പു​റ​ത്തി​റ​ങ്ങു​ന്ന ഓ​രോ സി​നി​മ​യും എ​ന്‍റെ രാ​ഷ്ട്രീ​യ അ​ര​ങ്ങേ​റ്റ​ത്തി​നു​ള്ള ച​വി​ട്ടു​പ​ടി​യാ​ണെ​ന്നാ​ണ് ഇ​വ​ർ ക​രു​തു​ന്ന​ത്: വി​മ​ർ​ശ​ന​ത്തി​നു മ​റു​പ​ടി​യു​മാ​യി ഉ​ണ്ണി മു​കു​ന്ദ​ൻ

ജ​യ് ഗ​ണേ​ഷ്’ സി​നി​മ​യ്ക്കെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​യ​രു​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി ഉ​ണ്ണി മു​കു​ന്ദ​ൻ. നി​ങ്ങ​ളു​ടെ പ​രി​ഹാ​സം ഏ​പ്രി​ൽ 11ന് ​വീ​ണു​ട​യു​മെ​ന്നും ഇ​ത്ത​രം വീ​ഡി​യോ​ക​ളി​ലൂ​ടെ ഇ​വ​ർ സ്വ​യം വി​ഡ്ഢി​ക​ളാ​യി മാ​റു​ക​യാ​ണെ​ന്നും ഉ​ണ്ണി മു​കു​ന്ദ​ൻ പ​റ​യു​ന്നു.

ജ​യ് ഗ​ണേ​ഷ് സി​നി​മ​യ്ക്കു കൃ​ത്യ​മാ​യ പൊ​ളി​റ്റി​ക്ക​ൽ അ​ജ​ൻ​ഡ​യു​ണ്ടെ​ന്നു പ​റ​ഞ്ഞു​ള്ള യൂ​ട്യൂ​ബ് വ്ലോ​ഗ​റു​ടെ വീ​ഡി​യോ പ​ങ്കു​വ​ച്ചാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

ജ​യ് ഗ​ണേ​ഷ് എ​ന്ന സി​നി​മ എ​ന്താ​ണെ​ന്ന് ഇ​ദ്ദേ​ഹ​ത്തി​ന് കൃ​ത്യ​മാ​യൊ​രു വ്യ​ക്ത​ത​യി​ല്ല. ഇ​വ​രു​ടെ രാ​ഷ്ട്രീ​യ വീ​ക്ഷ​ണ​വു​മാ​യി എ​ന്‍റെ സി​നി​മ​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ദേ​ശ്യം എ​നി​ക്കു മ​ന​സി​ലാ​ക്കാ​നാ​കും.

പു​റ​ത്തു​വ​രു​ന്ന ഓ​രോ സി​നി​മ​യും എ​ന്‍റെ രാ​ഷ്ട്രീ​യ അ​ര​ങ്ങേ​റ്റ​ത്തി​നു​ള്ള ച​വി​ട്ടു​പ​ടി​യ​ല്ലാ​തെ മ​റ്റൊ​ന്നു​മ​ല്ലെ​ന്ന് ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ഇ​വ​ർ ക​ഠി​ന​മാ​യി ശ്ര​മി​ക്കു​ന്നു​ണ്ട്. അ​തി​നെ ഞാ​ൻ തി​ക​ച്ചും അ​ഭി​ന​ന്ദി​ക്കു​ന്നു.

കേ​ര​ള​ത്തി​ലും അ​തി​ന്‍റെ ചു​റ്റു​പാ​ടു​ക​ളി​ലു​മാ​യി ന​ട​ക്കു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ളെ​യും ജ​യ് ഗ​ണേ​ഷ് സി​നി​മ​യു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ തീ​വ്ര​മാ​യി ശ്ര​മി​ക്കു​ന്ന ഒ​രാ​ളു​ടെ വീ​ഡി​യോ ഞാ​ൻ ഇ​വി​ടെ പ​ങ്കു​വ​യ്ക്കു​ന്നു. ഈ ​സം​ഭ​വി​ക്കു​ന്ന​തെ​ല്ലാം എ​ന്‍റെ മാ​ർ​ക്ക​റ്റിം​ഗി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നാ​ണ് ഇ​വ​ർ ഇ​തി​ലൂ​ടെ വ​രു​ത്തി തീ​ർ​ക്കു​ന്ന​ത്.

