ഇ​ല​ക്ഷ​ൻ സ്‌​പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി: രേ​ഖ​ക​ളി​ല്ലാ​തെ ബ​സി​ൽ ക​ട​ത്തി​യ 62.5 ല​ക്ഷം രൂ​പ പി​ടി​കൂ​ടി: സ്ഥ​ലം വി​റ്റു​കി​ട്ടി​യ പ​ണ​മെ​ന്നു പി​ടി​യി​ലാ​യ യു​വാ​വ്; സം​ഭ​വം തൃ​ശൂ​രി​ൽ

പ​ട്ടി​ക്കാ​ട് (തൃ​ശൂ​ർ): ദേ​ശീ​യ​പാ​ത​യി​ൽ മു​ടി​ക്കോ​ട് വ​ച്ച് ബ​സ് യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നു രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ത്തു​ക​യാ​യി​രു​ന്ന 62.5 ല​ക്ഷം രൂ​പ പി​ടി​കൂ​ടി. ഇ​ന്നു രാ​വി​ലെ​യാ​ണു സം​ഭ​വം. ബം​ഗളൂ​രി​ൽ നി​ന്ന് കൊ​ച്ചി​യി​ലേ​ക്കു​ള്ള ക​ർ​ണാ​ട​ക കെ​എ​സ്ആ​ർ​ടി​സി ബ​സി​ലെ യാ​ത്ര​ക്കാ​ര​നാ​യ കെ. ​ഉ​ദ​യ​ശ​ങ്ക​ർ (35) എ​ന്ന​യാ​ളി​ൽ നി​ന്നാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്. സ്ഥ​ലം വി​റ്റു​കി​ട്ടി​യ പ​ണ​മാ​ണെ​ന്നാ​ണു​യു​വാ​വ് മൊ​ഴി ന​ൽ​കി​യ​ത്. എ​ന്നാ​ൽ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ഇ​യാ​ൾ​ക്ക് സാ​ധി​ച്ചി​ല്ല. ഇ​ല​ക്ഷ​ൻ സ്‌​പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്.

തൃ​ശൂ​ർ എ​ക്‌​സൈ​സ് ആ​ൻ​ഡ് നാ​ർ​ക്കോ​ട്ടി​ക് സ്‌​പെ​ഷ്യ​ൽ സ്‌​ക്വാ​ഡും തൃ​ശൂ​ർ ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ​യും സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. എ​ക്‌​സൈ​സ് സ്‌​പെ​ഷ​ൽ സ്‌​ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ വി.​ജെ. റോ​യ്, ഇ​ൻ​സ്‌​പെ​ക്ട​ർ എ​ൻ. സു​ദ​ർ​ശ​ന​കു​മാ​ർ, ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ന്തോ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts

Leave a Comment