ബി​സി​ന​സു​കാ​ര​ൻ ലം​ബോ​ർ​ഗി​നി ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് ന​ൽ​കി; പ​ക​രം ഓ​ട്ടോ​റി​ക്ഷ ഓ​ടി​ച്ച്; ഹൃ​ദ​യം ക​വ​ർ​ന്നൊ​രു ബം​ഗ​ളൂ​രു കാ​ഴ്ച

ട്രാ​ഫി​ക് സി​ഗ്ന​ലി​ലെ ഒ​രു ചെ​റി​യ സം​ഭാ​ഷ​ണം ഒ​ടു​വി​ൽ ക​ലാ​ശി​ച്ച​ത് ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വാ​ത്ത ഒ​രു അ​പൂ​ർ​വ നി​മി​ഷ​ത്തി​ൽ. ബം​ഗ​ളൂ​രു​വി​ലെ യു​വ വ്യ​വ​സാ​യി ത​ന്‍റെ കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന ലം​ബോ​ർ​ഗി​നി കാ​ർ, അ​ത് ഓ​ടി​ച്ചു നോ​ക്കാ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച ഒ​രു സാ​ധാ​ര​ണ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​ക്ക് കൈ​മാ​റി​യ​താ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്ന​ത്. വ്യ​വ​സാ​യി​യാ​യ രാ​കേ​ഷ് കെ.​എ​ൻ.​വി. പ​ങ്കു​വെ​ച്ച ഈ ​വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ണ്ട​ത്.

ത​ന്‍റെ ആ​ഡം​ബ​ര മ​ഞ്ഞ ലം​ബോ​ർ​ഗി​നി കാ​റി​ൽ ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലൂ​ടെ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു രാ​കേ​ഷ്. ഇ​തി​നി​ട​യി​ലാ​ണ് തൊ​ട്ട​ടു​ത്ത് ഒ​രു ഓ​ട്ടോ​റി​ക്ഷ വ​ന്നു നി​ന്ന​ത്. രാ​കേ​ഷി​ന്‍റെ ഓ​ൺ​ലൈ​ൻ വീ​ഡി​യോ​ക​ളു​ടെ സ്ഥി​രം പ്രേ​ക്ഷ​ക​നാ​യ ഓ​ട്ടോ ഡ്രൈ​വ​ർ, രാ​കേ​ഷി​നെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ഡം​ബ​ര കാ​റി​നെ​യും ത​നി​ക്ക് ഏ​റെ ഇ​ഷ്ട​മാ​ണെ​ന്ന് ആ​വേ​ശ​ത്തോ​ടെ പ​റ​ഞ്ഞു. ഒ​പ്പം ഈ ​കാ​ർ ഒ​ന്ന് ഓ​ടി​ച്ചു നോ​ക്കാ​ൻ വ​ലി​യ ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന കാ​ര്യ​വും അ​ദേ​ഹം പ​ങ്കു​വെ​ച്ചു.

സാ​ധാ​ര​ണ​യാ​യി ഇ​ത്ത​രം ആ​വ​ശ്യ​ങ്ങ​ളോ​ട് ആ​ളു​ക​ൾ പ്ര​തി​ക​രി​ക്കാ​റി​ല്ലെ​ങ്കി​ലും രാ​കേ​ഷ് ചെ​യ്ത​ത് മ​റ്റൊ​ന്നാ​യി​രു​ന്നു. വ​ണ്ടി റോ​ഡ​രി​കി​ലേ​ക്ക് ഒ​തു​ക്കി നി​ർ​ത്താ​ൻ പ​റ​ഞ്ഞ രാ​കേ​ഷ്, ത​ന്റെ ലം​ബോ​ർ​ഗി​നി​യു​ടെ താ​ക്കോ​ൽ ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് കൈ​മാ​റി. തു​ട​ർ​ന്ന് ഇ​രു​വ​രും ത​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ൾ പ​ര​സ്പ​രം വ​ച്ചു​മാ​റു​ക​യാ​യി​രു​ന്നു.

ഓ​ട്ടോ ഡ്രൈ​വ​ർ അ​തീ​വ ജാ​ഗ്ര​ത​യോ​ടെ കോ​ടി​ക​ൾ വി​ല​യു​ള്ള സൂ​പ്പ​ർ​കാ​റി​ന്റെ ഡ്രൈ​വിം​ഗ് സീ​റ്റി​ലേ​ക്ക് ഇ​രു​ന്ന​പ്പോ​ൾ, രാ​കേ​ഷ് ഒ​ട്ടും മ​ടി കൂ​ടാ​തെ ഓ​ട്ടോ​റി​ക്ഷ​യു​ടെ ഉ​ള്ളി​ലേ​ക്ക് ക​യ​റി. പി​ന്നീ​ട് ന​ഗ​ര​ത്തി​ലൂ​ടെ ഇ​രു വ​ണ്ടി​ക​ളും ഒ​പ്പ​ത്തി​നൊ​പ്പം പോ​കു​ന്ന കാ​ഴ്ച​യാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. ത​ന്‍റെ ജീ​വി​ത​ത്തി​ലെ പ​ഴ​യ​കാ​ല ക​ഷ്ട​പ്പാ​ടു​ക​ൾ ഓ​ർ​ക്കാ​നു​ള്ള ഒ​രു അ​വ​സ​ര​മാ​യി​രു​ന്നു ഈ ​ഓ​ട്ടോ യാ​ത്ര​യെ​ന്ന് രാ​കേ​ഷ് പി​ന്നീ​ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു.

അ​പ​രി​ചി​ത​നാ​യ ഒ​രു വ്യ​ക്തി​യെ വി​ശ്വ​സി​ച്ച് ഇ​ത്ര​യും വി​ല​പി​ടി​പ്പു​ള്ള വ​ണ്ടി കൈ​മാ​റി​യ രാ​കേ​ഷി​ന്‍റെ മ​ന​സി​നെ സോ​ഷ്യ​ൽ മീ​ഡി​യ ഒ​ന്ന​ട​ങ്കം അ​ഭി​ന​ന്ദി​ക്കു​ക​യാ​ണ്. പ​ണ​ത്തെ​ക്കാ​ൾ വ​ലു​താ​ണ് മ​നു​ഷ്യ​ത്വ​വും കാ​രു​ണ്യ​വു​മെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് ഈ ​വീ​ഡി​യോ എ​ന്നാ​ണ് പ​ല​രും ക​മ​ന്‍റ് ചെ​യ്യു​ന്ന​ത്. ഡ്രൈ​വ​റു​ടെ മു​ഖ​ത്തെ ആ ​സ​ന്തോ​ഷം മാ​ത്രം മ​തി ഈ ​പ്ര​വ​ർ​ത്തി​യു​ടെ മൂ​ല്യം മ​ന​സ്സി​ലാ​ക്കാ​ൻ എ​ന്ന് മ​റ്റൊ​രാ​ൾ കു​റി​ച്ചു.

Related posts

Leave a Comment