സൈ​ഡ് കൊ​ടു​ത്തി​ല്ല! ബ​സ്ത​ട​ഞ്ഞ് ടി​പ്പ​റു​കാ​രു​ടെ തെ​റി​വി​ളി; അ​ര​മ​ണി​ക്കൂ​ർ കാ​ള​ത്തോ​ട് ഗ​താ​ഗ​ത​കു​രു​ക്ക്

തൃ​ശൂ​ർ: ടി​പ്പ​റി​ന് സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്നു പ​റ​ഞ്ഞ് ബ​സ് ന​ടു​റോ​ഡി​ൽ ത​ട​ഞ്ഞി​ട്ട് ഡ്രൈ​വ​ർ​ക്കെ​തി​രെ അ​ക്ര​മ​വും തെ​റി​വി​ളി​യും. ഇ​ന്ന​ലെ വൈ​കീ​ട്ട് അ​ഞ്ചി​നാ​ണ് കാ​ള​ത്തോ​ടി​ന് സ​മീ​പം ടി​പ്പ​ർ ലോ​റി ബ​സി​ന്‍റെ മു​ന്പി​ൽ നി​ർ​ത്തി​യി​ട്ട് ഡ്രൈ​വ​റെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ടി​പ്പ​ർ ലോ​റി​യി​ലെ ഡ്രൈ​വ​റും സ​ഹാ​യി​ക​ളും ചേ​ർ​ന്ന് ബ​സി​ന്‍റെ ഡ്രൈ​വ​റു​ടെ വാ​തി​ൽ അ​ടി​ച്ചു തു​റ​ക്കു​ക​യും തെ​റി​വി​ളി​യും ന​ട​ത്തു​ക​യു​മാ​യി​രു​ന്നു.

പീ​ച്ചി​യി​ൽ നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് പോ​യി​രു​ന്ന ബ​സി​ലെ ഡ്രൈ​വ​ർ​ക്കെ​തി​രെ​യാ​യി​രു​ന്നു ആ​ക്രോ​ശം, ഇ​തോ​ടെ അ​ര​മ​ണി​ക്കൂ​റി​ല​ധി​കം വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​കാ​ൻ പ​റ്റാ​തെ കു​രു​ക്കി​ലാ​യി. ടി​പ്പ​ർ ലോ​റി ജീ​വ​ന​ക്കാ​രു​ടെ തെ​റി​വി​ളി കേ​ൾ​ക്കാ​നാ​കാ​തെ യാ​ത്ര​ക്കാ​ർ ചെ​വി പൊ​ത്തി. സ്ത്രീ ​യാ​ത്ര​ക്കാ​രു​ൾ​പ്പെ​ടെ ബ​സി​ൽ നി​റ​യെ ആ​ളു​ക​ളു​ണ്ടാ​യി​രു​ന്നു.

പി​ന്നീ​ട് അ​വി​ടെ നി​ന്നി​രു​ന്ന ആ​ളു​ക​ളെ​ത്തി ടി​പ്പ​ർ ലോ​റി​ക്കാ​രെ പി​ന്തി​രി​പ്പി​ച്ച ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്. ബ​സ് ജീ​വ​ന​ക്കാ​രു​ടെ മ​ത്സ​ര​യോ​ട്ട​വും ടി​പ്പ​ർ ലോ​റി​ക്കാ​രു​ടെ ധാ​ർ​ഷ്ട്യ​വും മൂ​ലം സാ​ധാ​ര​ണ വാ​ഹ​ന​ങ്ങ​ൾ​ക്ക് റോ​ഡി​ലൂ​ടെ പോ​കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്ന് യാ​ത്ര​ക്കാ​ർ പ​രാ​തി​പ്പെ​ട്ടു.

Related posts