ച​ര​ക്കു​നീ​ക്ക​ത്തി​നു ‘ട്ര​ക്ക്സ് ഓ​ൺ ട്രെ​യി​ൻ​സ്’: ഫ്ലാ​റ്റ് വാ​ഗ​ണു​ക​ളി​ൽ ലോ​ഡ് ചെ​യ്ത ട്ര​ക്കു​ക​ൾ കൊ​ണ്ടു​പോ​കാം

പ​ര​വൂ​ർ: ച​ര​ക്കു​നീ​ക്ക​ത്തി​നു ‘ട്ര​ക്ക്സ് ഓ​ൺ ട്രെ​യി​ൻ​സ്’ എ​ന്ന പേ​രി​ൽ പു​തി​യ സേ​വ​നം പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ. സ​മ​ർ​പ്പി​ത ച​ര​ക്ക് ഇ​ട​നാ​ഴി​ക​ളി​ലൂ​ടെ പ്ര​ത്യേ​കം പ​രി​ഷ്ക​രി​ച്ച് നി​ർ​മി​ച്ച ഫ്ലാ​റ്റ് വാ​ഗ​ണു​ക​ളി​ൽ ലോ​ഡ് ചെ​യ്ത ട്ര​ക്കു​ക​ൾ കൊ​ണ്ടു​പോ​കാ​ൻ അ​നു​വ​ദി​ക്കു​ന്ന​താ​ണ് ഈ ​സേ​വ​നം.

ഇ​തു​വ​ഴി ദീ​ർ​ഘ​വും തി​ര​ക്കേ​റി​യ​തു​മാ​യ ഹൈ​വേ യാ​ത്ര​ക​ൾ ട്ര​ക്കു​ക​ൾ​ക്ക് ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യും. മാ​ത്ര​മ​ല്ല, അ​തി​വേ​ഗം ച​ര​ക്കു​ക​ൾ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കാ​നും സാ​ധി​ക്കു​മെ​ന്ന നേ​ട്ട​വു​മു​ണ്ട്. നി​ല​വി​ൽ വെ​സ്റ്റേ​ൺ റെ​യി​ൽ​വേ​യി​ലെ സ​മ​ർ​പ്പി​ത ച​ര​ക്ക് ഇ​ട​നാ​ഴി​യി​ൽ ന്യൂ​റെ​വാ​രി​ക്കും ന്യൂ ​പാ​ല​ൻ​പു​രി​നും മ​ധ്യേ​യാ​ണ് ട്ര​ക്ക്സ് ഓ​ൺ ട്രെ​യി​ൻ​സ് (ടി​ഒ​ടി) സേ​വ​നം ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം പു​രോ​ഗ​മി​ക്കു​ന്ന​ത് അ​നു​സ​രി​ച്ച് ഇ​ത് കൂ​ടു​ത​ൽ സോ​ണു​ക​ളി​ലേ​ക്കു വ്യാ​പി​പ്പി​ക്കാ​നാ​ണു റെ​യി​ൽ​വേ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ന്യൂ ​പാ​ല​ൻ​പു​ർ – ന്യൂ ​റെ​വാ​രി ഇ​ട​നാ​ഴി​യി​ൽ ഇ​പ്പോ​ൾ ആ​രം​ഭി​ച്ചി​ട്ടു​ള്ള സേ​വ​നം ഏ​ക​ദേ​ശം 636 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള​താ​ണ്. ഇ​ത് റോ​ഡ് വ​ഴി​യു​ള്ള എ​ൻ​ഡ് ടു ​എ​ൻ​ഡ് ഗ​താ​ഗ​ത സ​മ​യം 30 മ​ണി​ക്കൂ​റി​ൽ​നി​ന്ന് ടി​ഒ​ടി സേ​വ​നം വ​ഴി 12 മ​ണി​ക്കൂ​റാ​യി കു​റ​യ്ക്കാ​ൻ സാ​ധി​ക്കും.

ഇ​തു സ​മ​യ​വും ലോ​ജി​സ്റ്റി​ക്സ് ചെ​ല​വും കു​റ​യ്ക്കു​മെ​ന്നാ​ണു റെ​യി​ൽ​വേ​യു​ടെ വി​ല​യി​രു​ത്ത​ൽ. മാ​ത്ര​മ​ല്ല, ആ​ൾ​ക്കാ​രു​ടെ വി​ശ്വാ​സ്യ​ത വ​ർ​ധി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ ക​ണ​ക്കു​കൂ​ട്ടു​ന്നു. ഇ​തു​കൂ​ടാ​തെ ഹൈ​വേ ഗ​താ​ഗ​ത​ത്തി​ൽ അ​നു​ദി​നം സം​ഭ​വി​ക്കു​ന്ന അ​നി​ശ്ചി​ത​ത്വ​ങ്ങ​ളി​ൽ​നി​ന്നു ദീ​ർ​ഘ​ദൂ​ര ച​ര​ക്കു​നീ​ക്ക​ത്തെ സം​ര​ക്ഷി​ക്കാ​നും പു​തി​യ സേ​വ​ന​ത്തി​ന് ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ടി​ഒ​ടി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം അ​തി​ന്‍റെ ല​ളി​ത​വും മ​ത്സ​രാ​ധി​ഷ്ഠി​ത​വു​മാ​യ വി​ല​നി​ർ​ണ​യ ഘ​ട​ന​യാ​ണ്. സു​താ​ര്യ​മാ​യ ഭാ​ര സ്ലാ​ബു​ക​ളി​ലാ​ണ് ച​ര​ക്കു​ക​ൾ​ക്ക് ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന​ത്. 25 ട​ൺ വ​രെ​യു​ള്ള ട്ര​ക്കു​ക​ൾ​ക്ക് ഒ​രു വാ​ഗ​ണി​ന് 25, 543 രൂ​പ​യാ​ണ് ജി​എ​സ്ടി അ​ട​ക്ക​മു​ള്ള നി​ര​ക്ക് 25 മു​ത​ൽ 45 വ​രെ ട​ണ്ണി​ന് 29, 191 രൂ​പ​യും 45 മു​ത​ൽ 58 വ​രെ ട​ണ്ണി​ന് 32,000 രൂ​പ​യു​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ക്ഷീ​ര​മേ​ഖ​ല​യെ കൂ​ടു​ത​ൽ പി​ന്തു​ണ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പാ​ൽ ടാ​ങ്ക​റു​ക​ളി​ൽ​നി​ന്നു ജി​എ​സ്ടി ഈ​ടാ​ക്കു​ന്നു​മി​ല്ല.

എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment