ഇതിന്റെയൊക്കെ വല്ല ആവശ്യവുമുണ്ടോ ? പാ​​സ് അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​ന് സാ​​ങ്കേ​​തി​​ക ത​​ട​​സ​​ങ്ങ​​ൾ ഉണ്ടല്ലോ..? വി​ല്ലേ​ജ് ഓ​ഫീ​സ​റും സ്പെ​ഷ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​റും കുടുങ്ങി

അ​​ടി​​മാ​​ലി: കൈ​​ക്കൂ​​ലി വാ​​ങ്ങു​​ന്ന​​തി​​നി​​ടെ വി​​ല്ല​​ജ് ഓ​​ഫീ​​സ​​റും സ്പെ​​ഷ​​ൽ വി​​ല്ലേ​​ജ് ഓ​​ഫീ​​സ​​റും വി​​ജി​​ല​​ൻ​​സി​​ന്‍റെ പി​​ടി​​യി​​ൽ.

വ​​ട്ട​​വ​​ട വി​​ല്ലേ​​ജ് ഓ​​ഫീ​​സ​​ർ ഇ​​രു​​ന്പു​​പാ​​ലം സ്വ​​ദേ​​ശി എം.​​എം. സി​​യാ​​ദ് (40), സ്പെ​​ഷ​​ൽ വി​​ല്ലേ​​ജ് ഓ​​ഫീ​​സ​​ർ ചേ​​ർ​​ത്ത​​ല സ്വ​​ദേ​​ശി പി.​​ആ​​ർ. അ​​നീ​​ഷ് (39) എ​​ന്നി​​വ​​രെ​​യാ​​ണ് വി​​ജി​​ല​​ൻ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

സി​​യാ​​ദി​​ൽ നി​​ന്നു ഒ​​രു​​ല​​ക്ഷം രൂ​​പ​​യും അ​​നീ​​ഷി​​ൽ നി​​ന്നു 15,000 രൂ​​പ​​യും ക​​ണ്ടെ​​ടു​​ത്തു.

വ​​ട്ട​​വ​​ട സ്വ​​ദേ​​ശി​​യു​​ടെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള സ്ഥ​​ല​​ത്തു​​നി​​ന്നു വാ​​ങ്ങി​​യ യൂ​​ക്കാ​​ലി​​പ്സ്, ഗ്രാ​​ന്‍റി​​സ് മ​​ര​​ങ്ങ​​ൾ വെ​​ട്ടി​​ക്കൊ​​ണ്ടു പോ​​കു​​ന്ന​​തി​​ന് പാ​​സി​​നാ​​യി പ​​രാ​​തി​​ക്കാ​​ര​​ൻ വി​​ല്ലേ​​ജ് ഓ​​ഫീ​​സി​​ൽ അ​​പേ​​ക്ഷ ന​​ൽ​​കി​​യി​​രു​​ന്നു.

എ​​ന്നാ​​ൽ പാ​​സ് അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​ന് സാ​​ങ്കേ​​തി​​ക ത​​ട​​സ​​ങ്ങ​​ൾ ഉ​​ണ്ടെ​​ന്നു പ​​റ​​ഞ്ഞ് അ​​പേ​​ക്ഷ​​യി​​ൽ തീ​​രു​​മാ​​ന​​മെ​​ടു​​ക്കാ​​തെ വൈ​​കി​​പ്പി​​ക്കു​​ക​​യും നി​​യ​​മാ​​നു​​സൃ​​ത ഫീ​​സി​​നൊ​​പ്പം ഒ​​രു ല​​ക്ഷം രൂ​​പ വി​​ല്ലേ​​ജ് ഓ​​ഫീ​​സ​​ർ​​ക്കും 20,000 രൂ​​പ വി​​ല്ലേ​​ജ് അ​​സി​​സ്റ്റ​​ന്‍റു​​മാ​​ർ​​ക്കും ന​​ൽ​​ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു.

50,000 രൂ​​പ ആ​​ദ്യ​​ഗ​​ഡു​​വാ​​യി ന​​ൽ​​കാ​​മെ​​ന്ന് പ​​റ​​ഞ്ഞെ​​ങ്കി​​ലും മൊ​​ത്തം തു​​ക​​യും ഒ​​രു​​മി​​ച്ച് വേ​​ണ​​മെ​​ന്ന് പ്ര​​തി​​ക​​ൾ ആ​​വ​​ശ്യ​​പ്പെ​​ട്ടു. തു​​ട​​ർ​​ന്ന് പ​​രാ​​തി​​ക്കാ​​ര​​ൻ വി​​ജി​​ല​​ൻ​​സി​​നെ സ​​മീ​​പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

വി​​ജി​​ല​​ൻ​​സ് ആ​​ന്‍റ് ആ​​ന്‍റി ക​​റ​​പ്ഷ​​ൻ ബ്യൂ​​റോ കി​​ഴ​​ക്ക​​ൻ മേ​​ഖ​​ല പോ​​ലീ​​സ് സൂ​​പ്ര​​ണ്ട് വി. ​​ജി. വി​​നോ​​ദ്കു​​മാ​​റി​​ന്‍റെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം ഇ​​ടു​​ക്കി യൂ​​ണി​​റ്റ് ഡെ​​പ്യൂ​​ട്ടി പോ​​ലീ​​സ് സൂ​​പ്ര​​ണ്ട് വി.​​ആ​​ർ.​​ര​​വി​​കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​ൻ​​സ്പെ​​ക്ട​​ർ​​മാ​​രാ​​യ ജ​​യ​​കു​​മാ​​ർ, എ​​സ്.​​ബി. മ​​ഹേ​​ഷ് പി​​ള്ള തു​​ട​​ങ്ങി​​യ​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് പ്ര​​തി​​ക​​ളെ അ​​റ​​സ്റ്റ്ചെ​​യ്ത​​ത്.

Related posts

Leave a Comment