വയലന്‍സ് സീനുകള്‍ കണ്ട് കയ്യടിക്കുന്നവര്‍ എന്തുകൊണ്ട് ലവ് മേക്കിംഗ് സീന്‍ വരുമ്പോള്‍ കണ്ണടയ്ക്കുന്നു ! കളയിലെ കിടപ്പറ സീന്‍ മേക്കിംഗ് വീഡിയോ പുറത്തു വിട്ട് ടൊവിനോ…

ടൊവിനോ തോമസ് നായകനായെത്തിയ കള മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്.രോഹിത് വി എസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ലാല്‍, ദിവ്യ പിള്ള, സുമേഷ് മൂര്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

ചിത്രത്തില്‍ മികച്ച പ്രകടനമാണ് ടൊവിനോ കാഴ്ച വച്ചിരിക്കുന്നത്.കളയുടെ പ്രൊമോഷന്‍ പ്രെസ്സ് മീറ്റിനിടെ ലിപ് ലോക്ക്/ ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് ഒരു ചോദ്യം ടൊവിനോയ്ക്കു നേരെ ഉയര്‍ന്നിരുന്നു.

ആ സമയത്ത് ടോവിനോ ആളുകളുടെ ഈ ചിന്താഗതിയെ വിമര്‍ശിച്ചു സംസാരിച്ചിരുന്നു. വയലന്‍സ് സീനുകള്‍ കണ്ട് കൈയടിക്കുന്നവര്‍ എന്ത് കൊണ്ടാണ് ഒരു ലവ് മേക്കിങ് സീന്‍ വരുമ്പോള്‍ കണ്ണടക്കുന്നത് എന്നാണ് ടോവിനോ ചോദിച്ചത്.

ഏതൊരു സീന്‍ ഷൂട്ട് ചെയുന്നത് പോലെ കൃത്യമായ ഷോട്ട് ഡിവിഷനോടെ ആണ് അത്തരം സീനുകള്‍ ചിത്രീകരിക്കുന്നത് എന്നും ടോവിനോ പറഞ്ഞിരുന്നു.

കളയിലെ ബെഡ്‌റൂം സീനിന്റെ മേക്കിംഗ് വീഡിയോ താന്‍ എടുത്തു വച്ചിട്ടുണ്ട് എന്നും റീലീസിന് ശേഷം പുറത്തു വിടുമെന്നും താരം പറഞ്ഞിരുന്നു.

ഇപ്പോഴിതാ ആ മേക്കിംഗ് വീഡിയോ ടോവിനോ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പുറത്തു വിട്ടിരിക്കുകയാണ്.

https://www.instagram.com/p/CM8l235D0bH/?utm_source=ig_embed

Related posts

Leave a Comment