വര്‍ഷങ്ങളായി പഞ്ചായത്തില്‍ നടക്കുന്നത് ലക്ഷങ്ങളുടെ അഴിമതി! തന്നെ പഴിചാരി ഉദ്യോഗസ്ഥര്‍ രക്ഷപെടാന്‍ ശ്രമിക്കുന്നു; വിജിലന്‍സിനു പരാതിയുമായി താത്ക്കാലിക ജീവനക്കാരി

മൂ​ന്നാ​ർ: പ​ഞ്ചാ​യ​ത്തി​ലെ ല​ക്ഷ​ങ്ങ​ളു​ടെ അ​ഴി​മ​തി പു​റ​ത്തു​വ​രാ​തി​രി​ക്കു​വാ​ൻ താത്ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​യെ പു​റ​ത്താ​ക്കി​യ​താ​യി പ​രാ​തി. പു​റ​ത്താ​ക്ക​പ്പെ​ട്ട ജീ​വ​ന​ക്കാ​രി മ​ണി​മേ​ഖ​ല​യാ​ണ് വി​ജി​ല​ൻ​സി​ന് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

2018 ൽ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​രം നൂ​റുദി​ന തൊ​ഴി​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സി​റ്റി​സ​ണ്‍ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബോ​ർ​ഡ് സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നു​വ​ദി​ച്ച തു​ക​യി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി എ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ക​ഴി​ഞ്ഞ 16 ന് ​മ​ണി​മേ​ഖ​ല​യെ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പു​റ​ത്താ​ക്കി ഉ​ത്ത​ര​വു പു​റ​പ്പെ​ടു​വി​ച്ച​ത്.

വ​ർ​ഷ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ അ​ഴി​മ​തി​യാ​ണ് വി​വി​ധ പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ക്കു​ന്ന​തെ​ന്നും ത​ന്നെ പ​ഴി​ചാ​രി ഉ​ദ്യോ​ഗ​സ്ഥ​ർ ര​ക്ഷ​പെ​ടു​വാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും വി​ജി​ല​ൻ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ലി​ൽ പ​റ​യു​ന്നു.

തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡു​ക​ളി​ൽ സി​റ്റി​സ​ണ്‍ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ചു​മ​ത​ല മ​ണി​മേ​ഖ​ല കൂ​ടി അം​ഗ​മാ​യ ശ്രീ​ശ​ക്തി കു​ടും​ബ യൂ​ണി​റ്റി​നാ​യി​രു​ന്നു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ പ്ര​സി​ഡ​ന്‍റ് ഏ​ഞ്ച​ൽ മോ​ണി​ക്ക സെ​ല​സി​ന്‍റെ വ്യ​ക്തി​ഗ​ത ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് ക​ഴി​ഞ്ഞ മെ​യ് 26 ന് 2,51,650 ​രൂ​പ കൈ​മാ​റു​ക​യും ചെ​യ്തി​രു​ന്നു.

സം​ഘ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റി​ന്‍റെ​യും സെ​ക്ര​ട്ട​റി​യു​ടെ​യും ജോ​യി​ന്‍റ് അ​ക്കൗ​ണ്ടി​ലേ​ക്ക് നി​ക്ഷേ​പി​ക്കേ​ണ്ട പ​ണ​മാ​ണ് മോ​ണി​ക്ക​യു​ടെ വ്യ​ക്തി​ഗ​ത അ​ക്കൗ​ണ്ടി​ലേ​ക്ക് കൈ​മാ​റി​യ​ത്.

എ​ന്നാ​ൽ ഈ ​തു​ക അ​ബ​ദ്ധ​ത്തി​ൽ അ​ക്കൗ​ണ്ടി​ലേ​ക്ക് കൈ​മാ​റി​യ​താ​ണെ​ന്നും തു​ക തി​രി​കെ ന​ൽ​ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ൾ സം​ഘ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ തു​ക കൈ​മാ​റു​വാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് ഇ​വ​ർ അ​റി​യി​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ലൊ​രു ക​രാ​റി​ൽ ഒ​പ്പു​വ​ച്ചി​ട്ടി​ല്ലെ​ന്നും പ​ദ്ധ​തി തു​ക​യി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ഉ​ണ്ടെ​ന്നും ആ​രോ​പി​ച്ച് ശ്രീ​ശ​ക്തി സം​ഘം പ്ര​സി​ഡ​ന്‍റ് ത​ന്നെ രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് പ​ദ്ധ​തി തു​ക​യു​ടെ വി​നി​യോ​ഗ​ത്തി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്ന​താ​യി തെ​ളി​ഞ്ഞ​ത്.

ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ക്കു​ന്ന ല​ക്ഷ​ങ്ങ​ളു​ടെ പ​ണി​യി​ൽ താ​ത്ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​യാ​യ ത​നി​ക്ക് ക്ര​മ​ക്കേ​ട് ന​ട​ത്താ​നാ​കി​ല്ലെ​ന്നും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Related posts

Leave a Comment