വി​ദേ​ശി​ക​ളെ പാ​ർ​പ്പി​ക്കു​ന്ന കൊ​ട്ടി​യ​ത്തെ ട്രാ​ൻ​സി​റ്റ് ഹോ​മി​ന് ശ്വാ​സം മു​ട്ടു​ന്നു; 20 പേ​ർ​ക്ക് താ​മ​സി​ക്കാ​ൻ പ​റ്റു​ന്നി​ട​ത്ത് തി​ങ്ങി​ഞ്ഞെ​രു​ങ്ങി 41 പേ​ർ


കൊ​ട്ടി​യം: അ​ന​ധി​കൃ​ത​മാ​യി ഇ​ന്ത്യ​യി​ലെ​ത്തു​ക​യും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട് വി​ചാ​ര​ണ നേ​രി​ടു​ന്ന വി​ദേ​ശി​ക​ളെ​യും പാ​ർ​പ്പി​ക്കു​ന്ന കൊ​ട്ടി​യ​ത്തെ ട്രാ​ൻ​സി​റ്റ് ഹോ​മി​ന് ശ്വാ​സം മു​ട്ടു​ന്നു.അ​ഞ്ചു മു​റി​ക​ളു​ള്ള ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് ട്രാ​ൻ​സി​റ്റ് ഹോം ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ​ര​മാ​വ​ധി 20 പേ​ർ​ക്കു വ​രെ താ​മ​സി​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള ഈ ​വാ​ട​ക കെ​ട്ടി​ട​ത്തി​ൽ ഇ​പ്പോ​ൾ 41 വി​ദേ​ശി​ക​ളാ​ണ് ഞെ​ങ്ങി ഞെ​രു​ങ്ങി ക​ഴി​യു​ന്ന​ത്. 12 വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് ഇ​വ​ർ. പ​ല​രും ഇ​ന്ത്യ​യി​ലെ​ത്തി കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട് ശി​ക്ഷി​ക്ക​പ്പെ​ട്ട ശേ​ഷം തി​രി​കെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ കാ​ത്തി​രി​ക്കു​ന്ന​വ​രാ​ണ്. വി​ചാ​ര​ണ ത​ട​വു​കാ​രാ​യ വി​ദേ​ശി​ക​ളു​മു​ണ്ട്.

വി​ദേ​ശി​ക​ളാ​യ 41 പേ​രി​ൽ 17 പേ​ർ ബം​ഗ്ലാ​ദേ​ശി​ക​ളാ​ണ്. 9 പേ​ർ നൈ​ജീ​രി​യ​ക്കാ​രും 2 പേ​ർ എ​ൽ​സാ​ൽ​വ​ദോ ക്കാ​രു​മാ​ണ്. ഇ​വ​ർ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു കേ​സി​ൽ പി​ടി​യി​ലാ​യ​വ​രാ​ണ്. 41 പേ​ർ താ​മ​സി​ക്കു​ന്ന ഈ ​കെ​ട്ടി​ട​ത്തി​ൽ മ​തി​യാ​യ പോ​ലീ​സ് സെ​ക്യൂ​രി​റ്റി​യും ഇ​ല്ല. ഒ​രു സ​ബ് ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട് എ​സ്‌സിപിഒമാ​രും നാലു സി ​പി ഒ ​മാ​രു​മാ​ണ്.

ഇ​വ​ർ ര​ണ്ടു ഷി​ഫ്റ്റാ​യാ​ണ് ഡ്യൂ​ട്ടി ചെ​യ്യു​ന്ന​ത്. അ​ടു​ത്ത കാ​ല​ത്ത് ട്രാ​ൻ​സി​സ്റ്റ് ഹോ​മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി. മൂന്നു നൈ​ജീ​രി​യ​ക്കാ​രെ​യും ഒ​രു ഘാ​ന​ക്കാ​ര​നെ​യും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ട്ടി​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ജീ​വ​ന​ക്കാ​രു​മാ​യി​ട്ടാ​ണ് ഇ​വ​ർ ഏ​റ്റു​മു​ട്ടി​യ​ത്. അ​ടു​ത്തി​ടെ ഒ​രു വി​ദേ​ശി ഇ​വി​ടെനി​ന്നു മ​തി​ൽ ചാ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചി​രു​ന്നു. ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ അ​ക​ലെ നി​ന്നു​മാ​ണ് അ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

2022 – ന​വ​മ്പ​ർ 21-നാ​ണ് ഹൈ​ക്കോ​ട​തി നി​ർ​ദ്ദേ​ശ​പ്ര​കാ​രം കൊ​ട്ടി​യ​ത്തെ വാ​ട​ക കെ​ട്ടി​ട​ത്തി​ൽ ട്രാ​ൻ​സി​റ്റ് ഹോം ​ആ​രം​ഭി​ച്ച​ത്. സാ​മു​ഹി​ക ക്ഷേ​മ വ​കു​പ്പി​നാ​ണ് ഇ​തി​ന്‍റെ ചു​മ​ത​ല. പു​രു​ഷ​ന്മാ​രെ​യാ​ണ് ഇ​വി​ടെ പാ​ർ​പ്പി​ക്കു​ന്ന​ത്. സ്തീ​ക​ളെ പ​ത്ത​നാ​പു​ര​ത്തെ ഗാ​ന്ധി​ഭ​വ​ന്‍റെ കെ​ട്ടി​ട​ത്തി​ലാ​ണ് താ​മ​സി​പ്പി​ക്കു​ന്ന​ത്. അ​ന​ധി​കൃ​ത​മാ​യി ഇ​ന്ത്യ​യി​ലെ​ത്തി​യ​വ​ർ, കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട് ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച​ശേ​ഷം നാ​ട്ടി​ലേ​യ് ക്ക് പോ​കാ​നു​ള്ള​വ​ർ. കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട് വി​ചാ​ര​ണ ത​ട​വു​കാ​രാ​യ​വ​ർ തു​ട​ങ്ങി​യ​വ​രാ​ണ് ഇ​വി​ട​ത്തെ അ​ന്തേ​വാ​സി​ക​ൾ. ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രി​ൽ പ​ല​രും ക്രി​മി​ന​ലു​ക​ളോ ക്രി​മി​ന​ൽ സ്വ​ഭാ​വ​മു​ള്ള​വ​രോ ആ​ണ്.

ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ത്തി​നി​ടെ ഇ​വി​ടെ പാ​ർ​പ്പി​ച്ചി​രു​ന്ന 31വി​ദേ​ശ പൗ​ര​ന്മാ​രെ പ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി​അ​വ​രു​ടെ നാ​ടു​ക​ളി​ലേ​യ്ക്ക് തി​രി​ച്ച​യ​ച്ചി​ട്ടു​ണ്ട്. കെ​ട്ടി​ട​ത്തി​ൽ സ്ഥ​ല സൗ​ക​ര്യ​ക്കു​റ​വും മ​തി​യാ​യ പോ​ലീ​സ് സു​ര​ക്ഷ​യി​ല്ലാ​ത്ത​തും വ​ലി​യ പ്ര​ശ്ന മാ​ണ്. കൊ​ല്ലം ജി​ല്ലാ ജ​യി​ൽ വ​ള​പ്പി​ൽ പു​രു​ഷ​ന്മാ​ർ​ക്കാ​യി ട്രാ​ൻ​സി​റ്റ് ഹോം ​നി​ർ​മി​ക്കാ​ൻ ഒ​രു പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്നു.

ഏ​റെ നാ​ളാ​യി ആ ​നീ​ക്കം നി​ല​ച്ച മ​ട്ടാ​ണ്. സ്ഥ​ല സൗ​ക​ര്യ​ക്കു​റ​വും അ​ന്തേ​വാ​സി​ക​ൾ​ക്ക് സ്വ​കാ​ര്യ​ത ഇ​ല്ലാ​യ്മ​യു​മാ​ണ് ഇ​വി​ട​ത്തെ പ്ര​ധാ​ന പ്ര​ശ്നം. സു​ര​ക്ഷി​ത​ത്വ​ത്തി​ന് കൂ​ടു​ത​ൽ പോ​ലീ​സു​കാ​രെ നി​യോ​ഗി​ക്കാ​ത്ത​തും. അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രാ​യ ബം​ഗ്ലാ​ദേ​ശി​ക​ളെ പി​ടി​കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​രെ​യും ഇ​വി​ടേയ്ക്കാ​കും എ​ത്തി​ക്കു​ന്ന​ത്. അം​ഗ​സം​ഖ്യ കൂ​ടി​യാ​ൽ ആ​കെ പ്ര​ശ്ന​മാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ജി​ല്ലാ സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ് .

  • പ്രദീ​പ് ചാ​ത്ത​ന്നൂ​ർ

Related posts

Leave a Comment