ഉണരൂ..! ലോക്ക് ഡൗണിൽ വീട്ടിൽ തുടരേണ്ടതിന്‍റെ ആവശ്യകത ഓർമിപ്പിച്ചുള്ള പോ​ലീ​സി​ന്‍റെ ജാ​ഗ്ര​താ​ഗാ​നം വൈ​റ​ലാ​കു​ന്നു

സ്വ​ന്തം ലേ​ഖി​ക
കൊ​ച്ചി: മാ​ന​വ​രാ​ശി​യെ വ​രി​ഞ്ഞു​മു​റു​ക്കി​യ കോ​വി​ഡ് 19 മ​ഹാ​മാ​രി​യു​ടെ പ്ര​തി​രോ​ധ​ത്തി​നു​ള്ള ജാ​ഗ്ര​താ​സ​ന്ദേ​ശ​വു​മാ​യി പു​റ​ത്തി​റ​ങ്ങി​യ കേ​ര​ള പോ​ലീ​സി​ന്‍റെ ഗാ​നം വൈ​റ​ലാ​കു​ന്നു.

ഉ​ണ​രൂ എ​ന്ന പേ​രി​ല്‍ പു​റ​ത്തി​റ​ക്കി​യ ഈ ​വീ​ഡി​യോ ഗാ​ന​ത്തി ൽ കൊ​റോ​ണ വൈ​റ​സി​ന്‍റെ അ​തി​സം​ക്ര​മ​ണ​ത്തി​നെ​തി​രേ പൊ​തു​ജ​ന​ങ്ങ​ള്‍ സ്വീ​ക​രി​ക്കേ​ണ്ട മു​ന്‍​ക​രു​ത​ലു​ക​ളും പാ​ലി​ക്കേ​ണ്ട ശു​ചി​ത്വ ശീ​ല​ങ്ങ​ളും നി​ര്‍​ദേ​ശ​ങ്ങ​ളും വി​വ​രി​ക്കു​ന്നു​ണ്ട്.

ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് ഓ​രോ​രു​ത്ത​രം വീ​ട്ടി​ല്‍​ത്ത​ന്നെ തു​ട​രേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ജ​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​ന്ന​തി​ന് ഈ ​ഗാ​ന​ത്തി​ല്‍ സ​ന്ദേ​ശ​ങ്ങ​ളു​മാ​യി പ്ര​ശ​സ്ത ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളും ഉ​ന്ന​ത പോ​ലീ​സ് അ​ധി​കാ​രി​ക​ളും ആ​രോ​ഗ്യ വ​കു​പ്പ് പ്ര​വ​ര്‍​ത്ത​ക​രും അ​ണി​നി​ര​ക്കു​ന്നു. സം​സ്ഥാ​ന പോ​ലീ​സി​ന്‍റെ ഒ​ഫീ​ഷ്യ​ല്‍ പേ​ജി​ല്‍ റി​ലീ​സ് ചെ​യ്ത ഗാ​ന​ത്തി​ന് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്‍ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ക്കു​ന്ന​ത്.

റി​ലീ​സ് ചെ​യ്ത് മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ ആ​യി​ര​ത്തി​ല​ധി​കം ഷെ​യ​റു​ക​ളും ഇ​രു​പ​തി​നാ​യി​ര​ത്തി​ല​ധി​കം ലൈ​ക്കു​ക​ളു​മാ​ണ് ഈ ​ഗാ​ന​ത്തി​ന് ല​ഭി​ച്ചു.‌ ഷീ ​മീ​ഡി​യാ​സി​ന്‍റെ ബാ​ന​റി​ല്‍ പു​റ​ത്തി​റ​ക്കി​യ ഗാ​ന​ത്തി​ന്‍റെ സം​വി​ധാ​നം എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​പി​ഒ സ​ലീ​ഷ് ക​രി​ക്ക​നാ​ണ് നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് സീ​നി​യ​ര്‍ സി​പി​ഒ മ​നോ​ജ്കു​മാ​ര്‍ കാ​ക്കൂ​രി​ന്‍റെ വ​രി​ക​ള്‍​ക്ക് ശ​ര​ത് മോ​ഹ​ന്‍ സം​ഗീ​തം ന​ല്‍​കി. സെ​ന്‍​ട്ര​ല്‍ സി​ഐ എ​സ് വി​ജ​യ​ശ​ങ്ക​റും ബി​നാ​നി​പു​രം എ​സ്ഐ പി.​കെ സ​ലി​മും ചേ​ര്‍​ന്ന് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്നു.

വി​നോ​ദ് ആ​ദി​ത്യ​യു​ടേ​താ​ണ് കാ​മ​റ.​ ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ ഹ​രി​ശ്രീ അ​ശോ​ക​ന്‍, വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ബി​ബി​ന്‍ ജോ​ര്‍​ജ്, സു​ധീ കോ​പ്പ, മാ​ന​സ രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രും ഈ ​ഗാ​ന​ത്തി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment