ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തിയ നടപടി പിൻവലിക്കില്ലെന്ന് കേന്ദ്ര സർക്കാർ. വിദേശ സ്വാധീനത്തിലാണ് യുപിഐക്ക് ഫീസ് ഏർപ്പെടുത്തിയത് എന്ന ആരോപണം ധനമന്ത്രാലയം നിഷേധിച്ചു. 2,000ന് മുകളിലുള്ള ഇടപാടുകൾക്ക് ഫീസ് വരുന്നത് വ്യാപാരികൾക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
വ്യാപാരികൾ ഈ ചെലവ് ഉപഭോക്താക്കളിലേക്ക് മാറ്റുകയാണെങ്കിൽ അത് സാധാരണക്കാരെ ബാധിക്കുകയും ഡിജിറ്റൽ ഇടപാടുകളിൽ നിന്ന് ആളുകൾ വീണ്ടും കറൻസി ഉപയോഗത്തിലേക്ക് മടങ്ങാൻ ഇടയാക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം കേന്ദ്ര സർക്കാർ സാധാരണക്കാരെ കൊള്ളയടിക്കുകയാണെന്നും, കോർപ്പറേറ്റ് സുഹൃത്തുക്കൾക്ക് വേണ്ടിയാണ് ഇത്തരം നടപടികളെന്നും കോൺഗ്രസ് ആരോപിച്ചു.
