ടൂർ പോകാൻ രേഖകളുമായി ആദ്യം ടൂർ! സ്കൂൾ വിനോ​ദ​യാ​ത്രക്ക് പു​തു​ക്കി​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു വി​നോ​ദ​യാ​ത്ര പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ പു​തു​ക്കി​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു.

ഇ​ത​നു​സ​രി​ച്ച് വി​നോ​ദ​യാ​ത്ര പോ​കു​ന്ന​തി​നു ഒ​രാ​ഴ്ച്ച മു​മ്പ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ന്‍റെ മേ​ധാ​വി വാ​ഹ​ന​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ആ​ർ​ടി​ഒ അ​ല്ലെ​ങ്കി​ൽ ജോ​യി​ന്‍റ് ആ​ർ​ടി​ഒ​ക്ക് ന​ൽ​ക​ണം.

വി​നോ​ദ​യാ​ത്ര പോ​കു​ന്ന​തി​ന് ഒ​രാ​ഴ്ച്ച മു​മ്പ് വാ​ഹ​ന ഉ​ട​മ​യോ ഡ്രൈ​വ​റോ വാ​ഹ​നം സം​സ്ഥാ​ന​ത്തെ ഏ​തെ​ങ്കി​ലും ആ​ർ​ടി​ഒ അ​ല്ലെ​ങ്കി​ൽ ജോ​യി​ന്‍റ് ആ​ർ​ടി​ഒ മു​മ്പാ​കെ പ​രി​ശോ​ധി​പ്പി​ച്ചി​രി​ക്ക​ണം.

നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള്ള ഫോ​മി​ൽ ത​യാ​റാ​ക്കി​യ വാ​ഹ​ന പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടി​ന്‍റെ പ​ക​ർ​പ്പു​ക​ൾ വാ​ഹ​ന ഉ​ട​മ/​ഡ്രൈ​വ​ർ എ​ന്നി​വ​ർ​ക്കും പ​രി​ശോ​ധ​ന ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​നും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന മേ​ധാ​വി​ക്കും ല​ഭ്യ​മാ​ക്ക​ണം.

വാ​ഹ​ന പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ യാ​ത്ര​യി​ൽ ഉ​ട​നീ​ളം സൂ​ക്ഷി​ക്ക​ണം. ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ പ​രി​ശോ​ധ​ന​ക്ക് ഹാ​ജ​രാ​ക്കു​ക​യും​വേ​ണം.

വാ​ഹ​ന പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് ആ ​പ്ര​ത്യേ​ക വി​നോ​ദ​യാ​ത്ര​യ്ക്ക് മാ​ത്ര​മാ​ണ് ബാ​ധ​കം.

വാ​ഹ​ന പ​രി​ശോ​ധ​ന​യു​ടെ പേ​രി​ൽ സ്ഥാ​പ​ന മേ​ധാ​വി​ക​ൾ വാ​ഹ​ന ഉ​ട​മ​യ്‌​ക്കോ ഡ്രൈ​വ​റി​നോ അ​നാ​വ​ശ്യ ബു​ദ്ധി​മു​ട്ടു​ക​ൾ സൃ​ഷ്ടി​ക്ക​രു​തെ​ന്നും ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment