മാതൃത്വവും ജോലിയും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകുന്ന ഒരു യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ജോലിക്ക് ഒപ്പം കുഞ്ഞിനെ പുറത്തുകെട്ടി പെട്രോൾ പമ്പിൽ വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്ന യുവതിയുടെ ദൃശ്യങ്ങളാണ് ജനങ്ങളുടെ മനംകവരുന്നത്. റോഡ് യാത്രാ വീഡിയോകൾ സ്ഥിരമായി പങ്കുവെക്കുന്ന പ്രിയങ്ക എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്. പെട്രോൾ പമ്പിൽ എത്തുന്ന വാഹനങ്ങളുടെ ടാങ്കിൽ ഇന്ധനം നിറയ്ക്കുന്നതിനിടയിലും കുഞ്ഞ് സുരക്ഷിതമായി അമ്മയുടെ പുറത്തിരിക്കുന്നത് വീഡിയോയിൽ കാണാം. കസ്റ്റമറുകളോട് സ്നേഹത്തോടെ സംസാരിച്ചുകൊണ്ട് ജോലിയിൽ വ്യാപൃതയായ അമ്മയോടൊപ്പം, ചുറ്റുവട്ടത്തെ കാഴ്ചകൾ കൗതുകത്തോടെ നോക്കിയിരിക്കുന്ന കുഞ്ഞിനെയും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. “ശുദ്ധമനസുള്ള മനുഷ്യർ” എന്ന അടിക്കു കുറിപ്പോടെയാണ് പ്രിയങ്ക ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ കഠിനാധ്വാനിയായ അമ്മയുടെ ഇച്ഛാശക്തിയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. കുഞ്ഞിനെ ഒപ്പംകൂട്ടാൻ അനുവാദം നൽകിയ പെട്രോൾ പമ്പ് ഉടമയെയും ചിലർ അഭിനന്ദിച്ചു. എന്നാൽ, ഇത്തരം ദൃശ്യങ്ങൾ…
Read MoreDay: October 10, 2026
വിദേശ പ്രഫഷനലുകളെ ‘കരാർ അടിമകൾ’ എന്നു വിശേഷിപ്പിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്; ഇന്ത്യൻ ഐടി കമ്പനികൾ ഉൾപ്പെടെ എട്ട് പ്രമുഖ കമ്പനികളുടെ ഗ്രീൻ കാർഡ് മരവിപ്പിച്ച നടപടികളെ രൂക്ഷമായിവിമർശിച്ച് ഇന്ത്യ
ന്യൂഡൽഹി: വിദേശ പ്രഫഷനലുകളെ ‘കരാർ അടിമകൾ’ എന്നു വിശേഷിപ്പിച്ച യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ പരാമർശം അനാവശ്യവും അങ്ങേയറ്റം അപമാനകരമാണെന്ന് ഇന്ത്യ രൂക്ഷമായിവിമർശിച്ചു. ഇന്ത്യൻ ഐടി കമ്പനികൾ ഉൾപ്പെടെ എട്ട് പ്രമുഖ കമ്പനികളുടെ ഗ്രീൻ കാർഡ് നടപടികൾ മരവിപ്പിച്ച യുഎസ് തീരുമാനത്തിനെതിരെ വിമർശിക്കവേയായിരുന്നു പ്രതികരണം. ഇരുരാജ്യങ്ങളുടെയും പൊതുവായ ലക്ഷ്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ഈ നടപടി സഹായിക്കില്ലെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് വ്യക്തമാക്കി. ഇന്ത്യയിൽ നിന്ന് തലമുറകളായി കുടിയേറിയവർ യുഎസിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും ഇന്ത്യ ഓർമിപ്പിച്ചു. ടാറ്റ കൺസൽറ്റൻസി സർവീസസ് (ടിസിഎസ്), ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ ടെക്നോളജീസ്, മൈക്രോസോഫ്റ്റ്, അഡോബി, കാപ്ജെമിനി, കോഗ്നിസന്റ് എന്നീ കമ്പനികളുടെ ഗ്രീൻ കാർഡ് നടപടികളാണ് മരവിപ്പിച്ചത്. വിദേശ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള യുഎസ് നീക്കത്തിന്റെ ഭാഗമായാണ് നടപടി. പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ അപേക്ഷകൾ മരവിപ്പിച്ചതുകൊണ്ടു നിലവിലുള്ള എച്ച്-1ബി വീസകളെ ബാധിക്കില്ല. എന്നാൽ അർഹരായ…
Read Moreആസൂത്രണ ബോർഡ് പരീക്ഷയിലെ പുനർമൂല്യ നിർണയത്തിൽ ഒന്നാമതെത്തിയ ശ്യാം കൃഷ്ണന് നിയമനം നൽകാൻ പിഎസ്സി നടപടികള്‍ ഉടന്‍ ആരംഭിക്കും
തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷയിലെ പുനർമൂല്യ നിർണയത്തിൽ ഒന്നാമതെത്തിയ ശ്യാം കൃഷ്ണന് നിയമനം നൽകാൻ പിഎസ്സി. നേരത്തെ ഒന്നാം റാങ്ക് നേടി ജോലിയിൽ പ്രവേശിച്ച ഇടത് സംഘടനാനേതാവ് അരുൺ ജെ. പ്രതാപിന്റെ നിയമന ശിപാർശ പിഎസ്സി റദ്ദാക്കും.വിവരം ഹൈക്കോടതിയെയും അറിയിക്കും. എന്നാൽ, നിയമനം നടന്നിട്ട് ഒരുവർഷം കഴിഞ്ഞത് കൊണ്ട് അരുൺ ജെ പ്രതാപിനെ പുറത്താക്കിയാൽ നിയമപോരാട്ടത്തിനും സാധ്യതയുണ്ട്. വെള്ളിയാഴ്ച രാത്രിയാണ് ആസൂത്രണ ബോർഡിലെ വിവാദമായ പിഎസ്സി പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പിഎസ്സി പുറത്ത് വിട്ടത്. പരാതിക്കാരനായ ശ്യാം കൃഷ്ണനാണ് പുനർമൂല്യ നിർണയത്തിൽ ഒന്നാം റാങ്ക്. പഴയ പട്ടികയിൽ ഒന്നാമതെത്തി നിയമനം നേടിയ അരുൺ പ്രതാപ് അഞ്ചാമതായി. പത്ത് ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെ പിഎസ്സി നടത്തിയ ക്രമക്കേട് പഴയ പട്ടികയിലെ മൂന്നാം റാങ്കുകാരനായ ശ്യാം കൃഷ്ണന്റെ നിയമപോരാട്ടത്തിലൂടെയാണ് വെളിച്ചത്തുവന്നത്. ചീഫ് ഇൻഡസ്ട്രി ആന്റ് ഇൻഫ്രാസ്ട്രക്ചർ പ്ലാൻ കോർഡിനേഷൻ…
Read Moreകോട്ടയം ചന്തക്കവലയിൽ സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സിലായിരുന്ന പെൺകുട്ടി മരിച്ചു
കോട്ടയം: ചന്തക്കവലയിൽ സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. നട്ടാശേരി ഗാന്ധിസ്മാരക കേന്ദ്രത്തിന് സമീപം ഇഞ്ചേരിക്കുന്ന് പാറയിൽ വീട്ടിൽ അഞ്ജലി അജയ് ( 19 ) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് അഞ്ജലി മരിച്ചത്. മാതാവ് മരിച്ചതിന് ശേഷം വലിയമ്മയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. ചന്തക്കവലയ്ക്ക് സമീപമുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. വെള്ളിയാഴ്ച