റി​ബ​ൺ കെ​ട്ടി​യാ​ൽ ജീ​വ​ൻ തി​രി​ച്ചു​കി​ട്ടു​മോ? പൊ​തു​മ​രാ​മ​ത്തി​ന്‍റേ​ത് ഗു​രു​ത​ര വീ​ഴ്ച; തൊ​ടു​പു​ഴ​യി​ൽ കു​ഴി​യി​ല്‍ വീ​ണ് യു​വാ​വി​ന്‍റെ ജീ​വ​ന്‍ പൊ​ലി​ഞ്ഞ​തി​ല്‍ ജ​ന​രോ​ഷം ഇ​ര​മ്പി

തൊ​ടു​പു​ഴ: അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ല്‍ യു​വാ​വി​ന്‍റെ ജീ​വ​ന്‍ പൊ​ലി​ഞ്ഞ സം​ഭ​വ​ത്തി​ല്‍ ഉ​യ​ര്‍​ന്ന​ത് ശ​ക്ത​മാ​യ ജ​ന​രോ​ഷം. വ​ര്‍​ഷ​ങ്ങ​ളാ​യി പാ​ത​യോ​ര​ത്ത് അ​പ​ക​ടാ​വ​സ്ഥ​യി​ലുള്ള കു​ഴി മൂ​ടാ​ത്ത​തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ര്‍​ന്ന​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​ തൊ​ടു​പു​ഴ-​ഉ​ടു​മ്പ​ന്നൂ​ര്‍ റൂ​ട്ടി​ല്‍ മു​ത​ല​ക്കോ​ടം മാ​വി​ൻചു​വ​ടി​നു സ​മീ​പം ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് കു​ഴി​യി​ലേ​ക്ക് മ​റി​ഞ്ഞ് മു​ത​ല​ക്കോ​ടം കു​ന്നേ​ല്‍ ജ​യ്‌​സ് ബെ​ന്നി​യാ​ണ് മ​രി​ച്ച​ത്.

രാ​ത്രി വീ​ട്ടി​ലേ​ക്കു പോ​കു​ന്പോഴാണ് അപകടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബെ​ന്നി​യെ മു​ത​ല​ക്കോ​ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നും ന​ഗ​ര​സ​ഭ​യ്ക്കും വീ​ഴ്ചയുണ്ടായെന്നാ​ണ് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്ന​ത്.

നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നുപോ​കു​ന്ന പാ​ത​യോ​ടു ചേ​ര്‍​ന്നുള്ള കു​ഴി​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ അ​പ​ക​ടാ​വ​സ്ഥ​യി​ല്‍ കി​ട​ന്നി​രു​ന്ന​തെ​ന്ന​ത് സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം വ​ര്‍​ധി​പ്പി​ക്കു​ന്നു. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ക​ലു​ങ്കി​ല്‍ പ​തി​ന​ഞ്ചു വ​ര്‍​ഷം മു​മ്പ് ബ​സി​ടി​ച്ച​തി​നെത്തു​ട​ര്‍​ന്നാ​ണ് അ​പ​ക​ട​ക്കു​ഴി രൂ​പ​പ്പെ​ട്ട​തെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു.

കാ​ല​ക്ര​മേ​ണ ക​ലു​ങ്ക് അ​ട​ഞ്ഞുപോ​കു​ന്ന സ്ഥി​തി​യാ​യി. ഇ​തി​നി​ടെ ജ​ല​വി​ത​ര​ണപൈ​പ്പു​ക​ള്‍കൂ​ടി ഓ​ട​യി​ലൂ​ടെ സ്ഥാ​പി​ച്ച​തു മൂ​ലം വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​കാ​തെ റോ​ഡി​ലൂ​ടെ ഒ​ഴു​കു​ക​യാ​യി​രു​ന്നു. മ​ഴ​ക്കാ​ല​ത്ത് ക​ന​ത്ത വെ​ള്ള​ക്കെ​ട്ടാ​ണ് ഇ​വി​ടെ​യു​ണ്ടാ​കു​ന്ന​ത്.

അ​ടി​ക്ക​ടി ഇ​വി​ടെ അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​യ​തോ​ടെ ഓ​ട സ്ലാ​ബി​ട്ടു മൂ​ടു​ക​യും കു​ഴി നി​ക​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ഏ​റെ നാ​ളാ​യി ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍​മാ​രും ഇ​ക്കാ​ര്യം പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പിന്‍റെ ന​ട​പ​ടി വൈ​കി​യ​താ​ണ് ഇ​ത്ത​ര​മൊ​രു അ​പ​ക​ട​ത്തിനു വ​ഴിതെ​ളി​ച്ച​തെ​ന്ന് ഇ​വ​ര്‍ ആ​രോ​പി​ക്കു​ന്നു.

Related posts

Leave a Comment