പ​രീ​ക്ഷ​യി​ൽ മാ​ർ​ക്ക് കു​റ​ഞ്ഞ​തി​ന് ക്ലാ​സി​ൽ വെ​ച്ച് അ​പ​മാ​നി​ച്ചു; വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണ​ത്തി​ൽ പ്ര​ധാ​ന അ​ധ്യാ​പി​ക​യെ ചോ​ദ്യം​ചെ​യ്തു

ത​ല​ശേ​രി: പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി വീ​ടി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ സ്‌​കൂ​ളി​ലെ മു​ഖ്യാ​ധ്യാ​പി​ക​യെ പോ​ലീ​സ് സം​ഘം ചോ​ദ്യം ചെ​യ്തു. ത​ല​ശേ​രി ചി​റ​ക്ക​ര മാ​ഹി​ന​ലി സാ​ഹി​ബ് റോ​ഡി​ലെ ശ​ബാ​ന മ​ൻ​സി​ലി​ൽ റൈ​ഹാ​ൻ ബി​ൻ അ​മീ​ർ (15) മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് എ​എ​സ്പി ഓ​ഫീ​സി​ലെ എ​സ്ഐ അ​നി​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ക​ണ്ണൂ​ർ ജെം ​ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്‌​കൂ​ളി​ലെ മു​ഖ്യാ​ധ്യാ​പി​ക​യെ ചോ​ദ്യം ചെ​യ്തു മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

മാ​ർ​ക്ക് കു​റ​ഞ്ഞ​തി​നെ കു​റി​ച്ച് കു​ട്ടി​യോ​ട് സം​സാ​രി​ച്ചി​രു​ന്നു​വെ​ന്നും ജ​യി​ക്ക​ണ​മെ​ങ്കി​ൽ അ​ദ്ഭു​തം സം​ഭ​വി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്ന​താ​യും അ​ധ്യാ​പി​ക പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു. കു​ട്ടി​യെ മ​നഃ​പൂ​ർ​വം വേ​ദ​നി​പ്പി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്നി​ല്ലെ​ന്നും സാ​ധാ​ര​ണ കു​ട്ടി​ക​ളോ​ട് സം​സാ​രി​ക്കു​ന്ന​ത് പോ​ലെ മാ​ത്ര​മേ സം​സാ​രി​ച്ചി​ട്ടു​ള്ളൂ​വെ​ന്നും മു​ഖ്യാ​ധ്യാ​പി​ക പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

ഇ​ന്ന് ക്ലാ​സ് അ​ധ്യാ​പി​ക​യു​ടെ മൊ​ഴി​യെ​ടു​ക്കും. എ​എ​സ് പി ​ഓ​ഫീ​സി​ലേ​ക്ക് നോ​ട്ടീ​സ് ന​ൽ​കി വി​ളി​ച്ചുവ​രു​ത്തി​യാ​ണ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക. സ​ഹ​പാ​ഠി​ക​ളു​ടെ മൊ​ഴി ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്താ​നാ​യി​രു​ന്നു പോ​ലീ​സ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, സ്‌​കൂ​ൾ അ​വ​ധി​യാ​യ​തി​നാ​ൽ അ​ടു​ത്ത അ​ധ്യ​യ​ന ദി​വ​സം കു​ട്ടി​ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് എ​എ​സ്പി ഡോ.​ന​ന്ദ​ഗോ​പ​ൻ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

പ​രീ​ക്ഷ​യി​ൽ മാ​ർ​ക്ക് കു​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ ക്ലാ​സ് മു​റി​യി​ൽ വ​ച്ച് മു​ഖ്യാ​ധ്യാ​പി​ക അ​പ​മാ​നി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി. റൈ​ഹാ​ന്‍റെ അ​മ്മ​യു​ടെ​യും സ​ഹോ​ദ​രി​യു​ടെ​യും മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

Related posts

Leave a Comment