അധ്യാപകരുടെ ക്രൂരത! യൂ​ണി​ഫോം ഉ​ണ​ങ്ങി​യി​ല്ല; സാ​ധാ​ര​ണ വേ​ഷ​ത്തിലെ​ത്തി​യ വി​ദ്യാ​ർ​ഥി​നി​യെ ആ​ൺ​കു​ട്ടി​ക​ളു​ടെ ശു​ചി​മു​റി​യി​ൽ അ​ട​ച്ചു;

ഹൈ​ദ​രാ​ബാ​ദ്: സ്‌​കൂ​ൾ യൂ​ണി​ഫോം ധ​രി​ക്കാ​ത്ത​തി​ന് ശി​ക്ഷ​യാ​യി അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ആ​ൺ​കു​ട്ടി​ക​ളു​ടെ ശു​ചി​മു​റി​യി​ൽ അ​യ​ച്ചു. ഹൈ​ദ​രാ​ബാ​ദി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ലാ​ണ് സം​ഭ​വം. ഇ​ക്കാ​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി കൊ​ണ്ട് 11 വയസുകാരിയുടെ വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​കം അ​റി​ഞ്ഞ​ത്.

സാ​ധാ​ര​ണ വേ​ഷ​ത്തി​ൽ സ്കൂ​ളി​ലെ​ത്തി​യ​തി​ന് അ​ധ്യാ​പ​ക​ർ ത​ട​ഞ്ഞു​നി​ർ​ത്തി ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു. അ​ല​ക്കി​യി​ട്ട യൂ​ണ​ഫോം ഉ​ണ​ങ്ങാ​ത്ത​തു​കൊ​ണ്ടാ​ണ് സാ​ധാ​ര​ണ വ​സ്ത്രം ധ​രി​ച്ച​തെ​ന്നും ഇ​ക്കാ​ര്യം സ്‌​കൂ​ള്‍ ഡ​യ​റി​യി​ല്‍ അ​മ്മ എ​ഴു​തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും അ​ധ്യാ​പ​ക​ർ ആ​രും ഡ​യ​റി പ​രി​ശോ​ധി​ക്കാ​ൻ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്നു മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ കാ​ൺ​കെ ആ​ൺ​കു​ട്ടി​ക​ളു​ടെ ശു​ചി​മു​റി​യി​ലേ​ക്ക് നി​ർ​ബ​ന്ധി​ച്ച് അ​യ​ക്കു​ക​യാ​യി​രു​ന്നു.

ക്രൂ​ര​ശി​ക്ഷ വിവാദമായതോടെ അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെ​ത്തി. പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന് പ​രാ​തി ന​ല്‍​കു​മെ​ന്ന് ബാ​ലാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​ന്‍ അ​ച്യു​ത റാ​വു പ​റ​ഞ്ഞു.

Related posts