യു​ക്രെയ്ൻ യുദ്ധമുഖത്ത് നിന്ന് രണ്ട് രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ബ​ഷീ​റും സു​ഹൃ​ത്തു​ക്ക​ളും നാ​ട്ടി​ലെ​ത്തി​യ​തു സു​മ​നസു​ക​ളു​ടെ തുണയിൽ


പു​തു​ക്കാ​ട്: യു​ദ്ധം കൊ​ടു​ന്പി​രി​കൊ​ള്ളു​ന്ന യു​ക്രെയ്നി​ൽനി​ന്ന് ര​ണ്ടു രാ​ജ്യ​ങ്ങ​ൾ ക​ട​ന്ന് ബ​ഷീ​റും സു​ഹൃ​ത്തു​ക്ക​ളും നാ​ട്ടി​ലെ​ത്തി​യ​തു സു​മ​ന​സു​ക​ളു​ടെ തു​ണ​യി​ൽ.

ഒ​ഡേ​സ നാ​ഷ​ണ​ൽ മെ​ഡി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ വി​ദ്യാ​ർ​ഥി​യാ​യ വേ​ലൂ​പ്പാ​ടം വ​ലി​യ​ക​ത്ത് മൂ​സ​യു​ടെ മ​ക​ൻ ബ​ഷീ​ർ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണു നാ​ട്ടി​ലെ​ത്തി​യ​ത്.

ഒ​ഡേ​സ​യി​ലെ 185 വി​ദ്യാ​ർ​ഥി​ക​ളി​ൽ മാ​ൾ​ഡോ​വ​യി​ലേ​ക്കും അ​വി​ടെ​നി​ന്ന് റുമാ​നി​യ​യി​ലേ​ക്കും പോ​യ ബ​ഷീ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള 87 പേ​രാ​ണു നാ​ട്ടി​ലെ​ത്തി​യ​ത്.

റു​മാ​നി​യ​യി​ൽ ഡോ​ക്ട​റാ​യ കൊ​ച്ചി സ്വ​ദേ​ശി നൗ​ഫ​ൽ അ​ബ്ദു​ൾ വ​ഹാ​ബ്, പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ട്രി​ജോ​യ് മാ​ത്യു തോ​മ​സ്, റു​മാ​നി​യ​ൻ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ർ എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്താ​ലാ​ണ് ത​ങ്ങ​ൾ​ക്കു മാ​ൾ​ഡോ​വ​യി​ൽ​നി​ന്ന് റു​മാ​നി​യ​യി​ലേ​ക്കും തു​ട​ർ​ന്നു നാ​ട്ടി​ലേ​ക്കും പോ​രാ​നാ​യ​തെ​ന്നു ബ​ഷീ​ർ പ​റ​യു​ന്നു.

“എം​ബ​സി​ക​ൾ നി​സ​ഹാ​യ​രാ​യ സ​മ​യ​ത്ത് മാ​ൾ​ഡോ​വ​യി​ലെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഞ​ങ്ങ​ളെ അ​ങ്ങോ​ട്ടു വി​ളി​ച്ച​ത്. അ​വ​രു​ടെ ഹോ​സ്റ്റ​ലി​ൽ താ​മ​സ​വും അ​വ​ർ സ​മാ​ഹ​രി​ച്ച തു​ക​കൊ​ണ്ട് ഭ​ക്ഷ​ണ​വും ന​ൽ​കി.

മാ​ൾ​ഡോ​വ​യി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു വി​മാ​ന​മു​ണ്ടെ​ന്ന ധാ​ര​ണ​യി​ലാ​ണ് ഒ​ന്ന​ര മ​ണി​ക്കൂ​ർ യു​ദ്ധ​ഭൂ​മി​യി​ലൂ​ടെ സ​ഞ്ച​രി​ച്ച് ഞ​ങ്ങ​ൾ മാ​ൾ​ഡോ​വ​യി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ, അ​തു തെ​റ്റാ​യ വി​വ​ര​മാ​യി​രു​ന്നു.

മ​ൾ​ഡോ​വ അ​തി​ർ​ത്തി​യി​ലെ റ​ഷ്യ​ൻ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പ്ര​ദേ​ശ​ത്ത് എ​ത്തി​പ്പെ​ട്ട​തി​നാ​ൽ അ​ധി​കസ​മ​യം അ​വി​ടെ ത​ങ്ങാ​നും ക​ഴി​യാ​ത്ത സ്ഥി​തി​യാ​യി.

തു​ട​ർ​ന്ന് 1,80,000 രൂ​പ ന​ൽ​കി ബ​സി​ൽ റു​മാ​നി​യ​യി​ലേ​ക്കു പോ​കാ​ൻ തീ​രു​മാ​നി​ച്ച സ​മ​യ​ത്താ​ണ് ഡോ. ​നൗ​ഫ​ലി​ന്‍റെ വി​ളി​യെ​ത്തു​ന്ന​ത്.

27 വ​ർ​ഷ​മാ​യി റുമാ​നി​യ​യി​ൽ ക​ഴി​യു​ന്ന നൗ​ഫ​ലി​ന്‍റെ ഇ​ട​പെ​ട​ലി​നെതു​ട​ർ​ന്ന് മാ​ൾ​ഡോ​വ സ​ർ​ക്കാ​ർ ഞ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളെ സൗ​ജ​ന്യ​മാ​യി റുമാ​നി​യ​യി​ലെ​ത്തി​ച്ചു.

റു​മാ​നി​യ​യി​ൽ കാ​ത്തു​നി​ന്ന ട്രി​ജോ​യ് മാ​ത്യു​വും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രും രാ​ജ​കീ​യ​മാ​യാ​ണ് സ്വീ​ക​രി​ച്ച​തും സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ​തും – ബ​ഷീ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment