തൊഴിലെടുക്കാതെ തൊഴിലുറപ്പ്! പ്രധാന അധ്യാപകന്‍ കൈക്കലാക്കിയത് 22 ദിവസത്തെ വേതനം

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ജോ​ലി ചെ​യ്യാ​തെ റ​ജി​സ്റ്റ​റി​ല്‍ ഒ​പ്പി​ട്ട് പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍ കൈ​ക്ക​ലാ​ക്കി​യ​ത് 22 ദി​വ​സ​ത്തെ വേ​ത​നം.

മ​ല​പ്പു​റം എ​ട​യൂ​ര്‍ വ​ട​ക്കും​പു​റം എ​യു​പി സ്കൂ​ളി​ലെ പ്ര​ധാ​ന​ധ്യാ​പ​ക​ൻ അ​ലി അ​ക്ബ​ര്‍ അ​ന​ധി​കൃ​ത​മാ​യി കൈ​പ്പ​റ്റി​യ തു​ക തി​രി​ച്ച​ട​യ്ക്കാ​ന്‍ ഒാം​ബു​ഡ്സ്മാ​ന്‍ ഉ​ത്ത​ര​വ് ന​ല്‍​കി.

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന കൃ​ഷി​ഭൂ​മി​യു​ടെ ഉ​ട​മ​യ്ക്ക് വേ​ത​നം ന​ല്‍​കാ​ന്‍ വ്യ​വ​സ്ഥ​യു​ണ്ട്. ഈ ​പ​ഴു​തു​പ​യോ​ഗി​ച്ചാ​ണ് അ​ലി അ​ക്ബ​ര്‍ തൊ​ഴി​ലു​റ​പ്പ് റ​ജി​സ്റ്റ​റി​ല്‍ ഒ​പ്പി​ട്ട് 22 ദി​വ​സ​ത്തെ വേ​ത​ന​മാ​യ 6842 രൂ​പ കൈ​ക്ക​ലാ​ക്കി​യ​ത്.

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ജോ​ലി ചെ​യ്തു​വെ​ന്ന് പ​റ​യു​ന്ന മി​ക്ക ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം സ്കൂ​ളി​ലെ റ​ജി​സ്റ്റ​റി​ലും ഒ​പ്പു​വെ​ന്നാ​ണ് ഒാം​ബു​സ്മാ​ന്‍റെ ക​ണ്ടെ​ത്ത​ല്‍. നാ​ട്ടു​കാ​ര​ന്‍റെ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് ഒാം​ബു​ഡ്സ്മാ​ന്‍റെ ഇ​ട​പെ​ട​ല്‍.

ഓം​ബു​ഡ്സ്മാ​ൻ വി​ശ​ദീ​ക​ര​ണം തേ​ടി​യ​തി​ന് പി​ന്നാ​ലെ ഇ​യാ​ൾ തു​ക പ​ഞ്ചാ​യ​ത്തി​ൽ തി​രി​ച്ച​ട​ച്ചു. എ​ന്നാ​ൽ പ​ണം പ​ലി​ശ സ​ഹി​തം തി​രി​ച്ച​ട​യ്ക്കാ​നാ​ണ് ഉ​ത്ത​ര​വ്.

ഇ​തോ​ടൊ​പ്പം വ​കു​പ്പു​ത​ല ന​ട​പ​ടി​ക്കാ​യി ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​ക്കും ഉ​ത്ത​ര​വ് കൈ​മാ​റി​യി​ട്ടു​ണ്ട്.

അ​വ​ധി ദി​വ​സ​ങ്ങ​ളി​ലാ​ണ് പ​ണി​യെ​ടു​ത്ത​തെ​ന്നും ബാ​ക്കി ദി​വ​സ​ങ്ങ​ളി​ൽ മ​റ്റൊ​രാ​ളെ ജോ​ലി​ക്കു​വ​ച്ചെ​ന്നു​മാ​ണ് അ​ലി അ​ക്ബ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം.

Related posts

Leave a Comment