ ശ​ക്ത​മാ​യ ആ​ക്ര​മ​ണം തു​ട​രു​ക​യാ​ണ്. ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​ന​യ്‌​യു​ടെ വ​ധ​ത്തി​നു പി​ന്നാ​ലെ, ഇ​റാ​ൻ അ​നു​കൂ​ല സം​ഘ​ട​ന​യാ​യ ഹി​സ്ബു​ള്ള ഇ​സ്ര​യേ​ലി​ലെ ഹൈ​ഫ ല​ക്ഷ്യ​മാ​ക്കി ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ തി​രി​ച്ച​ടി​യെ​ന്നോ​ണം ല​ബ​ന​നി​ലും ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണം ശ​ക്ത​മാ​ക്കി.

നി​ല​വി​ലെ സൈ​നി​ക ന​ട​പ​ടി വ​ർ​ഷ​ങ്ങ​ളോ​ളം നീ​ളു​ന്ന ഒ​ന്നാ​കി​ല്ലെ​ന്ന് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു പ്ര​തി​ക​രി​ച്ചു. ആ​ക്ര​മ​ണം പെ​ട്ടെ​ന്നു​ള്ള​തും നി​ർ​ണാ​യ​ക​വു​മാ​കു​മെ​ന്നും അ​ദ്ദേ​ഹം ഫോ​ക്സ് ന്യൂ​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. ഇ​റാ​നെ​തി​രെ​യു​ള്ള നീ​ക്കം സൗ​ദി അ​റേ​ബ്യ​യും ഇ​സ്ര​യേ​ലും ത​മ്മി​ലു​ള്ള ബ​ന്ധം സാ​ധാ​ര​ണ നി​ല​യി​ലാ​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നും നെ​ത​ന്യാ​ഹു പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. നേ​ര​ത്തെ ഗാ​സ​യി​ലെ വം​ശ​ഹ​ത്യ​യെ​ത്തു​ട​ർ​ന്ന് സൗ​ദി അ​റേ​ബ്യ ച​ർ​ച്ച​ക​ളി​ൽ​നി​ന്നു പി​ന്മാ​റി​യി​രു​ന്നു.

മ​ര​ണം 600 ക​ട​ന്നു
ദു​ബാ​യ്: ‍യു​എ​സ്-​ഇ​സ്രാ​യേ​ൽ സ​ഖ്യ​വും ഇ​റാ​നും ത​മ്മി​ലു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഇ​തു​വ​രെ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 600 ക​വി​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ട്. ഇ​റാ​നി​ൽ മാ​ത്രം 555ലേ​റെ പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് റെ​ഡ് ക്ര​സ​ന്‍റി​നെ ഉ​ദ്ധ​രി​ച്ച് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ഇ​തി​ൽ മി​നാ​ബ് ന​ഗ​ര​ത്തി​ലെ പെ​ൺ​കു​ട്ടി​ക​ളു​ടെ സ്കൂ​ളി​നു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട 180 വി​ദ്യാ​ർ​ഥി​നി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. യു​എ​ഇ, ഇ​സ്ര​യേ​ൽ, ലെ​ബ​ന​ൻ, ഇ​റാ​ഖ് തു​ട​ങ്ങി മേ​ഖ​ല​യി​ലെ ഒ​ട്ടു​മി​ക്ക രാ​ജ്യ​ങ്ങ​ളി​ലും മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

യു​എ​ഇ​യി​ൽ ഇ​റാ​ൻ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ പാ​ക്, നേ​പ്പാ​ൾ, ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്മാ​ർ കൊ​ല്ല​പ്പെ​ട്ടു. ഇ​സ്ര​യേ​ലി​ൽ പ​ത്തി​ലേ​റെ പേ​രും ലെ​ബ​ന​നി​ൽ 52ലേ​റെ പേ​രും കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് വി​വ​രം. കു​വൈ​റ്റ്, ഒ​മാ​ൻ, ബ​ഹ്‌​റൈ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലും ഓ​രോ മ​ര​ണം വീ​തം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഖ​ത്ത​റി​ൽ 16 പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​റാ​ന്‍റെ തി​രി​ച്ച​ടി​യി​ൽ ആ​റ് അ​മേ​രി​ക്ക​ൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​താ​യും നാ​ല് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​താ​യും യു​എ​സ് സൈ​ന്യം സ്ഥി​രീ​ക​രി​ച്ചു.

ഇ​റാ​നി​ൽ കു​ടു​ങ്ങി ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ
യു​ദ്ധം രൂ​ക്ഷ​മാ​യ​തോ​ടെ ഇ​റാ​നി​ലെ അ​രാ​ക് ന​ഗ​ര​ത്തി​ൽ ര​ണ്ട് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ കു​ടു​ങ്ങി. ഹ​രി​യാ​ന നൂ​ഹ് സ്വ​ദേ​ശി​ക​ളാ​യ സി​യ ഉ​ർ റ​ഹ്മാ​ൻ (25), ഫ​ഹ​ദ് ഖാ​ൻ (22) എ​ന്നി​വ​രാ​ണു കു​ടു​ങ്ങി​യ​ത്. നി​ല​വി​ൽ അ​രാ​ക് ന​ഗ​രം ശാ​ന്ത​മാ​ണെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു.

ഭാ​ഗി​ക വി​മാ​ന സ​ർ​വീ​സ് ആ​രം​ഭി​ച്ചു
ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ​നി​ന്ന് ഇ​ന്ത്യ​യു​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ലേ​ക്കു നി​ർ​ത്തി​വ​ച്ചി​രു​ന്ന വി​മാ​ന സ​ർ​വീ​സ് ഭാ​ഗി​ക​മാ​യി പു​ന​രാ​രം​ഭി​ച്ചു. നി​ർ​ദേ​ശ​ങ്ങ​ൾ ല​ഭി​ച്ച​വ​ർ‌​ക്കു മാ​ത്ര​മാ​ണ് യാ​ത്ര​ചെ​യ്യാ​ൻ അ​നു​വാ​ദം. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് വി​മാ​ന​ക്ക​ന്പ​നി​ക​ൾ അ​റി​യി​ച്ചി​ട്ടു​ണ്ട്. യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തെ​ത്തു​ട​ർ​ന്ന് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള നൂ​റു ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഗ​ൾ​ഫി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ​ത്.

Related posts

Leave a Comment