പി​​ന്നി​​ൽ​​നി​​ന്നു​​ക​​യ​​റി യു​​ണൈ​​റ്റ​​ഡ്

ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​ന് ആ​​വേ​​ശോ​​ജ്വ​​ല ജ​​യം. ര​​ണ്ടു ഗോ​​ളി​​നു പി​​ന്നി​​ൽ​​നി​​ന്ന​​ശേ​​ഷം തി​​രി​​ച്ചെ​​ത്തി​​യ യു​​ണൈ​​റ്റ​​ഡ് 3-2നു ​​ക്രി​​സ്റ്റ​​ൽ പാ​​ല​​സി​​നെ​​തി​​രേ ജ​​യ​​മാ​​ഘോ​​ഷി​​ച്ചു. ഇ​​തോ​​ടെ പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ ലി​​വ​​ർ​​പൂ​​ളി​​നെ പി​​ന്ത​​ള്ളി വീ​​ണ്ടും ര​​ണ്ടാം സ്ഥാ​​ന​​ത്ത് തി​​രി​​ച്ചെ​​ത്തി.

ഹൊ​​സെ മൗ​​റീ​​ഞ്ഞോ​​യു​​ടെ യു​​ണൈ​​റ്റ​​ഡി​​നെ ആ​​ൻ​​ഡ്രൂ​​സ് ടൗ​​ണ്‍​സെ​​ൻ​​ഡ് (11-ാം മി​​നി​​റ്റ്), പാ​​ട്രി​​ക് വാ​​ൻ ആ​​ൻ​​ഹോ​​ട്ട് (48-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രു​​ടെ ഗോ​​ളു​​ക​​ളി​​ലാ​​ണ് ക്രി​​സ്റ്റ​​ൽ പാ​​ല​​സ് ഞെ​​ട്ടി​​ച്ച​​ത്. സ്വ​​ന്തം മൈ​​താ​​ന​​ത്ത് ഇ​​റ​​ങ്ങി​​യ​​തി​​ന്‍റെ ആ​​വ​​ശ​​ത്തി​​ൽ മു​​ന്നി​​ട്ടു നി​​ന്ന ക്രി​​സ്റ്റ​​ലി​​നെ​​തി​​രേ ക്രി​​സ് സ്മാ​​ളിം​​ഗ് (55-ാം മി​​നി​​റ്റ്) ഒ​​രു ഗോ​​ൾ മ​​ട​​ക്കി.

76-ാം മി​​നി​​റ്റി​​ൽ റൊ​​മേ​​ലു ലു​​ക്കാ​​ക്കു ര​​ണ്ടാം ഗോ​​ൾ നേ​​ടി​​യ​​തോ​​ടെ ചെ​​കു​​ത്താ​ന്മാ​​ർ ഒ​​പ്പ​​മെ​​ത്തി. തു​​ട​​ർ​​ന്ന് ഇ​​ഞ്ചു​​റി​​ ടൈ​​മി​​ന്‍റെ ആ​​ദ്യ മി​​നി​​റ്റി​​ൽ ന​​മാ​​ൻ​​ജ വി​​ദി​​ക് യു​​ണൈ​​റ്റ​​ഡി​​ന്‍റെ വി​​ജ​​യം കു​​റി​​ച്ച ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി.

Related posts