ഏ​ജീ​സ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം! പോലീസിന് ജാഗ്രതക്കുറവ് ണ്ടായെന്ന് കെ.സുധാകരൻ

തി​രു​വ​ന​ന്ത​പു​രം : ഏ​ജീ​സ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​രെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ ഇ​നി​യും പി​ടി​കൂ​ടാ​ത്ത​തി​ൽ പോ​ലീ​സി​നെ വി​മ​ർ​ശി​ച്ച് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ.

പ്ര​ദേ​ശ​വാ​സി​ക​ളാ​യ പ്ര​തി​ക​ളെ പോ​ലൂം പി​ടി​കൂ​ടാ​ന്‍ ക​ഴി​യാ​ത്ത പൊ​ലീ​സി​ന് ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യെ​ന്ന് കെ.​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം പേ​ട്ട പൊ​ലീ​സ് സ്റ്റേ​ഷ​ന് ഒ​രു കി​ലോ​മീ​റ്റ​ര്‍ മാ​ത്രം അ​ക​ലെ​യാ​ണ് അ​ക്ര​മം ന​ട​ന്ന​ത്.

ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​യി​രു​ന്നു കെ.​സു​ധാ​ക​ര​ന്‍റെ പ്ര​തി​ക​ര​ണം. അ​തേ​സ​മ​യം കൂ​ടു​ത​ല്‍ സു​ര​ക്ഷി​ത​ത്വ​മു​ള്ള പ്ര​ദേ​ശ​ത്തേ​ക്ക് താ​മ​സം മാ​റ്റാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണെ​ന്ന് അ​ക്ര​മ​ത്തി​നി​ര​യാ​യ​വ​ർ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം സം​ശ​യ​മു​ള്ള ആ​ളു​ക​ളു​ടെ ഫോ​ട്ടോ​ക​ൾ പോ​ലീ​സ് സം​ഘം ഏ​ജീ​സ് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രെ കാ​ണി​ച്ചു. പേ​ട്ട സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം .

ഇ​യാ​ൾ ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ടി​നാണ് റോ​ഡി​ലൂ​ടെ കു​ടും​ബ​സ​മേ​തം ന​ട​ന്ന് പോ​യ ഏ​ജി​സ് ഓ​ഫീ​സി​ലെ ഹരിയാനാ സ്വദേശിയായ ജീ​വ​ന​ക്കാ​ര​ന്‍റെ ഭാ​ര്യ​യെ ബൈ​ക്കി​ലെ​ത്തി​യ സം​ഘം അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​ത്.

ഇ​ത് ചോ​ദ്യം ചെ​യ്ത​തോ​ടെ അ​ക്ര​മി​സം​ഘം ഇ​രു​വ​രെ​യും വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പേ​ട്ട സി​ഐ സു​ധി ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. സം​ഭ​വ​സ്ഥ​ല​ത്തെ സി​സി​ടി​വി ദൃ​ശ്വ​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ച് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. അ​ക്ര​മി സം​ഘ​ത്തെ പി​ടി​കൂ​ടാ​ൻ പ്ര​ത്യേ​ക സ്ക്വാ​ഡി​നെ നി​യോ​ഗി​ച്ചു.

Related posts

Leave a Comment