കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തുമെന്ന കാര്യം ഉറപ്പാണെന്നു കെ. ബാബു എംഎൽഎ. ഒരു കോൺഗ്രസുകാരൻ ആയിരിക്കും മുഖ്യമന്ത്രിയെന്നും അത് ആരെന്നു ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും ബാബു പറഞ്ഞു.
ആരാകും കേരളത്തിലെ പ്രതിപക്ഷ നേതാവ്? മുഖ്യമന്ത്രിയെക്കുറിച്ച് മാത്രം ചർച്ച ചെയ്താൽ പോരല്ലോ. മുഖ്യമന്ത്രി ആരാകും എന്ന് മേയ് നാലിനു ശേഷം ചർച്ച ചെയ്യാം. 10 കൊല്ലമായി തല്ലുവാങ്ങിയ കോൺഗ്രസ് പ്രവർത്തകർ ഉണ്ട്. അവർക്ക് ഈ ചർച്ചയോട് താല്പര്യം ഇല്ലെന്നും ബാബു വ്യക്തമാക്കി.
മാറ്റം ആഗ്രഹിച്ചു വോട്ട് ചെയ്ത ജനങ്ങൾക്കും ഈ ചർച്ചയോടു താല്പര്യം ഇല്ല. മാധ്യമങ്ങളിലൂടെ ചർച്ച ആക്കുന്നത് താല്പര്യം ഇല്ല. കേന്ദ്ര നിരീക്ഷകർ എത്തി MLA മാരുടെ അഭിപ്രായം കേട്ട് ഡൽഹിയിൽ നിന്നുള്ള നേതൃത്വം തീരുമാനിക്കും. അതിൽ മാറ്റം ഉണ്ടാകുമെന്നു കരുതുന്നില്ലെന്നും ബാബു പറഞ്ഞു.
