വ​ള്ളി​കു​ന്ന​ത്ത് വ​ൻ ക​വ​ർ​ച്ച! ആ​ളി​ല്ലാ​തി​രു​ന്ന വീ​ട് കുത്തിത്തുറന്ന് 45 പ​വ​നോ​ളം സ്വ​ർ​ണം കവർന്നു

ചാ​രും​മൂ​ട്: വ​ള്ളി​കു​ന്ന​ത്ത് വ​ൻ സ്വ​ർ​ണ ക​വ​ർ​ച്ച. ആ​ളി​ല്ലാ​തി​രു​ന്ന വീ​ട്ടി​ലെ അ​ല​മാ​രി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 45 പ​വ​നോ​ളം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ വ​ള​ളി​കു​ന്നം ചൂ​നാ​ട് കി​ണ​റു​മു​ക്ക് ഉ​പ്പു​ക​ണ്ട​ത്തി​ന് സ​മീ​പം പൂ​മം​ഗ​ല​ത്ത് സ​ദാ​ന​ന്ദ​ന്‍റെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. വീ​ടു​പൂ​ട്ടി താ​ക്കോ​ൽ അ​യ​ൽ വീ​ട്ടി​ൽ ഏ​ല്പി​ച്ചു സ​ദാ​ന​ന്ദ​ൻ കു​ടും​ബ​സ​മേ​തം മൂ​ത്ത സ​ഹോ​ദ​ര​ന്‍റെ സം​സ്കാ​ര ച​ട​ങ്ങി​നു പോ​യ രാ​ത്രി​യി​ലാ​യി​രു​ന്നു മോ​ഷ​ണം.

ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ ബ​ന്ധു​വാ​യ ഹ​രി​കു​മാ​ർ ഓ​ട്ട​ത്തി​നാ​യി കാ​റെ​ടു​ക്കു​ന്ന​തി​ന് സ​ദാ​ന​ന്ദ​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് വീ​ട്ടു​കാ​രെ​യും പോ​ലീ​സി​നെ​യും വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ വാ​തി​ൽ ആ​യു​ധ​മു​പ​യോ​ഗി​ച്ച് കു​ത്തി തു​റ​ന്ന് അ​ക​ത്തു​ക​യ​റി​യ മോ​ഷ്ടാ​വ് ഭാ​ര​മു​ള്ള ത​ടി​ക്ക​സേ​ര വാ​തി​ലി​നോ​ട് ചേ​ർ​ത്തു​വ​ച്ചി​രു​ന്നു. വീ​ടി​ന്‍റെ പി​ൻ​വാ​തി​ൽ തു​റ​ന്നി​ട്ട നി​ല​യി​ലാ​യി​രു​ന്നു. ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി അ​നീ​ഷ് വി. ​കോ​ര, വ​ള്ളി​കു​ന്നം എ​സ്ഐ ഷൈ​ജു ഇ. ​ഏ​ബ്രാ​ഹം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.

ആ​ല​പ്പു​ഴ​യി​ൽ നി​ന്നും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. നാ​യ മ​ണം​പി​ടി​ച്ച് ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള കോ​മ​ള​ത്തു​കു​ഴി ജം​ഗ്ഷ​ൻ പോ​യി തി​രി​ച്ചെ​ത്തി.

Related posts