രാത്രി ഏഴിനായിരുന്നു അപകടം. നാഗമ്പടം സ്റ്റാൻഡിൽനിന്നു ചങ്ങനാശേരി ഭാഗത്തേക്കു പോകുകയായിരുന്ന തണ്ടപ്ര എന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്. ബസിനടിയിൽ കുടുങ്ങിയവരെ നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലിസും ചേർന്നു പുറത്തെടുത്ത് ജനറൽ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. അമിതവേഗമാണ് അപകടകാരണമെന്നു ദൃക്സാക്ഷികൾ പറയുന്നു. ബസ് കാത്തുനിന്നവർക്കും വഴിയാത്രക്കാർക്കുമാണു പരിക്കേറ്റതെന്ന് പൊലിസ് അറിയിച്ചു. ചാറ്റൽമഴ ഉണ്ടായിരുന്നതു മൂലം ബസ് സ്റ്റോപ്പിനു സമീപത്തെ കടത്തിണ്ണയിലേക്കു ചിലർ കയറി നിന്നതിനാൽ വൻദുരന്തം ഒഴിവായി. ബസ് വരുന്നതു കണ്ട്…
Read Moreതങ്ങളുടെ വിപണികളെ സംരക്ഷിക്കുകയും വിദേശത്ത് മാത്രം സ്വതന്ത്ര മത്സരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പാശ്ചാത്യ രാജ്യങ്ങളുടെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്ത് കമൽ ഹാസൻ- ‘രാജ്യത്തിന്റെ നയം നിർണയിക്കാൻ ഇന്ത്യയിലോ അമേരിക്കയിലോ ഉള്ള ഒരു ശതകോടീശ്വരനും അവകാശമില്ല’
ന്യൂഡൽഹി: രാജ്യത്തിന്റെ നയം നിർണയിക്കാൻ ഇന്ത്യയിലോ അമേരിക്കയിലോ ഉള്ള ഒരു ശതകോടീശ്വരനും അവകാശമില്ലെന്ന് നടനും രാജ്യസഭാ എംപിയുമായ കമൽ ഹാസൻ. ഇന്ത്യയിൽ സ്റ്റാർലിങ്കിന്റെ പ്രവർത്തനം ആരംഭിക്കുന്നത് ചില വ്യവസായ പ്രമുഖർ തടയുകയാണെന്ന ഇലോൺ മസ്കിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, അല്ലാതെ കോളനിയല്ല. ഞങ്ങൾ ലോകത്തെ സ്വാഗതം ചെയ്യുന്നു, എന്നാൽ ഇന്ത്യക്കാരായ ഞങ്ങൾ തന്നെയായിരിക്കും ഞങ്ങളുടെ ഭാവി നിർണയിക്കുക,” എന്നാണ് കമൽഹാസന്റെ പ്രതികരണം. ഇന്റർനെറ്റ് സേവനങ്ങളുടെ ചെലവ് കുറയ്ക്കുന്നതോടൊപ്പം ദേശീയ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും കമൽ ഹാസൻ ഊന്നിപ്പറഞ്ഞു. നെറ്റ്വർക്കുകളെയും സ്പെക്ട്രത്തെയും വെറുമൊരു വാണിജ്യ സ്വത്തായി കാണാതെ തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങളായി വേണം കാണാനെന്നും ഇന്ത്യയുടെ സുരക്ഷാ മുൻകരുതലുകളിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തുറന്ന വിപണി ആവശ്യപ്പെടുന്ന പാശ്ചാത്യ രാജ്യങ്ങൾ, തങ്ങളുടെ വിപണികളെ സംരക്ഷിക്കുകയും വിദേശത്ത് മാത്രം സ്വതന്ത്ര മത്സരത്തെ…
Read Moreമതിയായ യാത്രാരേഖകളില്ലാതെ നഗരത്തിൽ കഴിയുകയായിരുന്ന സ്പാ സെന്റർ ജോലിക്കാരായ ബംഗ്ലാദേശികൾ കോഴിക്കോട്ട് പിടിയിൽ
