കോവിഡ് 19; റെ​യി​ല്‍​വെ ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​വ​ര്‍ പാ​സി​നു​വേ​ണ്ടി കോ​വി​ഡ് ജാ​ഗ്ര​ത പോ​ര്‍​ട്ട​ലി​ല്‍ അ​പേ​ക്ഷി​ക്ക​ണം


തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നും ട്രെ​യി​ന്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​മെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ച​തോ​ടെ ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​വ​ര്‍ പാ​സി​നു​വേ​ണ്ടി കോ​വി​ഡ്-19 ജാ​ഗ്ര​ത പോ​ര്‍​ട്ട​ലി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി.

മ​റ്റു മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ത് റ​ദ്ദാ​ക്കി റെ​യി​ല്‍​മാ​ര്‍​ഗം വ​രു​ന്നു എ​ന്ന് കാ​ണി​ച്ച് പു​തു​താ​യി അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്. ഇ​തു​വ​രെ പാ​സി​ന് അ​പേ​ക്ഷി​ക്കാ​ത്ത​വ​ര്‍​ക്ക് പു​തു​താ​യി അ​പേ​ക്ഷി​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​കും.

ഒ​രു ടി​ക്ക​റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട എ​ല്ലാ​വ​രു​ടെ​യും വി​ശ​ദാം​ശ​ങ്ങ​ള്‍ പാ​സി​നു​ള്ള അ​പേ​ക്ഷ​യി​ല്‍ ഒ​റ്റ ഗ്രൂ​പ്പാ​യി രേ​ഖ​പ്പെ​ടു​ത്ത​ണം. പു​റ​പ്പെ​ടു​ന്ന സ്റ്റേ​ഷ​ൻ, എ​ത്തേ​ണ്ട സ്റ്റേ​ഷ​ന്‍, ട്രെ​യി​ന്‍ ന​മ്പ​ർ, പി​എ​ന്‍​ആ​ര്‍ ന​മ്പ​ര്‍ എ​ന്നി​വ നി​ര്‍​ബ​ന്ധ​മാ​യും രേ​ഖ​പ്പെ​ടു​ത്ത​ണം. കേ​ര​ള​ത്തി​ലി​റ​ങ്ങു​ന്ന റെ​യി​ല്‍​വെ സ്റ്റേ​ഷ​നു​ക​ളി​ല്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കും.

വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം രോ​ഗ​ല​ക്ഷ​ണം ഇ​ല്ലാ​ത്ത​വ​ര്‍ 14 ദി​വ​സ​ത്തെ നി​ർ​ബ​ന്ധി​ത ഹോം ​ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​ക്കേ​ണ്ട​തു​മാ​ണ്. ഹോം ​ക്വാ​റ​ന്‍റൈ​ന്‍ പാ​ലി​ക്കാ​ത്ത​വ​രെ നി​ര്‍​ബ​ന്ധ​മാ​യും ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍ മാ​റ്റും. രോ​ഗ​ല​ക്ഷ​മു​ള്ള​വ​രെ തു​ട​ര്‍​പ​രി​ശോ​ധ​ന​ക​ള്‍​ക്ക് വി​ധേ​യ​രാ​ക്കും.

റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ല്‍​നി​ന്നും വീ​ടു​ക​ളി​ലേ​ക്ക് യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​കാ​ന്‍ ഡ്രൈ​വ​ര്‍ മാ​ത്ര​മു​ള്ള വാ​ഹ​ന​ങ്ങ​ള്‍ അ​നു​വ​ദി​ക്കും. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളി​ല്‍ സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കേ​ണ്ട​തും ഡ്രൈ​വ​ര്‍ ഹോം ​ക്വാ​റ​ന്‍റൈ​ന്‍ സ്വീ​ക​രി​ക്കേ​ണ്ട​തു​മാ​ണ്. റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ല്‍​നി​ന്നും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സ് ന​ട​ത്തും.

ആ​ള്‍​ക്കാ​രെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ല്‍ വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന സ്ഥ​ല​ത്തേ​ക്കും ആ​വ​ശ്യ​മെ​ങ്കി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സ് ന​ട​ത്തും.

കോ​വി​ഡ്-19 ജാ​ഗ്ര​താ പോ​ര്‍​ട്ട​ലി​ല്‍ പാ​സി​ന് അ​പേ​ക്ഷി​ക്കാ​തെ വ​രു​ന്ന യാ​ത്ര​ക്കാ​ര്‍ 14 ദി​വ​സം നി​ര്‍​ബ​ന്ധി​ത ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍ പോ​കേ​ണ്ടി​വ​രു​മെ​ന്നും സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment