അടുക്കളയിൽ വാറ്റ്, അ​ടു​ക്ക​ളമു​റ്റ​ത്ത് ക​ഞ്ചാ​വുചെ​ടി വ​ള​ർ​ത്തൽ; കൊല്ലത്തുകാരൻ രതീഷിന്‍റെ എല്ലാപണികളും പൂട്ടിച്ച് എക്സൈസ്


കൊ​ല്ലം: വീ​ടി​നു​ള്ളി​ൽ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും സൂ​ക്ഷി​ക്കു​ക​യും അ​ടു​ക്ക​ള മു​റ്റ​ത്ത് ക​ഞ്ചാ​വ് ചെ​ടി ന​ട്ടു​വ​ള​ർ​ത്തു​ക​യും ചെ​യ്ത കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തു.

കു​ന്ന​ത്തൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​താ​രം ജ​യ​ന്തി കോ​ള​നി​യി​ൽ ര​തീ​ഷി​നെ (32) അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​മാ​സം 28 ന് ​ശാ​സ്താം​കോ​ട്ട എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ അ​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​യാ​ളു​ടെ വീ​ടി​ന്‍റെ അ​ടു​ക്ക​ള മു​റി​യി​ൽ നി​ന്ന് ചാ​രാ​യം വാ​റ്റാ​ൻ പാ​ക​പ്പെ​ടു​ത്തി​യ നി​ല​യി​ൽ 40 ലി​റ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തി​യി​രു​ന്നു.

തു​ട​ർ​ന്ന് വീ​ടും പ​രി​സ​ര​വും പ​രി​ശോ​ധി​ച്ച എ​ക്സൈ​സ് സം​ഘം അ​ടു​ക്ക​ള മു​റ്റ​ത്ത് നി​ന്നും ആ​റ​ടി​യി​ൽ കൂ​ടു​ത​ൽ ഉ​യ​ര​മു​ള്ള ക​ഞ്ചാ​വ് ചെ​ടി ന​ട്ടു​വ​ള​ർ​ത്തി പ​രി​പാ​ലി​ച്ചി​രു​ന്ന​തും ക​ണ്ടെ​ത്തി.

എ​ക്സൈ​സ് സം​ഘം അ​ന്വേ​ഷ​ണ​ത്തി​ന് എ​ത്തി​യ​പ്പോ​ൾ ഇ​യാ​ൾ വീ​ടി​നു​ള്ളി​ൽ നി​ന്നും ഇ​റ​ങ്ങി ഓ​ടി​യ​തി​നാ​ൽ അ​ന്ന് അ​റ​സ്റ്റ് ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ടി​പ്പ​ർ ലോ​റി ഡ്രൈ​വ​റാ​ണ് ര​തീ​ഷ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻഡ് ചെ​യ്തു.

Related posts

Leave a Comment