വ​നി​താ ഹോ​ക്കി പ​രി​ശീ​ല​ക​ൻ സ്യോ​ര്‍​ദ് മാ​രി​ന്‍ രാ​ജി​വ​ച്ചു

ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സി​ൽ വ​നി​താ ഹോ​ക്കി ടീം ​ച​രി​ത്ര നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ പ​രി​ശീ​ല​ക​ൻ സ്യോ​ര്‍​ദ് മാ​രി​ന്‍ രാ​ജി​വ​ച്ചു. ബ്രി​ട്ട​നു​മാ​യു​ള്ള വെ​ങ്ക​ല മെ​ഡ​ൽ പോ​രാ​ട്ട​മാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ ടീ​മി​നൊ​പ്പ​മു​ള്ള ത​ന്‍റെ അ​വ​സാ​ന മ​ത്സ​ര​മെ​ന്ന് മാ​രി​ന്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ത​നി​ക്ക് ടീ​മു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭാ​വി പ​രി​പാ​ടി​ക​ളൊ​ന്നു​മി​ല്ല. ഇ​ത് ത​ന്‍റെ അ​വ​സാ​ന മ​ത്സ​ര​മാ​യി​രു​ന്നു- വെ​ർ​ച്വ​ൽ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം അ​റി​യി​ച്ചു. മാ​രി​നെ നി​ല​നി​ർ​ത്താ​ൻ ഇ​ന്ത്യ ശ്ര​മി​ച്ചെ​ങ്കി​ലും വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ അ​ദ്ദേ​ഹം നി​ര​സി​ച്ച​താ​യാ​ണ് അ​റി​യു​ന്ന​ത്.

2017ലാ​ണ് ഡ​ച്ചു​കാ​ര​നാ​യ മാ​രി​ന്‍ ഇ​ന്ത്യ​ന്‍ വ​നി​താ ഹോ​ക്കി ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യ​ത്. ഹോ​ക്കി ഇ​ന്ത്യ പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തോ​ട് പു​രു​ഷ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​വാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

തു​ട​ര്‍​ന്ന് കു​റ​ച്ചു​കാ​ലം ഇ​ന്ത്യ​ന്‍ പു​രു​ഷ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നു​മാ​യി. 2018ലെ ​കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​നു​ശേ​ഷം വ​നി​താ ടീ​മി​ന്‍റെ പ​രി​ശീ​ല​ക സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തി.

Related posts

Leave a Comment