തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ ഭരണസ്തംഭനം ആരോപിച്ച് അവിശ്വാസ പ്രമേയത്തിന് യുഡിഎഫ് നീക്കം. തിങ്കളാഴ്ച കൗണ്‍സില്‍ യോഗം ചേരാനിരിക്കെയാണ് അവിശ്വാസത്തിന് യുഡിഎഫ് അണിയറ നീക്കം നടത്തുന്നത്.
101 അംഗ കൗണ്‍സിലില്‍ ബിജെപിക്ക് 51 പേരുടെ പിന്തുണയിലാണ് മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ ഭരണം പുരോഗമിക്കുന്നത്. എന്നാല്‍ വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്.സുഗതന് കാപ്പചുമത്തി ജയിലില്‍ തുടരുന്ന സാഹചര്യത്തില്‍ ബിജെപിയുടെ അംഗ സംഖ്യ 50 ആയി കുറയും.
അങ്ങനെ സംഭവിക്കുകയാണെങ്കില്‍ യുഡിഎഫ് കൊണ്ട് വരുന്ന അവിശ്വാസത്തിന് എല്‍ഡിഎഫ് പിന്തുണച്ചാല്‍ ബിജെപിക്ക് കോര്പറേഷന് ഭരണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
