രാ​ജ്യ​ദ്രോ​ഹ​ഹ​ക്കു​റ്റ​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ത്ത​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീസ്; സിബിഐ അന്വേഷണം വേണം ആവശ്യപ്പെട്ട് യുഡിഎഫിന്‍റെ സത്യഗ്രഹം


തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​ക്ക് ധാ​ർ​മി​ക​ത ഇ​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. രാ​ജ്യ​ദ്രോ​ഹ​ഹ​ക്കു​റ്റ​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ത്ത​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സാ​ണെ​ന്നും സോ​ളാ​ർ കേ​സി​ലേ​തു​പോ​ലെ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ മു​ഖ്യ​മ​ന്ത്രി ത​യ്യാ​റു​ണ്ടോ​യെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു.

സ്വ​ർ​ണ്ണ ക​ള്ള​ക്ക​ട​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ പ​ങ്കി​നെ​ക്കു​റി​ച്ചും സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി​ക​ളെ​ക്കു​റി​ച്ചും സി ​ബി ഐ ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു ​ഡി എ​ഫ്‌ എം ​എ​ൽ എ ​മാ​രും എം ​പി മാ​രും ന​ട​ത്തു​ന്ന സ​ത്യ​ഗ്ര​ഹ​ത്തി​ന് മു​ന്നോ​ടി​യാ​യി മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ്.

കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ഭാ​ര​വാ​ഹി മു​കു​ൾ വാ​സ്നി​ക് വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ സ​ത്യ​ഗ്ര​ഹം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ മു​തി​ർ​ന്ന നേ​താ​ക്ക​ളും കെ​പി​സി​സി, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളും പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

രാ​വി​ലെ 9ന് ​ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ സ​ത്യാ​ഗ്ര​ഹം ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​ക്ക് അ​വ​സാ​നി​ക്കും. ക​ണ്ടെ​യി​ൻ​മെ​ൻ‌​റ് സോ​ണു​ക​ൾ അ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ലും ഡി​സി​സി ആ​സ്ഥാ​ന​ത്തും മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ നേ​താ​ക്ക​ൻ​മാ​രു​ടെ വ​സ​തി​ക​ളി​ലും ആ​ണ് പ്ര​തി​ഷേ​ധ സ​ത്യ​ഗ്ര​ഹം ന​ട​ക്കു​ന്ന​ത്.

5 മു​ത​ൽ ഒ​രാ​ഴ്ച​ക്കാ​ലം നീ​ണ്ടു നി​ൽ​ക്കു​ന്ന പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ​ക്കാ​ണ് കെ​പി​സി​സി രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment