ഇന്ത്യൻ കോച്ച് വിവാദം: കോഹ്‌ലിക്ക് വാട്മോറിന്‍റെ പിന്തുണ

vadmoreചെന്നൈ: ഇന്ത്യൻ കോച്ച് വിവാദത്തിൽ ടീം ഇന്ത്യ നായകൻ വിരാട് കോഹ്‌ലിക്ക് പിന്തുണയുമായി ഡേവ് വാട്മോർ. പരിശീലകനെ തെരഞ്ഞെടുക്കുമ്പോൾ നായകൻ അഭിപ്രായം പറയുന്നതിൽ തെറ്റില്ലെന്ന് വാട്മോർ പറഞ്ഞു. രവിശാസ്ത്രി ഇന്ത്യൻ കോച്ചാകാൻ അനുയോജ്യനാണെന്നും വാട്മോർ കൂട്ടിച്ചേർത്തു.

ക്രിക്കറ്റിൽ പരിശീലകനല്ല അവസാന വാക്കെന്നും പരിശീലകൻ ഹെഡ്മാസ്റ്ററെ പോലെ പെരുമാറേണ്ട കാര്യമില്ലെന്നും വാട്മോർ പറഞ്ഞു. 2008ൽ കോഹ്‌ലിയുടെ നേതൃത്വത്തിൽ അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ പരിശീലിപ്പിച്ചത് വാട്മോർ ആയിരുന്നു. ജൂലൈ 10ന് ഇന്ത്യൻ കോച്ചിനെ തെരഞ്ഞെടുക്കാനിരിക്കെയാണ് വാട്മോറിന്‍റെ പ്രതികരണം.

Related posts