ഏ​ഷ്യ​ൻ ഗെ​യിം​സ് ക​ബ​ഡി​യി​ൽ ഇ​ന്ത്യ​ൻ പു​രു​ഷ​ ടീ​മും പൊ​ന്ന​ണി​ഞ്ഞു

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സ് ക​ബ​ഡി​യി​ൽ ഇ​ന്ത്യ​യ്ക്ക് പൊ​ൻ​തി​ള​ക്കം. വ​നി​ത​ക​ൾ​ക്ക് പി​ന്നാ​ലെ പു​രു​ഷ ടീ​മും സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി. ആ​വേ​ശം അ​വ​സാ​ന മി​നി​റ്റ് വ​രെ നീ​ണ്ട ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ ക​രു​ത്ത​രാ​യ ഇ​റാ​നെ 40-34 എ​ന്ന സ്കോ​റി​നാ​ണ് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഏ​ഷ്യ​ൻ ഗെ​യിം​സ് പു​രു​ഷ ക​ബ​ഡി ച​രി​ത്ര​ത്തി​ൽ ഇ​ന്ത്യ നേ​ടു​ന്ന ഒ​മ്പ​താം സ്വ​ർ​ണ​മെ​ഡ​ലാ​ണി​ത്.

മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ ഇ​റാ​ൻ ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​ണ് ഉ​യ​ർ​ത്തി​യ​ത്. ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കു​മ്പോ​ൾ 18-17 എ​ന്ന സ്കോ​റി​ന് ഇ​റാ​നാ​യി​രു​ന്നു മു​ന്നി​ൽ നി​ൽ​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ ര​ണ്ടാം പ​കു​തി​യി​ൽ ക്യാ​പ്റ്റ​ൻ സു​നി​ൽ കു​മാ​റി​ന്‍റെ​യും അ​ർ​ജു​ൻ ദേ​ശ്വാ​ളി​ന്‍റെ​യും ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​ത്തോ​ടെ ഇ​ന്ത്യ മ​ത്സ​രം തി​രി​കെ പി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​സ്‌​ലം, അ​ർ​ജു​ൻ ദേ​ശ്വാ​ൾ എ​ന്നി​വ​രു​ടെ മി​ന്ന​ൽ റെ​യ്ഡിം​ഗും സു​മി​ത്, രാ​ഹു​ൽ എ​ന്നി​വ​രു​ടെ പ്ര​തി​രോ​ധ മി​ക​വും ചേ​ർ​ന്ന് ക​ളി ഇ​ന്ത്യ​യു​ടെ കൈ​പ്പി​ടി​യി​ലാ​ക്കി. മ​ത്സ​രം തീ​രാ​ൻ ര​ണ്ട് മി​നി​റ്റ് മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ഒ​മ്പ​തു പോ​യി​ന്‍റി​ന്‍റെ കൂ​റ്റ​ൻ ലീ​ഡ് ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.ഒ​ടു​വി​ൽ 40-34 എ​ന്ന വ്യ​ക്ത​മാ​യ മാ​ർ​ജി​നി​ൽ വി​ജ​യം ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

നേ​ര​ത്തെ വ​നി​താ ഫൈ​ന​ലി​ലും ഇ​റാ​നെ കീ​ഴ​ട​ക്കി ഇ​ന്ത്യ സ്വ​ർ​ണം നേ​ടി​യി​രു​ന്നു. ഇ​തോ​ടെ ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഇ​ന്ത്യ​യു​ടെ സ്വ​ർ​ണ​നേ​ട്ടം നാ​ലാ​യി. വ​നി​താ ഫൈ​ന​ലി​ൽ വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് ഇ​ന്ത്യ ഇ​റാ​നെ 37-34ന് ​കീ​ഴ​ട​ക്കി​യ​ത്. ആ​ദ്യ പ​കു​തി​യി​ൽ ഇ​രു ടീ​മു​ക​ളും ഒ​പ്പ​ത്തി​നൊ​പ്പം നി​ന്നെ​ങ്കി​ലും ര​ണ്ടാം പ​കു​തി​യി​ൽ നി​ർ​ണാ​യ​ക നീ​ക്ക​ങ്ങ​ളി​ലൂ​ടെ ഇ​ന്ത്യ വി​ജ​യം സ്വ​ന്ത​മാ​ക്കി.

ഗെ​യിം​സി​ന്‍റെ ഏ​ഴാം ദി​ന​ത്തി​ൽ പു​രു​ഷ​ന്മാ​രു​ടെ മാ​ര​ത്ത​ണി​ലും ഇ​ന്ത്യ ച​രി​ത്ര​നേ​ട്ടം സ്വ​ന്ത​മാ​ക്കി. വ്യ​ക്തി​ഗ​ത മി​ക​ച്ച സ​മ​യ​മാ​യ ര​ണ്ട് മ​ണി​ക്കൂ​ർ 11 മി​നി​റ്റ് 37 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ് ചെ​യ്ത സാ​വ​ൻ ബ​ർ​വാ​ൾ വെ​ള്ളി മെ​ഡ​ൽ നേ​ടി. ഏ​ഷ്യ​ൻ ഗെ​യിം​സ് പു​രു​ഷ മാ​ര​ത്ത​ണി​ൽ 44 വ​ർ​ഷ​ത്തി​നി​ടെ ഇ​ന്ത്യ നേ​ടു​ന്ന ആ​ദ്യ മെ​ഡ​ലാ​ണി​ത്. മി​ക​ച്ച പ്ര​ക​ട​ന​ത്തോ​ടെ താ​രം ദേ​ശീ​യ റി​ക്കാ​ർ​ഡും സ്വ​ന്ത​മാ​ക്കി.

Related posts

Leave a Comment