വാസ്കുലാർ സർജറി (1); രക്തധമനീതടസം നീക്കാൻ വാസ്കുലാർ സർജറി

അ​പ​ക​ട​ങ്ങ​ൾ മൂ​ല​മു​ണ്ടാ​കു​ന്ന ര​ക്ത​ക്കു​ഴ​ൽ ത​ട​സം, ര​ക്ത​സ്രാ​വം, കൈ​കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ടു​ന്ന​ത്, ഇ​ത്ത​രം മു​റി​വു​ക​ൾ വാ​സ്കു​ല​ർ​ സ​ർ​ജ​റി​യി​ൽ അ​ടി​യ​ന്തര ശ​സ്ത്ര​ക്രി​യ വ​ഴി സു​ഖ​പ്പെ​ടു​ത്താം.

വെ​രി​ക്കോ​സ് വെ​യി​ൻ
പാ​ര​ന്പ​ര്യം, കൂ​ടു​ത​ൽ നി​ന്ന് ജോ​ലി, എ​ല്ലാം വെ​രി​ക്കോ​സ് വെ​യി​നി​ന് കാ​ര​ണ​മാ​കു​ന്നു. സി​ര​ക​ളി​ലെ ഒ​ഴു​ക്ക് ഹൃ​ദ​യ​ത്തി​ലേ​ക്കാ​ണ് ഈ ​ഒ​ഴു​ക്ക്, ദി​ശ​മാ​റി കാ​ലി​ലേ​ക്കു​ത​ന്നെ ഒ​ഴു​കി, സി​ര​ക​ളി​ലെ സ​മ്മ​ർ​ദം വ​ർ​ധിപ്പിച്ച് വെ​രി​ക്കോ​സ് വെ​യി​നി​ന് കാ​ര​ണ​മാ​കു​ന്നു. സി​ര​ക​ളി​ലെ ത​ട​സവും കാ​ര​ണ​മാ​കു​ന്നു.

സി​ര​ക​ളി​ലെ അ​മി​ത സ​മ്മ​ർ​ദം കാ​ലി​ലെ ക​ഴ​പ്പ്, വേ​ദ​ന, ക്ഷീ​ണം തു​ട​ങ്ങി ത​ടി​ച്ച ഞ​ര​ന്പു​ക​ൾ, ഞ​ര​ന്പ് പൊ​ട്ടി ര​ക്ത​സ്രാ​വം, കാ​ലു​ക​ളി​ലെ ക​റു​പ്പു​നി​റം, എ​ക​്സി​മ, വ്രണ​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് കാ​ര​ണ​മാ​കു​ന്നു.

സി​ര​ക​ളി​ലെ ത​ടസം, ദി​ശ​മാ​റ്റം, എ​വി​ടെ നി​ന്ന് എ​ന്ന് സ്കാ​നി​ൽ (ഡോ​പ്ള​ർ) തി​രി​ച്ച​റി​ഞ്ഞ് ദി​ശ​മാ​റ്റം വ​രു​ന്നി​ടം ചി​കി​ത്സി​ച്ച് സു​ഖ​പ്പെ​ടു​ത്താം.

വാ​സ​്കു​ല​ർ സ​ർ​ജ​റി​യി​ൽ സ​ർ​ജ​റി​ക്ക് പു​റ​മേ , മ​യ​ക്കം ആ​വ​ശ്യ​മി​ല്ലാ​ത്ത സ​ക്ളി​റൊ​തെ​റാ​പ്പി (ഇ​ൻ​ജ​ക്ഷ​ൻ ചി​കിത്സ) ആധു​നി​ക ലേ​സ​ർ ചി​കിത്സ എ​ന്നി​വ ല​ഭ്യ​മാ​ണ്.

ത്വ​ക്കി​ന് മാ​റ്റ​ങ്ങ​ൾ വ​ന്ന് വ്രണ​ങ്ങ​ളാ​യാ​ൽ പ​രി​പൂ​ർ​ണ​മാ​യി അ​സു​ഖം മാ​റ്റാ​ൻ സാ​ധ്യ​മ​ല്ല എ​ന്ന​തി​നാ​ൽ, വെ​രി​ക്കോ​സ് തി​രി​ച്ച​റി​ഞ്ഞാ​ൽ നേ​ര​ത്തെ ചി​കിത്സിക്ക​ണം. സി​ര​കളിലെ ത​ട​സം തി​രി​ച്ച​റി​ഞ്ഞാ​ൽ അ​വ നീ​ക്കു​ന്ന ബ​ലൂ​ണ്‍ സ​ർ​ജ​റി​യും -“സ്റ്റെ​ന്‍റ്” – വേ​ണ്ടി​വ​രും.

അവഗണിച്ചാൽ…
പു​ക​വ​ലി മൂ​ല​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ ന​മുക്ക് സു​പ​രി​ചി​ത​മാ​ണ​ല്ലോ. അ​ടു​ത്തി​ടെ അ​ന്പ​ത് വ​യ​സ്സു​ള്ള ഒരാൾ, കാ​ലു​വേ​ദ​ന​യി​ൽ തു​ട​ങ്ങി ചി​കി​ത്സ​തേ​ടി പ​ല ആ​ശു​പ​ത്രി​ക​ളി​ൽ ര​ണ്ടു മാ​സ​ത്തേ​ളം അ​ല​ഞ്ഞ് വാ​സ​്കു​ല​ർ​സ​ർ​ജ​റി ചി​കി​ത്സ​യ്ക്ക് എ​ത്ത​ിയ​പ്പോ​ഴെ​ക്കും ര​ക്ഷി​ക്കാ​ൻ സാ​ധി​ക്കാ​ത്ത വി​ധം പാ​ദ​ങ്ങ​ൾ ന​ശി​ച്ചി​രു​ന്നു. വാ​സ​്കു​ല​ർ രോ​ഗ ചി​കിത്സ​ക​ളി​ൽ സ​മ​യം പ്ര​ധാ​ന​മാ​ണ്. അ​വ​ഗ​ണി​ച്ചാ​ൽ അം​ഗ​വൈ​ക​ല്യംഉ​റ​പ്പ്.

പ്രമേഹബാധിതരിൽ വേദന…
കൈ​കാ​ലു​ക​ളി​ലെ ര​ക്ത​ധ​മ​നി ത​ട​സമു​ണ്ടെ​ങ്കി​ൽ ന​ട​ക്കു​ന്പോ​ൾ അ​നു​ഭ​വി​ക്കു​ന്ന പേ​ശി​വേ​ദ​ന​യി​ൽ തു​ട​ങ്ങി വെ​റു​തെ ന​ട​ക്കു​ന്പോ​ൾ വേ​ദ​ന, വി​ര​ലു​ക​ൾ ക​റു​ത്തു വ​രി​ക, ഉ​ണ​ങ്ങാ​ത്ത മു​റി​വ് ബ​ല​ക്കുറ​വ് എ​ന്നി​വ അ​നു​ഭ​വ​പ്പെ​ടു​ന്നു.

എ​ല്ലാ വാ​സ​്കു​ല​ർ അ​സു​ഖ​ങ്ങ​ൾ​ക്കും വേ​ദ​ന സാ​ധാ​ര​ണ​മാ​ണ്. എ​ന്നാ​ൽ പ്ര​മേ​ഹ രോ​ഗി​ക​ൾ​ക്ക് വേ​ദ​ന അ​നു​ഭ​വ​പ്പെ​ട​ണ​മെ​ന്നി​ല്ല. ഈ ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ ഉ​ട​ന​ടി വാ​സ​്കു​ല​ർ സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ തേ​ട​ണം. മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ൽ ഇ​തി​ന് ചി​കി​ത്സ ല​ഭി​ക്കി​ല്ല എ​ന്നു​മാ​ത്ര​മ​ല്ല സ​മ​യം ന​ഷ്ട​പ്പെ​ടു​ത്തു​ന്നു.

മരുന്നുകൾ തുടരണം
ര​ക്ത​ധ​മ​നി ത​ടസമു​ള്ള​വ​ർ​ക്ക് മു​റി​വ് ഉ​ണ​ങ്ങാ​ൻ ശേ​ഷി ഉ​ണ്ടാ​വി​ല്ല. ഉ​ണ​ങ്ങി​യ ചെ​ടി​ക്ക് വെ​ള്ളം എ​ത്തി​ക്കു​ന്ന​തു​പൊ​ലെ കാ​ലു​ക​ൾ​ക്ക് ര​ക്തം എ​ത്തി​ക്ക​ണം. എ​ന്നാ​ൽ മാ​ത്ര​മേ ഈ ​മു​റി​വു​ക​ൾ ഉ​ണ​ങ്ങൂ.​

ന​മ്മ​ളെ ചി​കി​ത്സ​ിക്കു​ന്ന പ​ല ഡോ​ക്ട​ർ​മാ​രും ര​ക്ത​ക്കുറ​വ് തി​രി​ച്ച​റി​യാ​തെ ഉ​ണ​ക്കി​ത്ത​രാം എ​ന്ന് പ​റ​ഞ്ഞ് ചി​കി​ത്സി​ക്കു​ന്നു. അ​വ​ർ ചി​കി​ത്സി​ക്കുന്ന 85% ​മു​റി​വു​ക​ളും ഉ​ണ​ങ്ങും. 15% ര​ക്ത​കു​റ​വ് നേ​രി​ടു​ന്ന​വ​ർ അം​ഗ​വൈ​ക​ല്യ​ത്തി​ൽ ക​ലാ​ശി​ക്കും.

ഇ​ത് തി​രി​ച്ച​റി​ഞ്ഞ് സ​മ​യം പാ​ഴ​ക്കാ​തെ ര​ക്ത ധ​മ​നി ത​ട​സം ഉ​ണ്ടോ എ​ന്ന് സ്കാ​ൻ ചെ​യ്ത് വാ​സ​്കു​ല​ർ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ചി​കി​ത്സ​നേ​ട​ണം. ‌ അം​ഗ​വൈ​ക​ല്യം ഉ​റ​പ്പാ​യ 90% കാ​ലു​ക​ളും ഇ​പ്ര​കാ​രം ര​ക്ഷി​ക്കാം. ഹൃ​ദ​യ​രോ​ഗ തു​ട​ർ​ചി​കി​ത്സ​പോലെ എ​ല്ലാ വാ​സ്കു​ല​ർ രോ​ഗ​ങ്ങ​ൾ​ക്കും മ​രു​ന്നു​ക​ൾ തു​ട​ര​ണം. (തുടരും)

Related posts

Leave a Comment