കുഞ്ഞിന്റെ ആരോഗ്യമെങ്കിലും കണക്കിലെടുക്കണം! ഗര്‍ഭിണികളായ പോലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിക്കണമെന്ന നിബന്ധനക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍; ദുരിതം അനുഭവിക്കുന്നത് 22 വനിതാ പോലീസുകാര്‍

തി​രുവനന്തപുരം: ഗ​ർ​ഭി​ണി​ക​ളാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സാ​രി​ക്ക് പ​ക​രം ബെ​ൽ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള യൂണി​ഫോം ധ​രി​ക്ക​ണ​മെ​ന്ന പേ​രൂ​ർ​ക്ക​ട എ​സ് എ ​പി ക്യാ​മ്പ് അ​ധി​കൃ​ത​രു​ടെ പി​ടി​വാ​ശി​ക്കെ​തി​രെ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.

സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി പ​രാ​തി​യെ കു​റി​ച്ച് അ​ന്വേ​ഷി​ച്ച് നാ​ലാ​ഴ്ച​ക്ക​കം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​ക്റ്റിം​ഗ് അ​ധ്യ​ക്ഷ​ൻ പി.​മോ​ഹ​ന​ദാ​സ് ആ​വ​ശ്യ​പ്പെ​ട്ടു. 22 വ​നി​താ പോ​ലീ​സു​കാ​രാ​ണ് ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. ഇ​വ​രെ രാ​ത്രി കാ​ല ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്കാ​റു​ണ്ട്.

ഗ​ർ​ഭി​ണി​ക​ളെ ട്രാ​ഫി​ക് സൂ​ട്ടി​ക്ക് വ​രെ നി​യോ​ഗി​ക്കു​ന്നു. ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ അ​റി​യി​ക്കാ​ൻ ക്യാ​മ്പി​ൽ വ​നി​താ സി ​ഐ ഇ​ല്ല. ഇ​ത് ക്രൂ​ര​മാ​യ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്ന് ക​മ്മീ​ഷ​ൻ വി​ല യി​രു​ത്തി.

കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​മെ​ങ്കി​ലും ക​ണ​ക്കി​ലെ​ടു​ക്കാ​നു​ള്ള സ​ന്മ​ന​സ് അ​ധി​കൃ​ത​ർ കാ​ണി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.

Related posts