‘ക​ഴു​ത്തി​ലെ വെ​യി​ൻ ക​ട്ടാ​യി പോ​യി, അ​റി​ഞ്ഞി​ല്ലെ​ങ്കി​ൽ പാ​ര​ലൈ​സ്ഡ് ആ​യേ​നെ’, ‘ആ​ട് 3’ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ പ​രി​ക്കേ​റ്റ വി​നാ​യ​ക​ൻ ആ​ശു​പ​ത്രി വി​ട്ടു

കൊ​ച്ചി: സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ന​ട​ന്‍ വി​നാ​യ​ക​ന്‍ ആ​ശു​പ​ത്രി വി​ട്ടു. ആ​ട്-3 സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ത​മി​ഴ്‌​നാ​ട്ടി​ലെ തി​രു​ച്ചെ​ന്തൂ​രി​ല്‍ സി​നി​മ​യി​ലെ സം​ഘ​ട്ട​ന​രം​ഗ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ ജീ​പ്പു​ക​ള്‍ കൂ​ട്ടി​യി​ടി​ക്കു​ന്ന രം​ഗം ചി​ത്രീ​ക​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

ചി​ത്രീ​ക​ര​ണം തു​ട​ര്‍​ന്നെ​ങ്കി​ലും പി​ന്നീ​ട് ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ​ത്തു​ട​ര്‍​ന്ന് വി​നാ​യ​ക​നെ ശ​നി​യാ​ഴ്ച​യാ​ണ് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പ​ത്. പ​രി​ശോ​ധ​ന​യി​ല്‍ ക​ഴു​ത്തി​ലെ​യും തോ​ളി​ലെ​യും പേ​ശി​ക​ള്‍​ക്കു ക്ഷ​ത​മേ​റ്റ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.

‘ക​ഴു​ത്തി​ലാ​ണ് പ​രി​ക്കേ​റ്റ​ത്. ഞ​ര​മ്പു​ക​ള്‍​ക്ക് ക്ഷ​ത​മു​ണ്ടാ​യ​താ​യും ചി​കി​ത്സ വൈ​കി​യാ​ല്‍ ത​ള​ര്‍​ന്നു​പോ​കു​മാ​യി​രു​ന്നു’, എ​ന്ന് ആ​ശു​പ​ത്രി വി​ട്ട വി​നാ​യ​ക​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. സം​സാ​രി​ക്കാ​നും ന​ട​ക്കാ​നും ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്നും വി​നാ​യ​ക​ന്‍ പ​റ​ഞ്ഞു.

2015 ല്‍ ​മി​ഥു​ന്‍ മാ​നു​വ​ല്‍ തോ​മ​സ് സം​വി​ധാ​നം ചെ​യ്ത ആ​ട് എ​ന്ന ചി​ത്ര​ത്തി​ന്‍റെ മൂ​ന്നാം ഭാ​ഗ​മാ​ണ് ആ​ട് 3. അ​ടു​ത്ത വ​ര്‍​ഷം ഈ​ദ് റി​ലീ​സാ​യി ചി​ത്രം എ​ത്തു​മെ​ന്നാ​ണ് അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

കാ​വ്യ ഫി​ലിം ക​മ്പ​നി​യു​ടെ ബാ​ന​റി​ല്‍ വേ​ണു കു​ന്ന​പ്പി​ള്ളി​യും ഫ്രൈ​ഡേ ഫി​ലിം ഹൗ​സി​ന്‍റെ ബാ​ന​റി​ല്‍ വി​ജ​യ് ബാ​ബു​വും ചേ​ര്‍​ന്നാ​ണ് ആ​ട് 3 നി​ര്‍​മി​ക്കു​ന്ന​ത്. ജ​യ​സൂ​ര്യ​യാ​ണ് ചി​ത്ര​ത്തി​ല്‍ നാ​യ​ക​നാ​യെ​ത്തു​ന്ന​ത്. വി​ജ​യ് ബാ​ബു, സൈ​ജു കു​റു​പ്പ്, സ​ണ്ണി വെ​യ്ന്‍, ഇ​ന്ദ്ര​ന്‍​സ് എ​ന്നി​വ​രും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു​ണ്ട്. മ​മ്മൂ​ട്ടി ചി​ത്രം ക​ള​ങ്കാ​വ​ല്‍ ആ​ണ് വി​നാ​യ​ക​ന്‍റേ​താ​യി ഒ​ടു​വി​ല്‍ തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ ചി​ത്രം.

Related posts

Leave a Comment