മ​റ്റു ഡ്രൈ​വ​ർ​മാ​ർ ഈ ​ആം​ബു​ല​ൻസില്‍ ഓ​ട്ടം പോ​യ​താ​ണെന്ന്‌ ക​രു​തി​, പക്ഷേ..! കരുനാഗപ്പള്ളിയിൽനിന്ന് കാണാതായ ആംബുലൻസ് കൊച്ചിയിൽ

കൊ​ച്ചി: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ​നി​ന്നു മോ​ഷ​ണം പോ​യ ആം​ബു​ല​ൻ​സ് കൊ​ച്ചി​യി​ൽ ക​ണ്ടെ​ത്തി. ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സെ​ത്തി ആം​ബു​ല​ൻ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ക​രു​നാ​ഗ​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യു​ടെ മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന “ന​ൻ​മ’ എ​ന്നു പേ​രു​ള്ള ആം​ബു​ല​ൻ​സ് ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണു കാ​ണാ​താ​യ​ത്.

വൈ​കീ​ട്ടോ​ടെ എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്താ​ണ് വാ​ഹ​നം ക​ണ്ടെ​ത്തി​യ​ത്.

ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ ആ​ശു​പ​ത്രി​യി​ൽ രോ​ഗി​യെ കൊ​ണ്ടു​വ​ന്ന​ശേ​ഷം മ​റ്റു ആം​ബു​ല​ൻ​സു​ക​ൾ​ക്കൊ​പ്പം നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

വാ​ഹ​ന​ത്തി​ൽ​ത്ത​ന്നെ താ​ക്കോ​ൽ വ​ച്ച് ഡ്രൈ​വ​ർ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​യി. തി​രി​കെ വ​ന്ന​പ്പോ​ഴാ​ണ് വാ​ഹ​നം കാ​ണാ​താ​യ​ത്.

മ​റ്റു ഡ്രൈ​വ​ർ​മാ​ർ ഈ ​ആം​ബു​ല​ൻ​സ് ഓ​ട്ടം പോ​യ​താ​ണെ​ന്നാ​ണ് ക​രു​തി​യ​ത്. പി​ന്നീ​ടാ​ണ് മോ​ഷ​ണ​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്.

ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​രു​ടെ വാ​ട്സാ​പ് ഗ്രൂ​പ്പു​ക​ളി​ലൂ​ടെ മോ​ഷ​ണ​വി​വ​രം പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. ഇ​തു ശ്ര​ദ്ധ​യി​ൽ​പെ​ട്ട ഒ​രാ​ളാ​ണ് ആം​ബു​ല​ൻ​സ് കൊ​ച്ചി​യി​ൽ ക​ണ്ട വി​വ​രം വി​ളി​ച്ച​റി​യി​ച്ച​ത്.

Related posts

Leave a Comment