കൊച്ചിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന കണ്ണൂരിലെ ക്രിമിനൽ കേസ് പ്രതി  അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: നി​ര​വ​ധി ക്രി​മി​ന​ൽ​ക്കേ​സി​ലെ പ്ര​തി​യാ​യ ചി​റ​ക്ക​ൽ സ്വ​ദേ​ശി കൊച്ചിയിൽ അ​റ​സ്റ്റി​ൽ. ചി​റ​ക്ക​ൽ സ്വ​ദേ​ശി റോ​ഷ​ൻ (46) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​സു​ക​ളി​ൽ പ്ര​തി​യാ​യ റോ​ഷ​ൻ ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു.

ഒ​ക്‌​ടോ​ബ​ർ 22ന് ​ത​മി​ഴ്നാ​ട് ക​ല്ല​ക്കു​റി​ച്ചി സ്വ​ദേ​ശി പി. ​ബാ​ലാ​ജി​യെ ചി​റ​യ്ക്ക​ലി​ലെ വീ​ട്ടി​ൽ ക​യ​റി വ​ധി​ക്കാ​ൻ ശ്ര​മി​ച്ച​തി​നെ​തി​രേ​യാ​ണ് റോ​ഷ​നെ​തി​രേ വ​ള​പ​ട്ട​ണം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ഇ​യാ​ളെ ക​സ്​റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ ചെ​ന്ന​പ്പോ​ൾ റോ​ഷ​ന്‍റെ പി​താ​വ് ഡോ. ​ബാ​ബു ഉ​മ്മ​ൻ തോ​മ​സ് പോ​ലീ​സി​നുനേ​രേ വെ​ടി​വ​ച്ച സം​ഭ​വ​വും ഉ​ണ്ടാ​യി. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ വീ​ട്ടി​ൽനി​ന്നു ര​ണ്ടു തോ​ക്കു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. വെ​ടി​വ​ച്ച സം​ഭ​വ​ത്തി​ൽ ബാ​ബു ഉ​മ്മ​ൻ റി​മാ​ൻ​ഡി​ലാ​ണ്.

ന​വം​ബ​ർ മൂ​ന്നി​നാ​യി​രു​ന്നു പ്ര​തി​യെ ത​പ്പി വ​ള​പ​ട്ട​ണം പോ​ലീ​സ് രാ​ത്രി 10 ഓ​ടെ ഇ​യാ​ളു​ടെ ചി​റ​ക്ക​ലി​ലെ വീ​ട്ടി​ൽ എ​ത്തി​യ​ത്. പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ പി​താ​വ് ബാ​ബു ഉ​മ്മ​ൻ തോ​മ​സ് വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. വ​ധ​ശ്ര​മം, ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്ത​ൽ എ​ന്നീ കേ​സു​ക​ൾ ചു​മ​ത്തി പോ​ലീ​സ് ബാ​ബു ഉ​മ്മ​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Related posts

Leave a Comment