കു​ട്ടി മാ​മാ ഞാ​ൻ ഞെ​ട്ടി മാ​മാ… സ​ഫാ​രി​ക്കി​ടെ സ​ഞ്ചാ​രി​ക​ളെ ക​ണ്ട ക​ടു​വ പു​ലി​വാ​ല് പി​ടി​ച്ച​പ്പോ​ൾ; വീ​ഡി​യോ വൈ​റ​ല്‍

വ​ന​ത്തി​ലൂ​ടെ​യു​ള്ള സ​ഫാ​രി​യും വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ കാ​ഴ്ച്ച​ക​ളു​മെ​ല്ലാം ഏ​വ​രെ​യും ത്ര​സി​പ്പി​ക്കു​ന്ന​താ​ണ്. എ​ന്നാ​ല്‍ ഇ​ങ്ങ​നെ​യു​ള്ള ചി​ല സാ​ഹ​ച​ര്യ​ങ്ങ​ള്‍ അ​പ​ക​ട​ക​ര​മാ​യി മാ​റി​യാ​ലോ? എ​പ്പോ​ഴെ​ങ്കി​ലും അ​തി​നെ കു​റി​ച്ച് ചി​ന്തി​ച്ച് നോ​ക്കി​യി​ട്ടു​ണ്ടോ?

അ​ങ്ങ​നെ​യൊ​രു സം​ഭ​വ​മാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. വ​ഴി​യ​രി​കി​ലൂ​ടെ ന​ട​ന്നു നീ​ങ്ങാ​ന്‍ ശ്ര​മി​ക്കു​ന്ന ക​ടു​വ​യെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ വീ​ഡി​യോ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ചൂ​ട​ൻ ച​ർ​ച്ച​യാ​യി.

നി​ര​വ​ധി ആ​ളു​ക​ളാ​ണ് സ​ഞ്ചാ​രി​ക​ളു​ടെ പ്ര​വ​ര്‍​ത്തി​യെ കു​റ്റ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് വീ​ഡി​യോ​യ്ക്ക് താ​ഴെ ക​മ​ന്‍റു​മാ​യ് എ​ത്തി​യ​ത്. ഫോ​റ​സ്റ്റ് ഉ​ദ്യാ​ഗ​സ്ഥ​നാ​യ പ്ര​വീ​ണ്‍ ക​സ്വാ​നാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.

വ​ഴി​യി​ലൂ​ടെ ന​ട​ന്നു​നീ​ങ്ങു​ക​യാ​ണ് ക​ടു​വ. അ​തി​ന്‍റെ വ​ഴി ത​ട​സ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​നം ക​ട​ന്നു വ​രു​ന്ന​താ​ണ് വീ​ഡി​യോ. ക​ടു​വ​യെ അ​ടു​ത്ത് ക​ണ്ട സ​ഞ്ചാ​രി​ക​ളു​ടെ ആ​ക്രോ​ശം കേ​ട്ട് എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ പ​ക​ച്ച് നി​ല്‍​ക്കു​ന്ന ക​ടു​വ​യെ​യും വീ​ഡി​യോ​യി​ൽ കാ​ണാം.

സം​ഭ​വം എ​വി​ടെ ന​ട​ന്ന​താ​ണെ​ങ്കി​ലും ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ണി പോ​യി​ട്ടു​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പാ​ണ്. വാ​ഹ​ന​ങ്ങ​ളും ഫോ​റ​സ്റ്റ് ബ്ലാ​ക്ക്‌​ലി​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടാ​കും. വ​ന്യ​മൃ​ഗ​ങ്ങ​ളെ ഇ​ങ്ങ​നെ കൈ​കാ​ര്യം​ചെ​യ്യു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും. ക​ടു​വ​ക​ള്‍ കാ​ഴ്ച്ച​വ​സ്തു​വോ ടൂ​റി​സം സാ​ധ്യ​ത​ക​ള്‍​ക്കു​വേ​ണ്ടി ഉ​പ​യോ​ഗി​ക്കാ​നോ ഉ​ള്ള​ത​ല്ല​ന്നും, ഇ​ങ്ങ​നെ ചെ​യ്യാ​ൻ ആ​രാ​ണ് അ​നു​വാ​ദം കൊ​ടു​ക്കു​ന്ന​ത് എ​ന്നു​മാ​ണ് ആ​ളു​ക​ള്‍ ചോ​ദി​ക്കു​ന്ന​ത്. ഇ​തി​ന​കം നാ​ല് ല​ക്ഷം പേ​രാ​ണ് വീ​ഡി​യോ ക​ണ്ട​ത്. 1700 ലൈ​ക്കു​ക​ളു​മു​ണ്ട്.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment