സെ​ൻ​സ​ർ ബോ​ർ​ഡ് പു​നഃ​സം​ഘ​ടി​പ്പി​ച്ചു: പ്രി​യ​ദ​ർ​ശ​ൻ ഉ​ൾ​പ്പെ​ടെ 18 അം​ഗ​ങ്ങ​ൾ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ഫി​ലിം സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ബോ​ർ​ഡ് പു​നഃ​സം​ഘ​ടി​പ്പി​ച്ചു. ച​ല​ച്ചി​ത്ര-​സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ 18 അം​ഗ​ങ്ങ​ളെ കേ​ന്ദ്ര വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യം പു​തി​യ ബോ​ർ​ഡി​ലേ​ക്ക് നി​യ​മി​ച്ചു. മൂ​ന്ന് വ​ർ​ഷ​ത്തെ കാ​ലാ​വ​ധി​യി​ലേ​ക്കാ​ണ് ഈ ​നി​യ​മ​നം.

1952-ലെ ​സി​നി​മാ​റ്റോ​ഗ്രാ​ഫ് ആ​ക്ട്, 2024-ലെ ​സി​നി​മാ​റ്റോ​ഗ്രാ​ഫ് നി​യ​മ​ങ്ങ​ൾ എ​ന്നി​വ പ്ര​കാ​ര​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. 2017-ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് സി​ബി​എ​ഫ്‌​സി പാ​ന​ൽ പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

മ​ല​യാ​ളി സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ർ​ശ​ൻ, ബോ​ളി​വു​ഡ് താ​രം പ്രീ​തി സി​ന്‍റ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ബോ​ർ​ഡി​ലു​ണ്ട്. ഇ​വ​ർ​ക്ക് പു​റ​മെ അ​ഭി​ഷേ​ക് ജെ​യ്ൻ, മ​നോ​ജ് ജോ​ഷി, വി​നോ​ദ് അ​നു​പം, റി​ക്ക് കേ​ജ്, ഹ​ൻ​സ് രാ​ജ് ഹ​ൻ​സ്, സു​പ്രി​യ അ​ർ​ല​ഗ​ദ്ദ, യ​തീ​ന്ദ്ര മി​ശ്ര, രൂ​പാ​ലി ഗാം​ഗു​ലി, നി​ല​മാ​ധ​ബ് പാ​ണ്ഡെ, പ്ര​സ​ൻ​ജി​ത് ചാ​റ്റ​ർ​ജി, പ​ല്ല​വി ജോ​ഷി, നി​ഷി​ഗ​ന്ധ വാ​ദ്, വാ​മ​ൻ കേ​ന്ദ്രി, ര​മേ​ഷ് പ​തം​ഗേ എ​ന്നി​വ​രാ​ണ് പു​തി​യ ബോ​ർ​ഡി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ.

Related posts

Leave a Comment