‘എ​ല്ലാ​വ​രും കൂ​ടി കു​ഴി​ച്ചു​മൂ​ടാ​ന്‍ നോ​ക്കി​യ ഒ​രു​ത്ത​ന്‍, പ​ദ്മ​നാ​ഭ​ന്‍റെ മ​ണ്ണി​ല്‍ ഇ​നി എ​ന്‍റെ ശ്രീ ​പ​ദ്മ​നാ​ഭ​ന്‍ വാ​ഴും’: വി.​ഡി. സ​തീ​ശ​നെ വാ​ഴ്ത്തി ന​ടി റി​നി ആ​ന്‍ ജോ​ര്‍​ജ്

കൊ​ച്ചി: വി. ​ഡി. സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​യി പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച് ന​ടി​യും മോ​ഡ​ലു​മാ​യ റി​നി ആ​ന്‍ ജോ​ര്‍​ജ്. എ​ല്ലാ​വ​രും കൂ​ടി കു​ഴി​ച്ചു മൂ​ടാ​ന്‍ നോ​ക്കി​യ ആ​ള്‍​ക്ക് വ​ന​വാ​സ​മ​ല്ല ഇ​നി പ​ട്ടാ​ഭി​ഷേ​ക​മാ​ണെ​ന്ന് റി​നി ആ​ന്‍ ജോ​ര്‍​ജ് ഫേ​സ് ബു​ക്കി​ല്‍ കു​റി​ച്ചു. പ​ദ്മ​നാ​ഭ​ന്‍റെ മ​ണ്ണി​ല്‍ ഇ​നി ത​ന്‍റെ ശ്രീ ​പ​ദ്മ​നാ​ഭ​ന്‍ വാ​ഴു​മെ​ന്നും റി​നി കു​റി​ച്ചു. പാ​ല​ക്കാ​ട് എം​എ​ല്‍​എ​യാ​യി​രു​ന്ന രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ ആ​ദ്യ​മാ​യി ആ​രോ​പ​ണ​മു​ന്ന​യി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു റി​നി.

റി​നി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ര്‍​ണ​രൂ​പം ഇ​ങ്ങ​നെ…
‘നി​ങ്ങ​ള്‍ എ​ല്ലാ​വ​രും കൂ​ടി കു​ഴി​ച്ചു മൂ​ടാ​ന്‍ നോ​ക്കി​യ ഒ​രു​ത്ത​ന്‍ ഇ​ല്ലേ. നി​ങ്ങ​ള്‍ ഓ​രോ ത​വ​ണ താ​ഴ്ത്താ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴും ഉ​യ​ര്‍​ന്നു വ​ന്ന ഒ​രു​ത്ത​ന്‍.

നി​ങ്ങ​ള്‍ ഓ​രോ ത​വ​ണ കെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴും ആ​ളി​ക്ക​ത്തി​യ ഒ​രു​ത്ത​ന്‍. വ​ന​വാ​സ​മ​ല്ല ഇ​നി പ​ട്ടാ​ഭി​ഷേ​കം. പ​ദ്മ​നാ​ഭ​ന്‍റെ മ​ണ്ണി​ല്‍ ഇ​നി എ​ന്‍റെ ശ്രീ ​പ​ദ്മ​നാ​ഭ​ന്‍ വാ​ഴും’.

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് വ​ന്‍ വി​ജ​യം നേ​ടി​യ​പ്പോ​ഴും പ്ര​തി​ക​ര​ണ​വു​മാ​യി റി​നി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. വി. ​ഡി സ​തീ​ശ​ന്‍ പ​റ​ഞ്ഞ ഓ​രോ വാ​ക്കും കി​റു​കൃ​ത്യ​മാ​യി​രു​ന്നു​വെ​ന്നും കേ​ര​ളം ക​ണ്ട ഏ​റ്റ​വും മി​ക​ച്ച രാ​ഷ്ട്രീ​യ ചാ​ണ​ക്യ​നാ​ണ് സ​തീ​ശ​നെ​ന്നും റി​നി കു​റി​ച്ചു.

സാ​ക്ഷാ​ല്‍ കെ. ​ക​രു​ണാ​ക​ര​ന്‍ ഭാ​വി​യു​ടെ വാ​ഗ്ദാ​നം എ​ന്ന് വാ​ഴ്ത്തി​യ നേ​താ​വാ​ണ് വി. ​ഡി സ​തീ​ശ​ന്‍. മ​റ്റാ​രു​ണ്ട് വി.​ഡി.​എ​സ് അ​ല്ലാ​തെ എ​ന്നും റി​നി അ​ന്ന് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ കു​റി​ച്ചു.

Related posts

Leave a Comment