സം​സ്ഥാ​ന​ത്ത് മ​ദ്യ​ശാ​ല​ക​ൾ ഞാ​യ​റാ​ഴ്ച തു​റ​ക്കും! സം​സ്ഥാ​ന​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് അ​നു​സ​രി​ച്ച് എ, ​ബി വി​ഭാ​ഗ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ഇ​ള​വു​ക​ൾ.

ഇ​ല​ക്ട്രോ​ണി​ക്സ് ഷോ​പ്പു​ക​ളും റി​പ്പ​യ​ർ ഷോ​പ്പു​ക​ളും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളും എ,​ബി പ്ര​ദേ​ശ​ങ്ങ​ളി​ൽ തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ തു​റ​ക്കാ​ൻ അ​നു​വ​ദി​ച്ചു. രാ​വി​ലെ ഏ​ഴ് മു​ത​ൽ എ​ട്ട് വ​രെ പ്ര​വ​ർ​ത്തി​ക്കാ​ണ് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ വി​ശേ​ഷ​ദി​വ​സ​ങ്ങ​ളി​ൽ 40 പേ​ർ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. ഒ​രു ഡോ​സ് വാ​ക്സീ​ൻ എ​ടു​ത്ത​വ​ർ​ക്കാ​ണ് ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ പ്ര​വേ​ശ​നാ​നു​മ​തി. ആ​ളു​ക​ളു​ടെ എ​ണ്ണം കൂ​ടാ​തി​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

എ,​ബി പ്ര​ദേ​ശ​ങ്ങ​ളി​ൽ മു​ടി​വെ​ട്ടാ​ൻ ബ്യൂ​ട്ടി​പാ​ർ​ല​റു​ക​ളും ബാ​ർ​ബ​ർ ഷോ​പ്പു​ക​ളും തു​റ​ക്കാം. ജീ​വ​ന​ക്കാ​ർ ഒ​രു ഡോ​സ് വാ​ക്സി​നെ​ങ്കി​ലും എ​ടു​ത്തി​രി​ക്ക​ണം. ഹെ​യ​ർ സ്റ്റൈ​ലിം​ഗി​നു മാ​ത്ര​മാ​ണ് അ​നു​മ​തി.

സി​നി​മാ ഷൂ​ട്ടിം​ഗി​നും അ​നു​മ​തി ന​ൽ​കി. എ,​ബി കാ​റ്റ​ഗ​റി മേ​ഖ​ല​ക​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി സി​നി​മാ​ഷൂ​ട്ടിം​ഗി​ന് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഡി ​വി​ഭാ​ഗ​ത്തി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ബ​ക്രീ​ദ് പ്ര​മാ​ണി​ച്ച് നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്ക് വി​ധേ​യ​മാ​യി തി​ങ്ക​ളാ​ഴ്ച ക​ട​ക​ള്‍ തു​റ​ക്കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​ത്ത് മ​ദ്യ​ശാ​ല​ക​ൾ ഞാ​യ​റാ​ഴ്ച തു​റ​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ൺ ഇ​ള​വു​ക​ളു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഞാ​യ​റാ​ഴ്ച മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കും.

സം​സ്ഥാ​ന​ത്ത് ബ​ക്രീ​ദ് പ്ര​മാ​ണി​ച്ച് മൂ​ന്ന് ദി​വ​സം ലോ​ക്ക്ഡൗ​ണി​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 18, 19, 20 തീ​യ​തി​ക​ളി​ലാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment