മു​ഖ്യ​മ​ന്ത്രി​ക്ക് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​റു​പ​ടി; പാ​ർ​ട്ടി യോ​ഗ​ത്തി​ൽ പോ​കാ​ൻ താ​ൻ ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചി​ല്ല

തി​രു​വ​ന​ന്ത​പു​രം: ദു​ര​ന്ത​നി​വാ​ര​ണ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് താ​ൻ ഹെ​ലി​ക്കോ​പ്റ്റ​ർ യാ​ത്ര ന​ട​ത്തി​യെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ആ​രോ​പ​ണ​ത്തി​നു മ​റു​പ​ടി​യു​മാ​യി മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. പാ​ർ​ട്ടി യോ​ഗ​ത്തി​ൽ പോ​കാ​ൻ താ​ൻ ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്നും നി​യ​മ​പ​ര​മാ​യി മാ​ത്ര​മേ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ളു​വെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ്ര​തി​ക​രി​ച്ചു.

നേ​ര​ത്തെ, ഉ​മ്മ​ൻ ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ ദു​ര​ന്ത​നി​വാ​ര​ണ ഫ​ണ്ടി​ൽ​നി​ന്നു പ​ണം ചെ​ല​വ​ഴി​ച്ച് ഹെ​ലി​ക്കോ​പ്റ്റ​ർ യാ​ത്ര ന​ട​ത്തി​യി​രു​ന്നെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​രോ​പി​ച്ചി​രു​ന്നു. ഹെ​ലി​ക്കോ​പ്റ്റ​ർ യാ​ത്ര​യ്ക്ക് ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ടി​ൽ​നി​ന്നു പ​ണം ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ച​ത് വി​വാ​ദ​മാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

സി​പി​എം തൃ​ശൂ​ർ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ​നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും തി​രി​കെ മ​ട​ങ്ങാ​നു​മാ​ണ് മു​ഖ്യ​മ​ന്ത്രി ഹെ​ലി​കോ​പ്റ്റ​ർ ഉ​പ​യോ​ഗി​ച്ച​ത്. ഓ​ഖി ദു​രി​ത​ബാ​ധി​ത​രെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ കേ​ന്ദ്ര​സം​ഘ​വു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യും അ​ന്നു നി​ശ്ച​യി​ച്ചി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ മു​ഖ്യ​മ​ന്ത്രി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ തൃ​ശൂ​രി​ലേ​ക്ക് ഇ​തേ ഹെ​ലി​കോ​പ്റ്റ​റി​ൽ മ​ട​ങ്ങു​ക​യും ചെ​യ്തു.

ഇ​തി​നാ​യി ഓ​ഖി ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള തു​ക​യി​ൽ​നി​ന്ന് എ​ട്ടു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​തു വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ ഉ​ത്ത​ര​വു റ​ദ്ദാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് നി​ർ​ദേ​ശം ന​ൽ​കി. കേ​ന്ദ്ര​സം​ഘ​വു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യു​ടെ പേ​രി​ലാ​ണ് ഓ​ഖി ദു​രി​താ​ശ്വാ​സ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച​തെ​ന്നാ​യി​രു​ന്നു ഇ​തി​നു​ള്ള ന്യാ​യീ​ക​ര​ണം.

Related posts