മ​ല​യാ​ള​മെ​ന്ന വാ​ക്ക് ലോ​ക​ത്തി​ന് സ​മ്മാ​നി​ച്ച​ത് മി​ഷ​ണ​റി​മാ​രെന്ന് ഡോ. ​എ​തി​ര​ന്‍ ക​തി​ര​വ​ന

മേ​​ലു​​കാ​​വ്: മ​​ല​​യാ​​ള​​മെ​​ന്ന വാ​​ക്ക് ലോ​​ക​​ത്തി​​ന് സ​​മ്മാ​​നി​​ച്ച​​ത് മി​​ഷ​​ണ​​റി​​മാ​​രാ​​ണെ​​ന്നും കോ​​ട്ട​​യം, രാ​​മ​​പു​​രം പ്ര​​ദേ​​ശ​​ങ്ങ​​ള്‍ കേ​​ന്ദ്രീ​​ക​​രി​​ച്ച് രൂ​​പ​​പ്പെ​​ട്ട ക്രൈ​​സ്ത​​വ പാ​​ര​​മ്പ​​ര്യം ഭാ​​ഷ​​യെ സ​​മ്പ​​ന്ന​​മാ​​ക്കി​​യെ​​ന്നും എ​​ഴു​​ത്തു​​കാ​​ര​​നും ജ​​നി​​ത​​ക ശാ​​സ്ത്ര​​ജ്ഞ​​നും അ​​മേ​​രി​​ക്ക​​യി​​ലെ ട്രി​​റ്റ​​ന്‍ കോ​​ള​​ജി​​ലെ പ്ര​​ഫ​​സ​​റു​​മാ​​യ ഡോ. ​​എ​​തി​​ര​​ന്‍ ക​​തി​​ര​​വ​​ന്‍. മേ​​ലു​​കാ​​വ് ഹെ​​ൻ‌​​റി ബേ​​ക്ക​​ര്‍ കോ​​ള​​ജി​​ല്‍ ന​​ട​​ന്ന റ​​വ. ഹെ​​ൻ‌​​റി ബേ​​ക്ക​​ര്‍ സ്മാ​​ര​​ക പ്ര​​ഭാ​​ഷ​​ണ​​ത്തി​​ല്‍ മ​​ല​​യാ​​ളം എ​​ന്ന ഭാ​​ഷ​​യും മി​​ഷ​​ണ​​റി​​മാ​​രും എ​​ന്ന വി​​ഷ​​യ​​ത്തി​​ല്‍ പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

മ​​ല​​യാ​​ള​​ത്തി​​ന്‍റെ വ​​ര​​വി​​ന് മു​​മ്പ് മ​​ല​​യാ​​ണ്മ, മ​​ല​​യാ​​ഴം തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് കേ​​ര​​ള​​ത്തി​​ല്‍ ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. മ​​ല​​യാ​​ള​​മെ​​ന്ന പേ​​ര് ന​​ല്‍​കി​​യ​​ത് സി​​എം​​എ​​സ് മി​​ഷ​​ണ​​റി​​മാ​​രാ​​യി​​രു​​ന്നു. ഹെ​​ര്‍​മ​​ന്‍ ഗു​​ണ്ട​​ര്‍​ട്ടും ഹെ​​ൻ‌​​റി ബേ​​ക്ക​​ര്‍ സീ​​നി​​യ​​റു​​മാ​​ണ് ഇ​​തി​​നു നേ​​തൃ​​ത്വം ന​​ല്‍​കി​​യ​​വ​​രി​​ല്‍ പ്ര​​ധാ​​നി​​ക​​ളെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ആ​​ദ്യ​​കാ​​ല​​ത്ത് പ​​ദ്യ​​ര​​ച​​ന​​ക​​ളാ​​ണ് ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. എ​​ന്നാ​​ല്‍ പി​​ന്നീ​​ട് ഗ​​ദ്യ​​മെ​​ന്ന ര​​ച​​നാ​​രീ​​തി​​യി​​ലേ​​ക്ക് മാ​​റി. ഇ​​തു സ​​മ്മാ​​നി​​ച്ച​​തും മി​​ഷ​​ണ​​റി​​മാ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു. ആ​​ദ്യ​​ത്തെ മ​​ല​​യാ​​ള വ്യാ​​ക​​ര​​ണ ഗ്ര​​ന്ഥ​​വും ജ്ഞാ​​ന​​നി​​ക്ഷേ​​പ​​മെ​​ന്ന മാ​​സി​​ക​​യും അ​​ക്ഷ​​ര​​ത്തി​​ന്‍റെ​​യും ഭാ​​ഷ​​യു​​ടെ​​യും സാ​​ഹി​​ത്യ​​ത്തി​​ന്‍റെ​​യും വ​​ള​​ര്‍​ച്ച​​യ്ക്ക് നി​​ദാ​​ന​​മാ​​യി.

മ​​ല​​യാ​​ള​​ഭാ​​ഷ​​യു​​ടെ വി​​കാ​​സ​​ത്തി​​ല്‍ പാ​​തി​​രി മ​​ല​​യാ​​ള​​വും സി​​എം​​എ​​സ് മി​​ഷ​​ണ​​റി​​മാ​​രും ഹെ​​ൻ‌​​റി ബേ​​ക്ക​​ര്‍ കു​​ടും​​ബ​​വും ഗ​​ണ്യ​​മാ​​യ പ​​ങ്ക് വ​​ഹി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും എ​​തി​​ര​​ന്‍ ക​​തി​​ര​​വ​​ന്‍ വ്യ​​ക്ത​​മാ​​ക്കി.കോ​​ള​​ജ് മാ​​നേ​​ജ​​ര്‍ ബി​​ഷ​​പ് വി.​​എ​​സ്. ഫ്രാ​​ന്‍​സി​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ബി​​ഷ​​പ് ഡോ. ​​കെ.​​ജി. ഡാ​​നി​​യ​​ല്‍, കോ​​ള​​ജ് പ്രി​​ന്‍​സി​​പ്പ​​ല്‍ പ്ര​​ഫ. ഡോ. ​​ജി.​​എ​​സ്. ഗി​​രീ​​ഷ് കു​​മാ​​ര്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

വി​​ര​​മി​​ക്കു​​ന്ന അ​​ധ്യാ​​പ​​ക​​രാ​​യ ഡോ. ​​ബീ​​ന പോ​​ള്‍, ഡോ​​ണ സെ​​ബാ​​സ്റ്റ്യ​​ന്‍ എ​​ന്നി​​വ​​രെ​​യും ഈ​​രാ​​റ്റു​​പേ​​ട്ട മു​​നി​​സി​​പ്പ​​ല്‍ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ വി.​​പി. നാ​​സ​​റി​​നെ​​യും യാ​​ത്ര​​യ​​യ​​പ്പ് സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ആ​​ദ​​രി​​ച്ചു.റ​​വ. പി. ​​വി. ജോ​​സ​​ഫ്, കോ​​ള​​ജ് ബ​​ര്‍​സാ​​ര്‍ റ​​വ. സൈ​​മ​​ണ്‍ പി. ​​ജോ​​ര്‍​ജ്, പി.​​സി. മാ​​ത്യു​​ക്കു​​ട്ടി, സി​​ബി പ്ലാ​​ത്തോ​​ട്ടം, ജോ​​മോ​​ന്‍ ജോ​​സ​​ഫ്, ആ​​ശി​​ഷ് ര​​വി​​കു​​മാ​​ര്‍, ഡോ. ​​വി.​​ജെ. ഡി​​ഷ, ഡോ. ​​അ​​ന്‍​സാ ആ​​ന്‍​ഡ്രൂ​​സ്, ഡോ. ​​നി​​ഷ ജോ​​സ​​ഫ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Related posts

Leave a Comment