ഭാ​ര്യ ആ​ത്മ​ഹ​ത്യ ചെ​യ്ത​തിനു പി​ന്നാ​ലെ ഭ​ർ​ത്താ​വിനെ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം വൈപ്പിൻ പള്ളിപ്പുറത്ത്

ചെ​റാ​യി: കു​ടും​ബ​വ​ഴ​ക്കി​നെ​തു​ട​ർ​ന്ന് ഭാ​ര്യ ആ​ത്മ​ഹ​ത്യ ചെ​യ്ത​തി​നു പി​ന്നാ​ലെ അ​സ്വ​സ്ഥ​നാ​യ ഭ​ർ​ത്താ​വി​ന്‍റെ മൃ​ത​ദേ​ഹം വീ​ടി​ന​ടു​ത്ത തോ​ട്ടി​ൽ ക​ണ്ടെ​ത്തി. പ​ള്ളി​പ്പു​റം കോ​വി​ല​ക​ത്തും​ക​ട​വി​ൽ ത​ണ്ടാ​ശേ​രി ശി​വ​ന്‍റെ മ​ക​ൻ അ​ഭി​ലാ​ഷ് (28) ഭാ​ര്യ മാ​ല്യ​ങ്ക​ര സ്വ​ദേ​ശി കൃ​ഷ്ണ​പ്രി​യ (24) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ഭാ​ര്യ​യും ഭ​ർ​ത്താ​വും ത​മ്മി​ൽ ക​ല​ഹി​ച്ച​തി​നെ തു​ട​ർ​ന്നു കൃ​ഷ്ണ​പ്രി​യ കി​ട​പ്പു​മു​റി അ​ട​ച്ച് കു​റ്റി​യി​ട്ട​ശേ​ഷം ഫാ​നി​ന്‍റെ ഹു​ക്കി​ൽ തു​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തു ക​ണ്ട വീ​ട്ടു​കാ​രും അ​ഭി​ലാ​ഷും ബ​ഹ​ളം കൂ​ട്ടി വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്തെ​ത്തി​യെ​ങ്കി​ലും ആ​ൾ മ​രി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് അ​സ്വ​സ്ഥ​നാ​യ അ​ഭി​ലാ​ഷ് വീ​ടി​ന​ടു​ത്തു​ള്ള ചാ​ഞ്ഞു​കി​ട​ക്കുന്ന തെ​ങ്ങി​ൽ കയർ ഉ​പ​യോ​ഗി​ച്ച് തൂ​ങ്ങി​യെ​ങ്കി​ലും മ​ര​ണ​വെ​പ്രാ​ള​ത്തി​ൽ കയർ പൊ​ട്ടി തോ​ട്ടി​ലേ​ക്ക് വീ​ഴു​ക​യും മ​ര​ണ​പ്പെ​ടു​ക​യു​മാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

മു​ന​ന്പം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം കു​ഴു​പ്പി​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ക്കും.

Related posts