ഇ​തു​പോ​ലു​ള്ള ഡി​ജി​റ്റ​ൽ ഉ​ള്ള​ട​ക്ക​ങ്ങ​ൾ​ക്ക് യൂ​ട്യൂ​ബ് പ​ണം ന​ൽ​കു​മെ​ന്നും അ​തു നി​ങ്ങ​ളു​ടെ ജീ​വി​തം നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ച്ചേ​ക്കാ​മെ​ന്നും ഞാ​ൻ മ​ന​സി​ലാ​ക്കു​ന്നു, എ​ന്നാ​ൽ ഇ​ത്ത​രം ഊ​ഹാ​പോ​ഹ​ങ്ങ​ൾ നി​ര​ത്തി നി​രാ​ശ​നാ​യ ഒ​രു മ​നു​ഷ്യ​നെ​പ്പോ​ലെ ആ​കാ​തി​രി​ക്കാ​ൻ ശ്ര​മി​ക്കു​ക.

റി​ലീ​സ് പോ​ലു​മാ​കാ​ത്ത സി​നി​മ​യെ പ​രാ​മ​ർ​ശി​ച്ച്, ഒ​രു അ​ജ​ൻ​ഡ സി​നി​മ​യാ​യി വ​രു​ത്തി​ത്തീ​ർ​ത്ത് അ​തി​ൽ നി​ന്നു വ​രു​മാ​നം നേ​ടു​ന്ന​ത്, ഒ​രു വ്യ​ക്തി എ​ന്ന നി​ല​യി​ൽ നി​ങ്ങ​ൾ എ​വി​ടെ​യാ​ണെ​ന്ന് കാ​ണി​ക്കു​ന്നു.

നി​ങ്ങ​ളു​ടെ പ​രി​ഹാ​സം ഏ​പ്രി​ൽ 11 ന് ​വീ​ണു​ട​യും ഡാ​ർ​ലിം​ഗ്. അ​ന്നാ​ണ് ജ​യ് ഗ​ണേ​ഷ് റി​ലീ​സ് ചെ​യ്യു​ന്ന​ത്. ഏ​പ്രി​ൽ ഒ​ന്ന് വി​ഡ്ഢി ദി​ന​മാ​ണ്, എ​ന്നാ​ൽ നി​ങ്ങ​ൾ​ക്ക് അ​ത് ഏ​പ്രി​ൽ 11നാ​യി​രി​ക്കും.

ഈ ​ക​ണ്ട​ന്‍റ് ന​ന്നാ​യി ആ​സ്വ​ദി​ച്ചു. ജ​യ് ഗ​ണേ​ശി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഇ​തു​പോ​ലു​ള്ള വീ​ഡി​യോ ചെ​യ്ത് നി​ങ്ങ​ൾ ജീ​വി​ത​ത്തെ അ​തി​ജീ​വി​ക്ക​ണ​മെ​ന്ന് ഞാ​ൻ ആ​ത്മാ​ർ​ഥ​മാ​യി ആ​ഗ്ര​ഹി​ക്കു​ന്നു. ഉ​ണ്ണി മു​കു​ന്ദ​ന്‍റെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ.

ഉ​ണ്ണി മു​കു​ന്ദ​ൻ, മ​ഹി​മ ന​മ്പ്യാ​ർ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ര​ഞ്ജി​ത്ത് ശ​ങ്ക​ർ തി​ര​ക്ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ജ​യ് ഗ​ണേ​ഷ്. ഡ്രീം​സ് ആ​ൻ​ഡ് ബി​യോ​ണ്ട്, ഉ​ണ്ണി​മു​കു​ന്ദ​ൻ ഫി​ലിം​സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ ര​ഞ്ജി​ത്ത് ശ​ങ്ക​റും ഉ​ണ്ണി​മു​കു​ന്ദ​നും ചേ​ർ​ന്നാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Related posts

Leave a Comment