മാ​ർ​പാ​പ്പ​യ്ക്കെ​തി​രേ വീ​ണ്ടും ട്രം​പ്

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: ഇ​റാ​ന്‍റെ ആ​ണ​വ നി​ല​പാ​ടി​നെ​ക്കു​റി​ച്ച് ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യ്ക്കു ധാ​ര​ണ​യി​ല്ലെ​ന്നും ഇ​റാ​ന്‍റെ കൈ​വ​ശം ആ​ണ​വാ​യു​ധം ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലെ​ന്ന കാ​ര്യം ആ​രെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നും യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്.

ഡെ​മോ​ക്രാ​റ്റ് നേ​താ​വു​കൂ​ടി​യാ​യ ഷി​ക്കാ​ഗോ മേ​യ​ർ ബ്രാ​ൻ​ഡ​ൻ ജോ​ൺ​സ​ൺ വെ​ള്ളി​യാ​ഴ്ച വ​ത്തി​ക്കാ​നി​ലെ​ത്തി മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​നെ​യും ട്രം​പ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ വി​മ​ർ​ശി​ച്ചു.

ഷി​ക്കാ​ഗോ മേ​യ​ർ നി​ർ​ഗു​ണ​നാ​യ വ്യ​ക്തി​യാ​ണെ​ന്ന കാ​ര്യം ഷി​ക്കാ​ഗോ​യി​ൽ ജ​നി​ച്ച ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ അ​റി​ഞ്ഞി​രി​ക്ക​ണ​മെ​ന്നും അ​ത​ല്ലെ​ങ്കി​ൽ വ​ത്തി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ദ്ദേ​ഹ​ത്തെ ഇ​ക്കാ​ര്യം അ​റി​യി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ട്രം​പി​ന്‍റെ വി​മ​ർ​ശ​നം.

ഇ​റാ​ൻ സം​ഘ​ർ​ഷ​വും അ​മേ​രി​ക്ക​യി​ലെ കു​ടി​യേ​റ്റ പ്ര​ശ്ന​ങ്ങ​ളും മാ​ർ​പാ​പ്പ​യു​മാ​യി ച​ർ​ച്ച ചെ​യ്തു​വെ​ന്ന് കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം ഷി​ക്കാ​ഗോ മേ​യ​ർ പ​റ​ഞ്ഞി​രു​ന്നു. ഇ​താ​ണ് ട്രം​പി​നെ ചൊ​ടി​പ്പി​ച്ച​ത്.

Related posts

Leave a Comment