കോഴിക്കോട്: മതിയായ യാത്രാരേഖകളില്ലാതെ നഗരത്തിൽ കഴിയുകയും സ്പാ സെന്റുറുകളിൽ ജോലി ചെയ്യുകയും ചെയ്ത മൂന്ന് ബംഗ്ലാദേശി പൗരന്മാരെ നടക്കാവ് പൊലിസും സ്പെഷ്യൽ സ്ക്വാഡും ചേർന്ന് പിടികൂടി. ഗോവിന്ദപുരം സ്വകാര്യ ആശുപത്രിക്കുസമീപത്തെ യാസീൻ എന്നയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. റോഷ്നാര ബീഗം (30), പാപ്പിയ (22), റബ്ബി റിപ്പോൺ (26) എന്നിവരാണ് കസ്റ്റഡിയിലായത്. ഇതിൽ സ്ത്രീകളായ റോഷ്നാരയും പാപ്പിയയും കോഴിക്കോട്ടെ വിവിധ സ്പാ സെന്ററുകളിൽ ജോലി ചെയ്തുവരികയായിരുന്നു. നഗരത്തിൽ വിദേശികൾ തമ്മിൽ അടുത്തിടെയുണ്ടായ തർക്കത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. പാസ്പോർട്ട്, വീസ തുടങ്ങിയ ഔദ്യോഗിക രേഖകളോ അനുമതിയോ ഇല്ലാതെയാണ് ഇവർ താമസിച്ചിരുന്നത്. സംഭവത്തിൽ ഇമിഗ്രേഷൻ ആൻഡ് ഫോറിൻ ആക്ട് പ്രകാരം മെഡിക്കൽ കോളേജ് പൊലിസ് കേസെടുത്തു. നടക്കാവ് എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
Read Moreഇരുമ്പ് ചങ്ങല കൊണ്ട് കാലുകൾ ബന്ധിച്ച നിലയിൽ നവദമ്പതികളുടെ മൃതദേഹങ്ങൾ പുഴയുടെ അടിത്തട്ടിൽ കണ്ടെത്തി
മുംബൈ: പുഴയുടെ അടിത്തട്ടിൽ ഇരുമ്പ് ചങ്ങല കൊണ്ട് കാലുകൾ ബന്ധിച്ച നിലയിൽ നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. മഹാരാഷ്ട്ര ധൂലെ ജില്ലയിലെ സാവൽഡെയിൽ താപി നദിയുടെ അടിത്തട്ടിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ചത് ശ്യാം ഹരി പാട്ടീൽ, സ്വപ്ന പാട്ടീൽ എന്നിവരാണെന്ന് പൊലിസ് സ്ഥിരീകരിച്ചു. ജൽഗാവ് ജില്ലയിലെ അമൽനർ താലൂക്കിൽ നിന്നുള്ളവരാണ് ഇവർ. പ്രണയത്തിലായിരുന്ന ഇരുവരും ഏതാനും മാസങ്ങൾക്ക് മുൻപാണ് വിവാഹിതരായത്. ആത്മഹത്യയാണോ കൊലപാതകമാണോ എന്നും മരണകാരണവും വ്യക്തമല്ലെന്ന് പൊലിസ് അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് അയച്ചു. ദുരൂഹത നിലനിൽക്കുന്ന സാഹചര്യത്തിൽ വിവിധ വശങ്ങൾ പരിശോധിച്ച് ഊർജിതമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലിസ് അറിയിച്ചു.
Read Moreപത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; സംസ്ഥാനത്ത് ഇന്നും മഴ തുടരും
തിരുവനന്തപുരം: നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ഞായറാഴ്ചയോടെ സംസ്ഥാനത്ത് മഴയുടെ ശക്തി കുറയും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഒക്ടോബർ 11,12,13 തീയതികളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Read More