സ്നേ​ഹ​ത്തി​ന്‍റേ​യും പ്ര​ത്യാ​ശ​യു​ടെ​യും സ​ന്ദേ​ശ​വു​മാ​യി മ​റ്റൊ​രു ക്രി​സ്മ​സ് വ​ന്നെ​ത്തി: തി​രു​പ്പി​റ​വി​യു​ടെ ഓ​ര്‍​മ​ക​ളി​ൽ ലോ​കം

തിരുവനന്തപുരം: സ്നേ​ഹ​ത്തി​ന്‍റേ​യും ഒ​രു​മ​യു​ടെ​യും സ​ന്ദേ​ശ​വു​മാ​യി മ​റ്റൊ​രു ക്രി​സ്മ​സ് കൂ​ടി വ​ന്നെ​ത്തി. തി​രു​പ്പി​റ​വി​യു​ടെ ഓ​ര്‍​മ​ക​ള്‍ ഉ​ണ​ര്‍​ത്തി ഇ​ന്ന് ലോ​കം ക്രി​സ്മ​സ് ആ​ഘോ​ഷി​ക്കു​ന്നു. യേ​ശു​ക്രി​സ്തു​വി​ന്‍റെ തി​രു​പ്പി​റ​വി​യു​ടെ ഓ​ർ​മ പു​തു​ക്കി ക്രൈ​സ്ത​വ സ​മൂ​ഹം ക്രി​സ്മ​സ് തി​രു​ക​ർ​മ​ങ്ങ​ൾ ആ​ഘോ​ഷി​ച്ചു. ഇ​രു​പ​ത്തി​യ​ഞ്ചു ദി​വ​സ​ത്തെ വ്ര​താ​നു​ഷ്ഠാ​ന​വും ദാ​ന​ധ​ർ​മ​ങ്ങ​ളും പ്രാ​ർ​ഥ​ന​യും ന​ട​ത്തി​യാ​ണ് വി​ശ്വാ​സി​ക​ൾ ക്രി​സ്മ​സി​നെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങി​യ​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ തി​രു​പ്പി​റ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ത്യേ​ക ശു​ശ്രൂ​ഷ​ക​ൾ ദേ​വാ​ല​യ​ങ്ങ​ളി​ൽ ന​ട​ന്നു. വി​വി​ധ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ൽ സ​മ​യ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ്യ​ത്യ​സ്ത​മാ​യി​രു​ന്നു. പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യും ദി​വ്യ​ബ​ലി​യും തീ ​ജ്വാ​ല ശു​ശ്രൂ​ഷ​യും പ്ര​ദ​ക്ഷി​ണ​വു​മെ​ല്ലാം തി​രു​ക്ക​ർ​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു.

സീ​റോ മ​ല​ബാ​ർ സ​ഭാ ആ​സ്ഥാ​ന​മാ​യ കൊ​ച്ചി സെ​ന്‍റ് തോ​മ​സ് മൗ​ണ്ടി​ൽ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ തി​രു​പ്പി​റ​വി തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. സ​ന്മ​ന​സോ​ടെ വ്യ​ക്തി കു​ടും​ബ സാ​മൂ​ഹ്യ​ജീ​വി​ത​ങ്ങ​ൾ ക്ര​മ​പ്പെ​ടു​ത്താ​ൻ ക്രി​സ്മ​സ് ന​മ്മോ​ട് ആ​ഹ്വാ​നം ചെ​യ്യു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം സ​ന്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

തി​രു​വ​ന​ന്ത​പു​രം പ​ട്ടം സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ല്‍ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴി​ന് ആ​രം​ഭി​ച്ച തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ മു​ഖ്യ​കാ​ര്‍​മി​ക​നാ​യി​രു​ന്നു. തീ ​ഉ​ഴ​ലി​ച്ച ശു​ശ്രൂ​ഷ​യും വി​ശു​ദ്ധ കു​ര്‍​ബാ​ന​യും ക​ത്തീ​ഡ്ര​ല്‍ ഗാ​യ​ക​സം​ഘം അ​വ​ത​രി​പ്പി​ച്ച ക്രി​സ്മ​സ് ക​രോ​ളും ഉ​ണ്ടാ​യി​രു​ന്നു.

പാ​ള​യം സെ​ന്‍റ് ജോ​സ​ഫ്‌​സ് ക​ത്തീ​ഡ്ര​ലി​ല്‍ ബു​ധ​നാ​ഴ്ച രാ​ത്രി 11.30ന് ​ആ​രം​ഭി​ച്ച ക്രി​സ്മ​സ് തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ന്‍ അ​തി​രൂ​പ​ത ആ​ര്‍​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് ജെ. ​നെ​റ്റോ മു​ഖ്യ​കാ​ര്‍​മി​ക​നാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട് ദേ​വ​മാ​താ ക​ത്തീ​ഡ്ര​ലി​ൽ ആ​ർ​ച്ച് ബി​ഷ​പ് ഡോ.​വ​ർ​ഗീ​സ് ച​ക്കാ​ല​ക്ക​ൽ തി​രു​പ്പി​റ​വി ക​ർ​മ​ങ്ങ​ൾ​ക്ക് നേ​ത്യ​ത്വം ന​ൽ​കി. എ​റ​ണാ​കു​ളം സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് വ​രാ​പ്പു​ഴ അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ്പ് ഡോ. ​മാ​ർ ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ൽ നേ​തൃ​ത്വം ന​ൽ​കി.

ഇ​ട​മ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ അ​ധ്യ​ക്ഷ​ൻ മാ​ർ​ത്തോ​മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. യാ​ക്കോ​ബാ​യ സ​ഭാ അ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് ജോ​സ​ഫ് പ്ര​ഥ​മ​ൻ കാ​തോ​ലി​ക്ക ബാ​വ എ​റ​ണാ​കു​ളം ആ​ര​ക്കു​ന്നം സെ​ന്‍റ് ജോ​ർ​ജ് വ​ലി​യ പ​ള്ളി​യി​ൽ ക്രി​സ്മ​സ് ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക്രി​സ്മ​സ് റാ​ലി​ക​ൾ, പ​പ്പാ​മാ​രു​ടെ സം​ഗ​മം, സ​മ്മേ​ള​ന​ങ്ങ​ൾ, ക​രോ​ൾ സ​ർ​വീ​സു​ക​ൾ എ​ന്നി​വ​യും വി​വി​ധ​യി​ട​ങ്ങ​ളി​ൽ ന​ട​ക്കും. വി​വി​ധ ക്രൈ​സ്ത​വ ഇ​ട​വ​ക​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ്ര​ധാ​ന ടൗ​ണു​ക​ളി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം.

ക്രി​സ്മ​സ് ത​ലേ​ന്ന് വി​പ​ണി​ക​ളും ഏ​റെ സ​ജീ​വ​മാ​യി​രു​ന്നു. മ​ത്സ്യം, മാ​സം, പ​ച്ച​ക്ക​റി വി​പ​ണി​ക​ളി​ൽ ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ച്ചു. കേ​ക്ക് ത​ന്നെ​യാ​ണ് വി​പ​ണി​യി​ലെ താ​രം. വ്യ​ത്യ​സ്ത​ത​ക​ളു​മാ​യി കേ​ക്ക് വി​പ​ണി സ​ജീ​വ​മാ​ണ്.

Related posts

Leave a Comment