തോൽവി; കാത്തിരിപ്പ് നീളും

ജൊ​ഹാ​ന്ന​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ മൂ​ന്നാം ട്വ​ന്‍റി-20​യി​ൽ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്കു തോ​ൽ​വി. ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച ഇ​ന്ത്യ​യെ അ​ഞ്ച് വി​ക്ക​റ്റി​നാ​ണ് ആ​തി​ഥേ​യ യു​വ​തി​ക​ൾ കീ​ഴ​ട​ക്കി​യ​ത്. ഇ​തോ​ടെ പ​ര​ന്പ​ര സ​ജീ​വ​മാ​യി നി​ർ​ത്താ​ൻ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് സാ​ധി​ച്ചു. മൂ​ന്നാം മ​ത്സ​ര​ത്തി​ലും ജ​യം ആ​വ​ർ​ത്തി​ച്ച് കി​രീ​ടം സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു ഇ​ന്ത്യ​ൻ സം​ഘ​ത്തി​ന്‍റെ ല​ക്ഷ്യം. അ​തി​ലൂ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​ൽ ഏ​ക​ദി​ന പ​ര​ന്പ​ര​യ്ക്കൊ​പ്പം ട്വ​ന്‍റി-20 കി​രീ​ട​വും നേ​ടി ച​രി​ത്രം കു​റി​ക്കാ​മെ​ന്നും നീ​ല​പ്പ​ട ആ​ഗ്ര​ഹി​ച്ചി​രു​ന്നു.

3.5 ഓ​വ​റി​ൽ 30 റ​ണ്‍സി​ന് അ​ഞ്ച് വി​ക്ക​റ്റ് പി​ഴു​ത ശ​ബ്നിം ഇ​സ്മ​യി​ൽ ആ​ണ് ഇ​ന്ത്യ​യു​ടെ ന​ട്ടെ​ല്ലൊ​ടി​ച്ച​ത്. ക​ളി​യി​ലെ കേ​മി​യും ശ​ബ്നിം ആ​ണ്. സ്കോ​ർ: ഇ​ന്ത്യ 17.5 ഓ​വ​റി​ൽ 133. ദ​ക്ഷി​ണാ​ഫ്രി​ക്ക 19 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 134.ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റേ​ന്തേ​ണ്ടി​വ​ന്ന ഇ​ന്ത്യ​ക്ക് ഒ​ന്നാം ഓ​വ​റി​ൽ​ത്ത​ന്നെ പ്ര​ഹ​ര​മേ​റ്റു. ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും അ​ർ​ധ​സെ​ഞ്ചു​റി​നേ​ടി ജ​യ​ത്തി​ലേ​ക്ക് ഇ​ന്ത്യ​യെ കൈ​പി​ടി​ച്ച മി​താ​ലി രാ​ജ് പൂ​ജ്യ​ത്തി​നു പു​റ​ത്ത്.

കാ​പ്പി​ന്‍റെ അ​ഞ്ചാം പ​ന്തി​ൽ ബാ​റ്റ് വ​ച്ച മി​താ​ലി​യു​ടെ ഇ​ന്നിം​ഗ്സ് വി​ക്ക​റ്റി​നു പി​ന്നി​ൽ ലീ​യു​ടെ ഗ്ലൗ​സി​നു​ള്ളി​ൽ അ​വ​സാ​നി​ച്ചു. ര​ണ്ടാം വി​ക്ക​റ്റി​ൽ സ്മൃ​തി മ​ന്ദാ​ന​യും (37) ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റും (48) 55 റ​ണ്‍സ് കൂ​ട്ടി​ച്ചേ​ർ​ത്ത് ഇ​ന്ത്യ​യെ ഡ്രൈ​വിം​ഗ് സീ​റ്റി​ൽ തി​രി​ച്ചെ​ത്തി​ച്ചു. എ​ന്നാ​ൽ, 11.1 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റി​ന് 93 റ​ണ്‍സ് എ​ന്ന ശ​ക്ത​മാ​യ നി​ല​യി​ൽ​നി​ന്ന് ഇ​ന്ത്യ കൂ​പ്പു​കു​ത്തി. 17.5 ഓ​വ​റി​ൽ 133ന് ​പു​റ​ത്ത്!

മ​റു​പ​ടി​ക്കി​റ​ങ്ങി​യ ആ​തി​ഥേ​യ​ർ​ക്കാ​യി സു​നി ലൂ​സ് (41), ഡാ​ൻ വ​ൻ നീ​കെ​ർ​ക് (26), ക്ലോ ​ട്ര​യോ​ണ്‍ (34) എ​ന്നി​വ​ർ മു​ന്നി​ൽ​നി​ന്ന് പ​ട​ന​യി​ച്ചു.

Related posts