യുക്രെയ്ൻ അതിർത്തിയിലേക്ക് 14 ഭീമൻ ചരക്കു വിമാനങ്ങളിൽ വൻ ആയുധങ്ങളുമായി അമേരിക്ക; വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ തടവുശിക്ഷയെന്ന് വ്ലാ​ഡിമി​ർ പു​ടി​ൻ 


ന്യൂയോർക്ക്: റ​ഷ്യ​ൻ ആ​ക്ര​മ​ണം തു​ട​രു​ന്ന​തി​നി​ടെ അ​മേ​രി​ക്ക​യും സ​ഖ്യ​ക​ക്ഷി​ക​ളും അ​യ​ച്ച വ​ൻ ആ​യു​ധ ശേ​ഖ​രം യുക്രെയ്ൻ അ​തി​ർ​ത്തി​യി​ൽ എ​ത്തി​യ​താ​യി യു​എ​സ് പ​ത്ര​മാ​യ ന്യൂ​യോ​ർ​ക്ക് ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

പ​തി​നാ​ലു ഭീ​മ​ൻ ച​ര​ക്കു വി​മാ​ന​ങ്ങ​ളി​ലാ​ണ് ടാ​ങ്ക് വേ​ധ മി​സൈ​ലു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ ശേ​ഖ​രം എ​ത്തി​യ​തെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.​

യുക്രെയ്ന് 350 ദ​ശ​ല​ക്ഷം ഡോ​ള​റി​ന്‍റെ ആ​യു​ധ​സ​ഹാ​യം ന​ൽ​കാ​നു​ള്ള ഉ​ത്ത​ര​വി​ൽ ശ​നി​യാ​ഴ്ച യുഎസ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ആ​യു​ധ​ങ്ങ​ളു​മാ​യി വി​മാ​ന​ങ്ങ​ൾ യുക്രെയ്​നി​ലേ​ക്കു തി​രി​ച്ച​ത്. അ​മേ​രി​ക്ക​യു​ടെ​യും 22 സ​ഖ്യ​രാ​ജ്യ​ങ്ങ​ളു​ടെ​യും സ​ഹാ​യ​മാ​യാ​ണ് ആ​യു​ധ​ങ്ങ​ൾ എ​ത്തു​ന്ന​ത്.​

ആ​യു​ധ​ങ്ങ​ൾ യുക്രെയ്നി​ൽ എ​ത്തി​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​ങ്ങ​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ന്‍റെ ഉ​ന്ന​ത സൈ​നി​ക ഉ​പേ​ദ​ശ​ക​നാ​ണ് നേ​തൃ​ത്വം വ​ഹി​ച്ച​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

അ​തി​ർ​ത്തി​യി​ൽ എ​ത്തി​ച്ച ആ​യു​ധ​ങ്ങ​ൾ ക​ര​മാ​ർ​ഗം കൊ​ണ്ടു​പോ​യി യുക്രെയ്ൻ സേ​ന​യ്ക്കു കൈ​മാ​റും.ഇ​തി​നാ​യി ഉ​ന്ന​ത അ​മേ​രി​ക്ക​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ യുക്രെയ്ൻ അ​തി​ർ​ത്തി​യി​ൽ ക്യാം​പ് ചെ​യ്യു​ന്നു​ണ്ട്.​

ബൈ​ഡ​ൻ പ്ര​ഖ്യാ​പി​ച്ച 350 ദ​ശ​ല​ക്ഷം ഡോ​ള​റി​ന്‍റെ സ​ഹാ​യ​ത്തി​ൽ 70 ശ​ത​മാ​ന​വും ഇ​തി​ന​കം കൈ​മാ​റി​ക്ക​ഴി​ഞ്ഞെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

അ​ടു​ത്ത​യാ​ഴ്ച​യോ​ടെ ശേ​ഷി​ച്ച ആ​യു​ധ​ങ്ങ​ൾ കൂ​ടി യുക്രെയ്​നി​ൽ എ​ത്തി​ക്കും.​ ജാ​വ​ലി​ൻ ടാ​ങ്ക് വേ​ധ മി​സൈ​ലു​ക​ൾ, റോ​ക്ക​റ്റ് ലോ​ഞ്ച​റു​ക​ൾ, തോ​ക്കു​ക​ൾ, വെ​ടി​മ​രു​ന്ന്, സ്റ്റിം​ഗ​ർ എ​യ​ർ​ക്രാ​ഫ്റ്റ് മി​സൈ​ലു​ക​ൾ എ​ന്നി​വ​യാ​ണ് ആ​യു​ധ ശേ​ഖ​ര​ത്തി​ലു​ള്ള​ത്.

വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ തടവുശിക്ഷ
മോ​സ്കോ: റ​ഷ്യ​ൻ സൈ​ന്യ​ത്തെ​ക്കു​റി​ച്ചു​ള്ള വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ച്ചാ​ൽ ത​ട​വു​ശി​ക്ഷ ല​ഭി​ക്കു​ന്ന പു​തി​യ നി​യ​മ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡിമി​ർ പു​ടി​ൻ ഒ​പ്പു​വ​ച്ചു.

റഷ്യയിൽ സം​പ്രേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച് വി​വി​ധ വാ​ർ​ത്താ ചാ​ന​ലു​ക​ൾ
മോ​സ്കോ: റ​ഷ്യ​യി​ലെ സം​പ്രേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച് വി​വി​ധ വാ​ർ​ത്താ ചാ​ന​ലു​ക​ൾ. സി​എ​ൻ​എ​ൻ ഉം ബി​ബി​സി​യും റ​ഷ്യ​യി​ൽ സം​പ്രേ​ഷ​ണം നി​ർ​ത്തി​യ​താ​യി അ​റി​യി​ച്ചു.

യു​ദ്ധ വാ​ർ​ത്ത​ക​ളു​ടെ സം​പ്രേ​ഷ​ണ​ത്തി​ന് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ റ​ഷ്യ കൊ​ണ്ടു​വ​ന്ന​തോ​ടെ​യാ​ണ് പ്ര​മു​ഖ വാ​ർ​ത്താ ചാ​ന​ലു​ക​ളു​ടെ ന​ട​പ​ടി.​

കാ​ന​ഡ​യു​ടെ ഒൗ​ദ്യോഗി​ക ചാ​ന​ലാ​യ സി​ബി​സി ന്യൂ​സും, ബ്ലൂ​ബ​ർ​ഗ് ന്യൂ​സും റ​ഷ്യ​യി​ലെ സം​പ്രേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ചു. അ​തി​നി​ട​യി​ൽ യൂ​ട്യൂ​ബും ട്വി​റ്റ​റും റ​ഷ്യ​യി​ൽ ല​ഭി​ക്കു​ന്നി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ഫെ​യ്സ്ബു​ക്കി​ന് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് യൂ​ട്യൂ​ബി​നും ട്വി​റ്റ​റി​നും വി​ല​ക്കെ​ന്ന സൂ​ച​ന​ക​ൾ വ​രു​ന്ന​ത്.റ​ഷ്യ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ഫെ​യ്സ്ബു​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.​

റ​ഷ്യ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ടും വാ​ർ​ത്താ ഏ​ജ​ൻ​സി​ക​ളോ​ടും 2020 മു​ത​ൽ ഫെ​യ്സ്ബു​ക്ക് വി​വേ​ച​നം കാ​ണി​ക്കു​ന്ന​താ​യി റ​ഷ്യ​ൻ മീ​ഡി​യ റെ​ഗു​ലേ​റ്റ​ർ ബോ​ർ​ഡ് ആ​രോ​പി​ക്കു​ന്നു.​

റ​ഷ്യ​യി​ൽ പു​തി​യ ഉ​ത്പ്പ​ന്ന​ങ്ങ​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും വി​ൽ​പ്പ​ന താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​യ​താ​യി മൈ​ക്രോ​സോ​ഫ്റ്റ് വ്യ​ക്ത​മാ​ക്കി.

ഗൂ​ഗി​ളും റ​ഷ്യ​ക്കെ​തി​രെ നി​ല​പാ​ട് ക​ടു​പ്പി​ച്ച് എ​ത്തു​ന്നു. റ​ഷ്യ​യി​ൽ എ​ല്ലാ പ​ര​സ്യ​ങ്ങ​ളും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​യ​താ​യി ഗൂ​ഗി​ളും അ​റി​യി​ച്ചു.

 

Related posts

Leave a Comment