വി​മാ​നം റ​ൺ​വേ​യി​ലൂ​ടെ നീ​ങ്ങു​മ്പോ​ൾ എ​ഴു​ന്നേ​റ്റു​നി​ന്ന് യാ​ത്ര​ക്കാ​ർ; സു​ര​ക്ഷാ വീ​ഴ്ച​യി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്, വീഡിയോ വൈറൽ

ടാ​ക്സി വേ​യി​ലൂ​ടെ വി​മാ​നം നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കെ യാ​ത്ര​ക്കാ​ർ എ​ഴു​ന്നേ​റ്റു​നി​ൽ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​നെ​തി​രെ സു​ര​ക്ഷാ ആ​ശ​ങ്ക ഉ​യ​രു​ന്നു. വി​മാ​ന​ത്തി​നു​ള്ളി​ൽ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ൾ അ​മി​താ​വ ദാ​സ് എ​ന്ന യാ​ത്ര​ക്കാ​ര​ൻ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ എ​ക്‌​സി​ൽ പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്.

എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ IX 1236 ന​മ്പ​ർ വി​മാ​ന​ത്തി​ലാ​ണ് ഈ ​അ​സാ​ധാ​ര​ണ സം​ഭ​വം ന​ട​ന്ന​ത്. വി​മാ​നം റ​ൺ​വേ​യി​ലൂ​ടെ നീ​ങ്ങു​മ്പോ​ൾ നി​ര​വ​ധി യാ​ത്ര​ക്കാ​ർ സീ​റ്റു​ക​ളി​ൽ നി​ന്ന് എ​ഴു​ന്നേ​റ്റു​നി​ൽ​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. “വി​മാ​നം ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ഴും യാ​ത്ര​ക്കാ​ർ എ​ഴു​ന്നേ​റ്റു​നി​ൽ​ക്കു​ക​യാ​ണ്. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ എ​ന്താ​ണ്?” എ​ന്ന ചോ​ദ്യ​ത്തോ​ടെ​യാ​ണ് അ​മി​താ​വ ദാ​സ് വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ വി​ഷ​യ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് രം​ഗ​ത്തെ​ത്തി. ഉ​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച ക​മ്പ​നി, യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്കാ​ണ് ത​ങ്ങ​ൾ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും എ​ല്ലാ ഗ​താ​ഗ​ത നി​യ​മ​ങ്ങ​ളും സു​ര​ക്ഷാ ച​ട്ട​ങ്ങ​ളും പാ​ലി​ച്ചാ​ണ് വി​മാ​നം സ​ർ​വീ​സ് ന​ട​ത്തു​ന്ന​തെ​ന്നും വ്യ​ക്ത​മാ​ക്കി. വി​മാ​ന​ത്തി​നു​ള്ളി​ലെ ഏ​ത് സാ​ഹ​ച​ര്യ​വും കൈ​കാ​ര്യം ചെ​യ്യാ​ൻ ക്രൂ ​അം​ഗ​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യ പ​രി​ശീ​ല​നം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും എ​യ​ർ​ലൈ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ അ​ച്ച​ട​ക്ക​മി​ല്ലാ​യ്മ​യെ​യും സി​വി​ക് സെ​ൻ​സി​ല്ലാ​യ്മ​യെ​യും വി​മ​ർ​ശി​ച്ച് നി​ര​വ​ധി ആ​ളു​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ രം​ഗ​ത്തെ​ത്തി. വി​മാ​ന ജീ​വ​ന​ക്കാ​രു​ടെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കാ​ൻ യാ​ത്ര​ക്കാ​ർ ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള അ​പ​ക​ട​ക​ര​മാ​യ പെ​രു​മാ​റ്റം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Related posts

Leave a Comment