Set us Home Page

സ​ബ് ട്ര​ഷ​റി​യിലെ ര​ണ്ടു കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ്; പ്രതിക്കും ഭാര്യയ്ക്കും വേണ്ടി തെരച്ചിൽ


തി​രു​വ​ന​ന്ത​പു​രം: വ​ഞ്ചി​യൂ​ർ സ​ബ് ട്ര​ഷ​റി​യി​ൽ നി​ന്നും ര​ണ്ടു കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ട്ര​ഷ​റി ജീ​വ​ന​ക്കാ​ര​നെ​തി​രെ വ​ഞ്ചി​യൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

വ​ഞ്ചി​യൂ​ർ സ​ബ്ട്ര​ഷ​റി​യി​ലെ സീ​നി​യ​ർ അ​ക്കൗ​ണ്ട​ന്‍റ് ബി​ജു​ലാ​ൽ, ഇ​യാ​ളു​ടെ ഭാ​ര്യ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ൽ, വ​ഞ്ച​ന, ഐ​ടി​ആ​ക്ട് എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​രു​വ​രും ഒ​ളി​വി​ലാ​ണ്.

സം​ഭ​വ​ത്തി​ൽ ഇ​യാ​ൾ​ക്കെ​തി​രെ വ​കു​പ്പ് ത​ല അ​ന്വേ​ഷ​ണം ഇ​ന്ന് ആ​രം​ഭി​ക്കും. ട്ര​ഷ​റി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ സാ​ജ​നെ​യാ​ണ് വ​കു​പ്പ്ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ചു​മ​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ബി​ജു​ലാ​ലി​ലെ നേ​ര​ത്തെ സ​സ്പെ​ൻ‌​ഡ് ചെ​യ്തി​രു​ന്നു. ട്ര​ഷ​റി വ​കു​പ്പ് ആ​ധി​കൃ​ത​രു​ടെ പ​രാ​തി‍​യെ തു​ട​ർ​ന്നാ​ണ് വ​ഞ്ചി​യൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്നും ബി​ജു​ലാ​ൽ ത​ന്‍റെ ഭാ​ര്യ​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം വ​ക​മാ​റ്റി​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ മേ​യ് മാ​സം സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ച്ച ട്ര​ഷ​റി ഓ​ഫീ​സ​റു​ടെ യൂ​സ​ർ നെ​യി​മും പാ​സ്‌​വേ​ഡും ഉ​പ​യോ​ഗി​ച്ചാ​ണ് ബി​ജു​ലാ​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി​യ​ത്.

ക്ര​മ​ക്കേ​ട് സ​ബ്ട്ര​ഷ​റി ഓ​ഫീ​സ​റു​ടെ ശ്ര​ദ്ധ​യി​ൽ‌​പ്പെ​ട്ട​തോ​ടെ ഈ ​വി​വ​രം സ​ബ്ട്ര​ഷ​റി ഓ​ഫീ​സ​ർ‌ ജി​ല്ലാ ട്ര​ഷ​റി ഓ​ഫീ​സ​ർ‌​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം ത​ട്ടി​പ്പു ന​ട​ത്തി​യ ബി​ജു​ലാ​ൽ മു​ന്പും ത​ട്ടി​പ്പ് കേ​സി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും വിവരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS