കെ​നി​യ​യി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ  ഇ​ട​യി​ലേ​ക്ക് ട്ര​ക്ക് ഇ​ടി​ച്ചു​ക​യ​റി  48 മ​ര​ണം; 30 പേർക്ക് ഗുരുതര പരിക്ക്

നെ​യ്റോ​ബി: കെ​നി​യ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ 48 പേ​ർ മ​രി​ച്ചു. പ​ടി​ഞ്ഞാ​റ​ൻ കെ​നി​യ​യി​ൽ തി​ര​ക്കേ​റി​യ ജം​ഗ്ഷ​നി​ൽ നി​യ​ന്ത്ര​ണം വി​ട്ട ട്ര​ക്ക് വാ​ഹ​ന​ങ്ങ​ളി​ലേ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ ഇ​ട​യി​ലേ​ക്കും ഇ​ടി​ച്ചു​ക​യ​റി​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

അ​പ​ക​ട​ത്തി​ൽ ഇ​തു​വ​രെ 48 പേ​ർ മ​രി​ച്ച​താ​യി സ്ഥി​രീ​ക​രി​ക്കാ​ൻ സാ​ധി​ച്ചു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. 30 പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നും നി​ര​വ​ധി പേ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

കെ​റി​ച്ചോ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ട്ര​ക്കാ​ണ് നി​യ​ന്ത്ര​ണം വിട്ട് റോ​ഡ​രി​കി​ലു​ണ്ടാ​യി​രു​ന്ന ആ​ളു​ക​ളെ​യും ക​ച്ച​വ​ട​ക്കാ​രെ​യും ഇ​ടി​ച്ചുതെറിപ്പിച്ചത്.

എ​ട്ട് വാ​ഹ​ന​ങ്ങ​ളും നി​ര​വ​ധി മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളും തകർന്നു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കുശേ​ഷം അ​പ​ക​ട​കാ​ര​ണം ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്തു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി കി​പ്ചും​ബ മു​ർ​കോ​മെ​ൻ ട്വീ​റ്റ് ചെ​യ്തു.

Related posts

Leave a Comment